കുഞ്ഞിനുവേണ്ടി ഒരുപാട് പോരാട്ടങ്ങൾ നേരിടേണ്ടി വന്നു ; ഒടുവിൽ 52-ാം വയസില്‍ അച്ഛനായി ; സന്തോഷം പങ്കുവെച്ച് നടന് രാജേഷ് ഖട്ടര്‍ നീ
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ തന്റെ 52-ാം വയസില്‍ അച്ഛനായി നടൻ രാജേഷ് ഖട്ടര്‍. 11 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് നടൻ രജേഷ് ഖട്ടറിനും ഭാര്യ വന്ദന സജ്നാനിക്കും ആൺകുഞ്ഞ് പിറന്നത് . രണ്ടര മാസത്തിനു മുൻപ് കുഞ്ഞ് പിറന്ന വിവരം ഇപ്പോഴാണ് ഇരുവരും പുറത്തു വിട്ടത്. വർഷങ്ങളായി നടത്തി വരുന്ന ചികിത്സയ്ക്ക് ശേഷമാണ് ഇവർക്ക് കുഞ്ഞ് പിറന്നത്.
അച്ഛനും അമ്മയും ആയതിന്റെ സന്തോഷത്തിനൊപ്പം കുഞ്ഞിനുവേണ്ടി നേരിടേണ്ടിവന്ന പോരാട്ടങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദമ്പതികൾ. വളരെ വിഷമകരമായിരുന്നു വന്ദനയുടെ ഗര്‍ഭകാലം. തുടര്‍ന്ന് ഏഴാം മാസത്തിലാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് മാസങ്ങളോളം നീണ്ട ആശങ്കകള്‍ക്കൊടുവില്‍ ജന്മാഷ്ഠമി ദിനത്തിലാണ് കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നത്.
52ാം വയസില്‍ അച്ഛനായതിന്റെ സന്തോഷത്തിലാണ് രാജേഷ്. ഈ പ്രായത്തില്‍ അച്ഛനാവുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണെന്നാണ് അദ്ദേഹം പറയുന്നത്. ഒരു കുഞ്ഞിന് വേണ്ടി വര്‍ഷങ്ങളായി നീലിമ പോരാടുകയായിരുന്നു.
ഇരട്ടക്കുട്ടികളെയാണ് വന്ദന ഗര്‍ഭം ധരിച്ചിരുന്നത്. മൂന്നാമത്തെ മാസത്തില്‍ അവസ്ഥ മോശമായതിനെ തുടര്‍ന്ന് വന്ദനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാസങ്ങള്‍ക്ക് ശേഷം ഒരു കുഞ്ഞിന്റെ വളര്‍ച്ച വളരെ പതുക്കയാണെന്നും മനസിലായി. അവസാനം ഒരു കുഞ്ഞിനെ നഷ്ടമായിരുന്നു. കുഞ്ഞ് മാത്രമല്ല വന്ദനയും പോരാട്ടത്തിലായിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ കുഞ്ഞിനെ രക്ഷിക്കാന്‍ വേണ്ടി പെട്ടെന്ന് ഓപ്പറേഷന് നടത്തേണ്ടിവന്നു. കുഞ്ഞിനെ എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചു. രണ്ടര മാസമാണ് കുട്ടിപ്രത്യേക പരിചരണത്തില്‍ കഴിഞ്ഞത്. അമ്മയും കുഞ്ഞും വളരെ അധികം കഷ്ടതകള്‍ അനുഭവിച്ചെന്നും രാജേഷ് ഖട്ടര്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്.
2008 ല്‍ ഇരുവരും വിവാഹിതരായതിന് ശേഷം മൂന്ന് വട്ടമാണ് അബോര്ഷന് ആയത്. കുഞ്ഞിന് വേണ്ടി ഒരുപാട് ട്രീറ്റ്മെന്റുകള്‍ എടുത്തെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ജീവിതത്തിലേക്ക് കൃഷ്ണന് വന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും.
ബോളിവുഡ് ചിത്രങ്ങളിൽ സ്ഥിരം അച്ഛൻ കഥാപാത്രങ്ങളിലാണ് രാജേഷ് ഖട്ടർ പ്രത്യക്ഷപ്പെടുന്നത്. ഷാഹിദ് കപൂറിന്റെ അമ്മ നിലിമയുടെ മുൻഭർത്താവാണ് രജേഷ് ഖട്ടർ. നീലിമയുമായുള്ള ബന്ധം പിരിഞ്ഞതിനു ശേഷമാണ് വന്ദനയെ വിവാഹം കഴിക്കുന്നത്. നീലിമ-രാജേഷ് ഖട്ടൻ ബന്ധത്തിലുള്ള മകനാണ് നടൻ ഇഷാൻ ഖട്ടർ.
രാജേഷ് ഖട്ടറുമായുള്ള വിവാഹ മോചനത്തിനു ശേഷം ഇഷാൻ അമ്മയ്ക്കും സഹോദരൻ ഷാഹിദ് കപൂറിനുമൊപ്പമായിരുന്നു. അച്ഛന്റേയും അമ്മയുടേയും സഹോദരന്റേയും പിന്നാലെ ഇഷാൻ ഖട്ടറും ബോളിവുഡിൽ ചുവട് ഉറപ്പിച്ചിട്ടുണ്ട്. 2018 ൽ പുറത്തു വന്ന ധടക്ക് എന്ന ചി്തരത്തിലൂടെയാണ് ഇഷാൻ ബോളിവുഡിൽ എത്തിയത്. ജാൻവി കാപൂറായിരുന്നു നായിക. താരപുത്രിയുടെ ആദ്യ ചിത്രമായിരുന്നു ഇത്.
rajesh khattar- reveals about wife’s pregnancy period
