Connect with us

ആദ്യമായി നിവിൻ പോളിയും ബിജു മേനോനും രാജീവ് രവി ചിത്രത്തിൽ ഒന്നിക്കുന്നു!!!

Malayalam Breaking News

ആദ്യമായി നിവിൻ പോളിയും ബിജു മേനോനും രാജീവ് രവി ചിത്രത്തിൽ ഒന്നിക്കുന്നു!!!

ആദ്യമായി നിവിൻ പോളിയും ബിജു മേനോനും രാജീവ് രവി ചിത്രത്തിൽ ഒന്നിക്കുന്നു!!!

അന്നയും റസൂലും,ഞാന്‍ സ്റ്റീവ് ലോപ്പസ്,കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങള്‍ക്കു ശേഷം രാജീവ് രവി സംവിധായകനാവുന്ന ചിത്രമാണ് തുറമുഖം. കൊച്ചി തുറമുഖം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിൽ നായകനാവുന്ന നിവിൻ പോളിക്കൊപ്പം ബിജു മേനോനും അഭിനയിക്കുന്നുണ്ട്. ഇരുവരും ഒരുമിച്ചുള്ള ആദ്യ ചിത്രമാണിത്. ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പം തുല്യ പ്രാധാന്യമുളള വേഷമായിരിക്കും ബിജു മേനോനെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞാണ് സംവിധായകന്‍ സിനിമയൊരുക്കുന്നത്. മാര്‍ച്ചിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. 1950കളില്‍ നടക്കുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത്. കയറ്റിറക്കു തൊഴിലാളികളുടെ ചാപ്പാ സമ്പ്രദായത്തിനെതിരെ മട്ടാഞ്ചേരിയില്‍ നടന്ന സംഭവമാണ് ചിത്രത്തിന് ആധാരമെന്നും അറിയുന്നു. തുറുമുഖം എന്ന പേരില്‍ കെഎം ചിദംബരം രചിച്ച നാടകത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊളളുന്നതായിരിക്കും ചിത്രമെന്നും സൂചനയുണ്ട്. കെഎം ചിദംബരത്തിന്റെ മകന്‍ ഗോപന്‍ ചിദംബരത്തിന്റെതാണ് തിരക്കഥയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

biju-menon-ready-for-father-roles-20-1453294997


നിമിഷ സജയനാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. നിമിഷയുടെ ആദ്യ സിനിമയായ തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിച്ചത് രാജീവ് രവി ആയിരുന്നു.


ആനക്കളളനു ശേഷം കൈനിറയെ ചിത്രങ്ങളാണ് ബിജു മേനോന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി എന്ന ചിത്രത്തിലാണ് ബിജു മേനോന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സച്ചി സംവിധാനം നിർവഹിച്ച് പൃഥ്വിരാജ് നായകനാവുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിലും പൃഥ്വിരാജിനൊപ്പം ബിജുമേനോൻ ഉണ്ട്. അനാർക്കലി ചിത്രത്തിന് ശേഷം ഇവർ ഒരുമിക്കുന്ന ചിത്രമാണിത്.

rajeev ravi movie thuramukham

More in Malayalam Breaking News

Trending

Recent

To Top