Connect with us

ഗതാഗത നിയമം തെറ്റിച്ചതിന് കേസെടുക്കണം; രജിത് കുമാറിനും രേണുവിനും വിമർശനം

Social Media

ഗതാഗത നിയമം തെറ്റിച്ചതിന് കേസെടുക്കണം; രജിത് കുമാറിനും രേണുവിനും വിമർശനം

ഗതാഗത നിയമം തെറ്റിച്ചതിന് കേസെടുക്കണം; രജിത് കുമാറിനും രേണുവിനും വിമർശനം

പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ മോഡലിംഗും ചെയ്യുന്നുണ്ട്. അഭിനയത്തിലേയ്ക്കും ചുവട് വെച്ചിട്ടുണ്ട് രേണു. എന്നാൽ രേണു റീൽസും മോഡലിംഗും ചെയ്ത് തുടങ്ങിയതിന് പിന്നാലെ തന്നെ രേണുവിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സുധിയുടെ മരണശേഷം രേണു എന്താണ് ചെയ്ത് കൂട്ടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്.

രേണു ഏത് വീഡിയോ ഇട്ടാലും ആ വീഡിയോസിന് താഴെ രേണുവിനെ വിമർശിച്ച് കൊണ്ടുള്ള കമന്റുകൾ വരാറുണ്ട്. സുധിയുടെ മകൻ കിച്ചുവിനെ രേണു മറന്നെന്നും അവനെ അകറ്റിയെന്നുമാണ് പലരും പറയുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ മോശം കമന്റുകളൊന്നും തന്നെ ബാധിക്കില്ലെന്നും അതെല്ലാം പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്നും രേണു തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ജീവിക്കാൻ വേണ്ടിയാണ് താൻ കഷ്ടപ്പെടുന്നതെന്നും മക്കൾക്ക് തന്നെ മനസിലാകുമെന്നും രേണു സുധി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അടുത്തിടെ നടുറോഡിൽ ഗതാഗതം തടസപ്പെടുത്തി പ്രണയ റീൽസ് ഷൂട്ട് ചെയ്തതിന് രേണുവിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ, ഗതാഗത ലംഘനത്തിന്റെ പേരിൽ രേണു സുധി വീണ്ടും വിമർശിക്കപ്പെടുകയാണ്. ബിഗ് ബോസ് മത്സരാർത്ഥിയും സോഷ്യൽ മീഡിയ താരവുമായ ഡോ. രജിത് കുമാറാണ് ഇക്കുറി രേണു സുധിക്ക് ഒപ്പമുള്ളത്. ഒരു പെൺകുട്ടി കൂടി ഒപ്പമുണ്ട്. ഒരു കാറിന്റെ മുൻ സീറ്റിൽ മൂന്ന് പേരും ഒരുമിച്ചിരുന്ന് യാത്ര ചെയ്തതാണ് വിമർശിക്കപ്പെടുന്നത്.

രജിത് കുമാറാണ് ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്നത്. അടുത്ത സീറ്റിൽ രണ്ടു പേരും കൂടി ഒരുമിച്ചാണ് ഇരിക്കുന്നത്. ഗതാഗത നിയമ പ്രകാരം, യാത്ര ചെയ്യുമ്പോൾ കാറിന്റെ മുൻ സീറ്റിൽ മുതിർന്ന രണ്ട് പേർക്ക് മാത്രമേ ഇരിക്കാൻ അനുവാദം ഉള്ളൂ. എന്നാൽ ഇവിടെ രേണുവും പെൺകുട്ടിയും കൂടി ഒരു സീറ്റിലാണ് ഇരിക്കുന്നത്. രണ്ട് പേരും കൂടി ഒരുമിച്ചാണ് സീറ്റ് ബെൽറ്റ് ധരിച്ചിരിക്കുന്നത്.

വലിയ വിമർശനമാണ് രജിത് കുമാറിനും രേണുവിനും എതിരെ ഉയരുന്നത്. ഇവർക്കെതിരെ ഗതാഗത നിയമം തെറ്റിച്ചതിന് കേസെടുക്കണമെന്ന് എംവിഡിയെ ടാഗ് ചെയ്ത് പലരും ആവശ്യപ്പെടുന്നുണ്ട്. തങ്ങൾക്ക് ചുറ്റും കൂടിയ ഓൺലൈൻ മാധ്യമങ്ങൾക്ക് മുന്നിൽ നിയമം തെറ്റിക്കില്ലെന്നും ഇവർ പറയുന്നുണ്ട്. എന്നിട്ടാണ് മൂന്നു പേരും കൂടെ മുന്നിലിരുന്ന് യാത്ര ആരംഭിക്കുന്നത്. പിന്നിലെ സീറ്റിൽ ഇരിക്കാൻ ഇടയില്ലെന്നും ഇവർ പറയുന്നുണ്ട്.

