Connect with us

പട്ടിണി എന്താണെന്ന് നേരിട്ട് അറിയാം, പലപ്പോഴും ആ ത്മഹത്യ ചെയ്യാന്‍ തോന്നിയിരുന്നു; ആ സ്വാമികളുടെ ചിത്രമാണ് പിന്തിരിപ്പിച്ചത്; വ്യാഴാഴ്ച വ്രതം മുടക്കാറില്ലെന്ന് രജനികാന്ത്

Tamil

പട്ടിണി എന്താണെന്ന് നേരിട്ട് അറിയാം, പലപ്പോഴും ആ ത്മഹത്യ ചെയ്യാന്‍ തോന്നിയിരുന്നു; ആ സ്വാമികളുടെ ചിത്രമാണ് പിന്തിരിപ്പിച്ചത്; വ്യാഴാഴ്ച വ്രതം മുടക്കാറില്ലെന്ന് രജനികാന്ത്

പട്ടിണി എന്താണെന്ന് നേരിട്ട് അറിയാം, പലപ്പോഴും ആ ത്മഹത്യ ചെയ്യാന്‍ തോന്നിയിരുന്നു; ആ സ്വാമികളുടെ ചിത്രമാണ് പിന്തിരിപ്പിച്ചത്; വ്യാഴാഴ്ച വ്രതം മുടക്കാറില്ലെന്ന് രജനികാന്ത്

ബസ് കണ്ടക്ടറില്‍ നിന്നും ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി വാണിരുന്ന തമിഴ് സിനിമാ മേഖലയില്‍ ഇങ്ങനെ ഒരു സ്ഥാനം നേടി എടുക്കുക എന്നത് അത്ര എളുപ്പമായ കാര്യമല്ല.

എന്നാല്‍ തന്നെയും തന്റെ നിശ്ചയദാര്‍ണ്ഡ്യവും കഴിവും കൊണ്ട് രജനികാന്ത് എന്ന നടന്‍ പടുത്തുയര്‍ത്തത് തമിഴ് സിനിമയില്‍ സ്വന്തമായൊരു സാമ്രാജ്യം ആയിരുന്നു. ഒപ്പം വന്നവരും പിന്നാലെ വന്നവരും ന്യുജനറേഷനും വന്നെങ്കിലും തമിഴകത്തിന് സൂപ്പര്‍സ്റ്റാര്‍ എന്നാല്‍ രജികാന്ത് തന്നെ.

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരവും രജനികാന്ത് തന്നെ. ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. ഏഴാമത്തെ വയസില്‍ അമ്മ മരണപ്പെട്ടതോടെ രജനികാന്തിന്റെ ജീവിതം ദുരിതത്തിലായി. താന്‍ കടന്നുവന്ന ജീവിതത്തെ കുറിച്ചുള്ള തലൈവര്‍ മുന്‍പ് പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്.

വലുതാകുമ്പോള്‍ പണക്കാരന്‍ ആവണമെന്ന ആഗ്രഹമുണ്ടായിരുന്നതായി രജനീകാന്ത് പറഞ്ഞു. ഓഫീസ് ബോയ് ആയാണ് ജീവിതം തുടങ്ങിയത്. കൂലിപ്പണി, മരപ്പണി തുടങ്ങി നിരവധി ജോലികള്‍ ചെയ്തിട്ടുണ്ട്. കുടുംബത്തിന്റെ ദാരിദ്രം മാറ്റാന്‍ എന്ത് ജോലിയും ചെയ്യാന്‍ തയ്യാറായിരുന്നു. കഷ്ടപ്പാടിലുടെ വളര്‍ന്ന തനിക്ക് പട്ടിണി എന്താണെന്ന് നേരിട്ട് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിക്കാലത്ത് ഒന്നിനോടും ഭയമുണ്ടായിരുന്നില്ല. എന്നിട്ടും പലപ്പോഴും ആ ത്മഹത്യ ചെയ്യാന്‍ തോന്നിയിരുന്നു. ആളുകള്‍ ചുറ്റും കൂടി നില്‍ക്കുന്ന ഒരു സന്യസിയുടെ ഛായ ചിത്രം കണ്ടപ്പോഴാണ് ആ ത്മഹത്യയില്‍ നിന്നും പിന്തിരിഞ്ഞത്. അന്ന് രാത്രി ഉറക്കത്തിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. അന്ന് നദിയുടെ മറുകരയില്‍ ഇരിക്കുന്നതായാണ് കണ്ടത്. അദ്ദേഹം അടുത്തേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു.

താന്‍ സ്വപ്നത്തില്‍ കണ്ടത് ശ്രീ രാഘവേന്ദ്ര സ്വാമികളാണെന്ന് പിന്നീട് മനസിലായി. അദ്ദേഹത്തിന്റെ മഠം കണ്ടെത്തുകയും അവിടേക്ക് പോകുകയും ചെയ്തു. ധനികനാക്കണമേയെന്ന് മഠത്തില്‍ വെച്ച് പ്രാര്‍ത്ഥിച്ചതും എല്ലാ വ്യാഴാഴ്ചയും വ്രതം ആരംഭിച്ചതും താരം അനുസ്മരിക്കുന്നുണ്ട്.

തമിഴ് ജനതയുടെ പിന്തുണയാണ് തന്റെ വിജയത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം പറയുന്നു. ബസ് കണ്ടക്ടറായ തന്നെ സ്യൂട്ട് ധരിച്ച് നില്‍ക്കാന്‍ കഴിയുന്ന ഒരാളാക്കി അവര്‍ മാറ്റി. തന്റെ വിജയത്തില്‍ തമിഴ് ജനത പ്രധാന പങ്കുവഹിച്ചുവെന്നും രജനികാന്ത് കൂട്ടിച്ചേര്‍ത്തു.

More in Tamil

Trending

Recent

To Top