ഇത് ദൗർഭാഗ്യകരം ; ഇങ്ങനെ സംഭവിക്കരുതായിരുന്നു ; വോട്ട് ചെയ്യാൻ പറ്റാത്തതിന്റെ വിഷമത്തിൽസൂപ്പർ സ്റ്റാർ രജിനി കാന്ത്
നിലവില്‍ ഞാന്‍ മുംബൈയില്‍ ഷൂട്ടിംഗ് തിരക്കിലാണ്. ഇന്നലെ വൈകുന്നേരം 6.45ന് മാത്രമാണ് നടികര്‍ സംഘത്തിന്റെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള പോസ്റ്റല്‍ വോട്ട് എനിക്ക് ലഭിച്ചത്. നേരത്തെ ലഭിക്കാന്‍ വേണ്ടതെല്ലാം ഞാന്‍ ചെയ്തിരുന്നു. ഈ കാലതാമസം മൂലം എനിക്ക് വോട്ട് ചെയ്യാന്‍ കഴിയില്ല എന്നതില്‍ നിരാശയുണ്ട്. തീര്‍ത്തും ദൗര്‍ഭാഗ്യകരമാണിത്. ഇങ്ങനെ സംഭവിക്കരുതായിരുന്നുവെന്നും രജിനി ട്വിറ്ററില്‍ കുറിച്ചു.ഇന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
മൂന്ന് വർഷത്തിൽ ഒരിക്കലാണ് നടികർ സംഘം തിരഞ്ഞെടുപ്പ് നടത്തുന്നത്. തിരഞ്ഞെടുപ്പില്‍ പാണ്ഡവര്‍ അണിയുടെ സ്ഥാനാര്‍ഥികള്‍ നാസര്‍, വിശാല്‍, കാര്‍ത്തി തുടങ്ങിയവരാണ്. നാസര്‍ പ്രഡിസന്റ് സ്ഥാനത്തേക്കും വിശാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നു. നിലവില്‍ ഈ സ്ഥാനങ്ങളില്‍ ഇരിക്കുന്നത് ഇവര്‍ തന്നെയാണ്. ഭാഗ്യരാജ് ആണ് നാസറിന്റെ എതിരാളി.
മുൻ വർഷങ്ങളിൽ ശരത് കുമാർ തുടർച്ചയായി വിജയം നേടിയപ്പോൾ കഴിഞ്ഞ വർഷം വിശാലാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത് കുമാറും വിശാലിനെയായിരുന്നു പിന്തുണച്ചിരുന്നത്. എന്നാൽ ഇത്തവണ വിശാലിനെതിരെ വരലക്ഷ്മി രംഗത്തെത്തിയിരുന്നു.
rajinikanth-vote-feels sad- twitter