ഈ വീഡിയോ വൈറലായതോടെ രജിത് കുമാറിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഗ്ബോസ് മലയാളം സീസൺ ആറ് മത്സരാർത്ഥിയായിരുന്ന സായ് കൃഷ്ണ. ദാസേട്ടൻ കോഴിക്കോടിനൊപ്പം തൊട്ടുരുമ്മി അഭിനയിച്ചതിന് രേണുവിനെ പരിഹസിച്ച രജിത് റാംപ് വാക്കിനിടയിൽ ചെയ്തതും അത് തന്നെയാണെന്ന് സായ് കൃഷ്ണ പറയുന്നു. രേണുവിനൊപ്പം മീഡിയയോട് സംസാരിക്കുന്നതിനിടെ ഡബിൾ മീനിങ് കലർന്ന വാക്കുകൾ പറഞ്ഞതിനും സായ് ക‍ൃഷ്ണ രജിത്തിനെ വിമർശിച്ചു. രജിത്തിന്റെ വാക്കും പ്രവൃത്തിയും രണ്ടാണെന്നും സായ് കുറ്റപ്പെടുത്തി.

കുറച്ച് ദിവസം മുമ്പ് നമ്മൾ എല്ലാം കണ്ടതാണ് രേണു സുധിയെ രജിത് കുമാർ ഭയങ്കരമായി ഉപദേശിക്കുന്നത്. ദാസേട്ടൻ കോഴിക്കോടുമായി ചേർന്ന് ചെയ്യുന്ന വീഡിയോകളുമായി ബന്ധപ്പെട്ടായിരുന്നു ഉപദേശം. നീ ദാസേട്ടനുമായി ചേർന്ന് സോഷ്യൽ‌മീഡിയയിൽ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയാൽ അയാൾ അവസാനം തുള്ളിച്ചാടി ഇതിൽ നിന്നെല്ലാം രക്ഷപ്പെട്ട് പോകും. പെട്ട് പോകാൻ പോകുന്നത് നീയായിരിക്കും എന്നൊക്കെയായിരുന്നു ഉപദേശം. എന്നാൽ കഴിഞ്ഞ ദിവസം കുറച്ച് വീഡിയോകൾ ഞാൻ കണ്ടു. നിന്നെ വിറ്റ് കാശാക്കുന്ന ആളുകൾ സോഷ്യൽമീഡിയയിലുണ്ട് എന്നൊക്കെയുള്ള ഡയലോഗാണ് മുമ്പ് രജിത് കുമാർ രേണുവിനോട് പറഞ്ഞിരുന്നത്.

ഇപ്പോൾ അതേ സോഷ്യൽമീഡിയ ചാനലുകൾക്ക് മുന്നിൽ രേണുവിനെ വെച്ച് കുൽസിത വർത്തമാനവും ഡയലോഗുമാണ് രജിത് കുമാർ അടിക്കുന്നത്. ഡബിൾ മീനിങ്ങുള്ള വീഡിയോകൾ കിട്ടിയില്ലെങ്കിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്ന രീതിയിലാണ് മീഡിയ മുന്നോട്ട് പോകുന്നത്. പക്ഷെ അവരെ പറഞ്ഞിട്ട് കാര്യമില്ല. ഡബിൾ മീനിങ്ങ് ഡയലോഗുകൾ രേണുവും നിലനിൽപ്പിനെ കരുതി ചിരിച്ച് തള്ളുന്നതായി തോന്നി. നിഷ്കളങ്കമായ രീതിയുമാകാം. അതുപോലെ റാംപ് വാക്കിനിടെ രേണുവിനെ വലിച്ച് അടുപ്പിച്ച് പിടിക്കുന്നുമുണ്ട് രജിത് കുമാർ. ആ ചേർത്ത് പിടിക്കൽ സ്ക്രിപ്റ്റിലുള്ളതാണെന്ന് തോന്നുന്നില്ല. രജിത് കൈയ്യിൽ നിന്നും ഇട്ടതാകും.

രേണുവിനെ ഉപദേശിച്ചയാൾ തന്നെയാണ് ഇത്തരം പ്രവൃത്തികൾ മീഡിയ അറ്റൻഷന് വേണ്ടി കാണിച്ച് കൂട്ടുന്നത്. രേണു സുധി വ്യൂവർഷിപ്പുള്ള മെറ്റീരിയലാണെന്ന് രജിത്തിന് മനസിലായി. അവസരം കിട്ടിയപ്പോൾ അയാൾ അത് ഉപയോഗിക്കുകയും ചെയ്തു. പിന്നെ എന്തിനാണ് കുറച്ച് ദിവസം മുമ്പ് ഇയാൾ രേണുവിനെ ഉപദേശിച്ചത്. അന്ന് അയാൾ മീഡിയയ്ക്ക് മുമ്പിൽ മാസാകാൻ നോക്കി. പക്ഷെ ഒത്തില്ലെന്ന് മനസിലായപ്പോൾ അയാൾ പതിയെ സ്വഭാവം മാറ്റി. രജിത് കുമാർ ആന കുറുക്കനാണ്. ബിഗ് ബോസിലുള്ള സമയത്ത് തന്നെ അത് മനസിലായതാണെന്നും സായ് പറയുന്നു.

