Connect with us

കൂലിയ്ക്ക് മുന്നേ ബദരിനാഥിലേയ്ക്ക് ആത്മീയ യാത്രയുമായി രജനികാന്ത്

Tamil

കൂലിയ്ക്ക് മുന്നേ ബദരിനാഥിലേയ്ക്ക് ആത്മീയ യാത്രയുമായി രജനികാന്ത്

കൂലിയ്ക്ക് മുന്നേ ബദരിനാഥിലേയ്ക്ക് ആത്മീയ യാത്രയുമായി രജനികാന്ത്

ഹിമാലയത്തിലേക്ക് എല്ലാ വര്‍ഷവും ആത്മീയ യാത്ര നടത്താറുണ്ട് നടന്‍ രജിനികാന്ത്. പലപ്പോഴും രജിനിയുടെ ആത്മീയ യാത്ര വാര്‍ത്തകളിലിടം നേടാറുമുണ്ട്. ഇപ്പോഴിതാ തന്റെ ആത്മീയ യാത്രയ്ക്കായി പുറപ്പെട്ടിരിക്കുകയാണ് സ്‌റ്റൈല്‍ മന്നനിപ്പോള്‍. ബദരിനാഥ്, കേദര്‍നാഥ്, ബാബാജി കേവ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഇത്തവണ രജിനികാന്ത് യാത്ര പുറപ്പെട്ടിരിക്കുന്നത്.

‘എല്ലാ വര്‍ഷവും എനിക്ക് പുതിയ അനുഭവങ്ങള്‍ ലഭിക്കും. അത് എന്നെ വീണ്ടും ആത്മീയ യാത്ര തുടരാന്‍ പ്രേരിപ്പിച്ചു. ഇത്തവണയും എനിക്ക് പുതിയ അനുഭവങ്ങള്‍ ലഭിക്കുമെന്നാണ് വിശ്വാസ’മെന്ന് ഡെറാഡൂണ്‍ എയര്‍പോര്‍ട്ടില്‍ വച്ച് രജിനികാന്ത് എഎന്‍ഐയോട് പറഞ്ഞു. ആത്മീയതയുടെ പ്രാധാന്യത്തേക്കുറിച്ചും താരം മാധ്യമത്തോട് സംസാരിച്ചു.

‘ഈ ലോകത്ത് മനുഷ്യനെന്ന നിലയില്‍ ആത്മീയത ആവശ്യമാണ്. ആത്മീയനായിരിക്കുക എന്നതിനര്‍ഥം ശാന്തിയോടെയും സമാധാനത്തോടെയും കൂടിയിരിക്കുക എന്നാണ്. ദൈവ വിശ്വാസവും ഇതില്‍ ഉള്‍പ്പെടുന്നു’ താരം പറഞ്ഞു.

അടുത്തിടെ രജിനികാന്ത് അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിര്‍ സന്ദര്‍ശിച്ചിരുന്നു. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന രജിനികാന്തിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് ഇനി രജിനിയുടേതായി വരാനുള്ള ചിത്രം.

ചിത്രത്തിന്റെ ഷൂട്ടിങ് ജൂണ്‍ അവസാനത്തോടെ തുടങ്ങുമെന്നാണ് വിവരം. ഇതിന് മുന്നോടിയായാണ് താരം ആത്മീയ യാത്ര നടത്തിയിരിക്കുന്നത്. ഓ?ഗസ്റ്റിലാണ് പൊതുവേ താരം ആത്മീയ യാത്ര നടത്താറ്. എന്നാല്‍ ഇത്തവണ കൂലിയുടെ ഷൂട്ടിങ് ഉള്ളതു കൊണ്ടാണ് യാത്ര നേരത്തേ ആക്കിയതെന്നാണ് വിവരം. ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യനാണ് രജിനിയുടേതായി ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്ന ചിത്രം.

രജിനിക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രജിനിയുടെ 170ാമത് ചിത്രമായ വേട്ടയ്യന്‍ ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, റിതിക സിങ്, മഞ്ജു വാര്യര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. കേരളത്തില്‍ തിരുവനന്തപുരം, തിരുനെല്‍വേലി, തൂത്തുക്കുടി തുടങ്ങി വിവിധയിടങ്ങളിലായിരുന്നു ചിത്രീകരണം. ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത ലാല്‍ സലാം ആയിരുന്നു താരത്തിന്റേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

More in Tamil

Trending

Recent

To Top