സ്ത്രീയെന്ന പരിഗണന പോലും കൊടുക്കാത്ത തരത്തിലുള്ളതായിരുന്നു രജിത് കുമാറിന്റെ സംസാരം. നിലവാരമില്ലാത്ത രജിത്തിന്റെ സംസാരത്തിന് എതിരെ പ്രതികരിക്കാതെ സമീപത്ത് ചിരിച്ചുകൊണ്ട് നിന്നതിന് രേണുവിനേയും ആളുകൾ വിമർശിക്കുന്നുണ്ട്. അഭിനയം പ്രൊഫഷനായി കൊണ്ടുനടക്കാനിഷ്ടപ്പെടുന്നയാളാണ് രജിത് കുമാർ. രേണുവിനൊപ്പം പുതിയ സിനിമയിൽ രജിത്തുമുണ്ട്. ബിഗ് ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥിയായി പങ്കെടുത്തപ്പോൾ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ രജിത്തിനായിരുന്നു.

ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ മത്സരാർത്ഥിയായശേഷമാണ് രജിത് കുമാർ കൂടുതൽ പ്രശസ്തിയിലേയ്ക്ക് എത്തുന്നത്. സഹമത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിന്റെ പേരിൽ എഴുപത് ദിവസം പിന്നിട്ടപ്പോൾ രജിത് കുമാർ ഷോയിൽ നിന്നും പുറത്താക്കപ്പെട്ടു. സിനിമ അഭിനയവും മറ്റുമായി ഇപ്പോഴും ലൈം ലൈറ്റിൽ രജിത് കുമാറുണ്ട്.

അടുത്തിടെ, റീലുകളിൽ സജീവമായശേഷം നിരവധി സിനിമാ അവസരങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്ന് രേണു പറഞ്ഞിരുന്നു. ഒറ്റയ്ക്കാണ് ഞാൻ എല്ലാം തീരുമാനിക്കുന്നത്. വേറെ ആരും തീരുമാനമെടുക്കാനില്ല. എന്റെ തീരുമാനങ്ങൾ ഞാൻ മൂത്ത മകനെ അറിയിക്കും. വർക്ക് വരുമ്പോൾ അവനോട് പറയും. അവൻ ഓക്കെ പറയും. ഞാൻ ചെയ്ത വേഷങ്ങളുടെ കഥയൊക്കെ ചോദിക്കും. അവൻ ഒന്നും പബ്ലിക്കായി വന്ന് പറയുന്നില്ലെന്ന് മാത്രം. സുധി ചേട്ടന്റെ വീട്ടുകാരോടും എന്റെ വീട്ടുകാരോടും പറയാറുണ്ട്.

അവർ എല്ലാത്തിനും സപ്പോർട്ടാണ്. അവർ ഒന്നിലും പ്രശ്നമുണ്ടാക്കേണ്ട കാര്യമില്ലല്ലോ. കാരണം ഞാൻ സമൂഹത്തിലേക്ക് ഇറങ്ങി മോഷ്ടിക്കുകയോ കൊല്ലുകയോ ഒന്നും ചെയ്യുന്നില്ലല്ലോ. അഭിനയിക്കുന്നത് ഒരു വലിയ പ്രശ്നമാണെന്ന് അവർക്കും എനിക്കും തോന്നിയിട്ടില്ല. അവന് പ്രത്യേകിച്ച് ഒരു പ്രശ്നവും അതിലില്ല. ഇളയമകനേയും ഞാൻ റീൽ വീഡിയോ കാണിച്ചിരുന്നു. അമ്മയെപ്പോലെയുണ്ടല്ലോ എന്നാണ് അവൻ പറഞ്ഞത്. കിച്ചു ഇത് കണ്ടാൽ എന്ത് ചെയ്യും എന്നൊക്കെ കമന്റ് കണ്ടു. അവൻ എന്ത് ചെയ്യാനാണ്. അവന് ഒരു കുഴപ്പവുമില്ല. കിച്ചു എന്നും എന്നെ വിളിച്ച് സംസാരിക്കും. അവന് ഈ ലോകത്ത് ജീവനോടെ ഇരിക്കുന്ന ഒരു അമ്മയേയുള്ളു അത് ഞാനാണ്.

അവന് അറിയാം ഞാൻ ആരാണെന്ന്. എനിക്ക് അറിയാം അവൻ ആരാണെന്നും. ഞങ്ങൾ തമ്മിലുള്ള ബന്ധം ആർക്കും തകർക്കാൻ പറ്റില്ല. ഞങ്ങൾ അമ്മയും മകനും തമ്മിലുള്ള ബന്ധം അങ്ങനെയാണ്. അതുകൊണ്ട് തന്നെ ഞങ്ങളെ പരിചയമില്ലാത്തവർ ഇടുന്ന കമന്റ് ഞങ്ങളെ ബാധിക്കില്ല. മക്കൾ വീഡിയോ കണ്ടാൽ എന്ത് ചെയ്യാനാണ്?. അവര് കാണും നല്ലതാണേൽ നല്ലതാണെന്ന് പറയും. കോൺട്രവേഴ്സി അവൻ മൈന്റ് പോലും ചെയ്യാറില്ലെന്നും രേണു പറഞ്ഞു.

ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്.

അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു.

ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top