Connect with us

പോലീസ് വേഷത്തില്‍ മാസായി രജനികാന്ത് ഹൈദരാബാദില്‍; നടനെ വളഞ്ഞ ആരാധകര്‍

Social Media

പോലീസ് വേഷത്തില്‍ മാസായി രജനികാന്ത് ഹൈദരാബാദില്‍; നടനെ വളഞ്ഞ ആരാധകര്‍

പോലീസ് വേഷത്തില്‍ മാസായി രജനികാന്ത് ഹൈദരാബാദില്‍; നടനെ വളഞ്ഞ ആരാധകര്‍

രജനികാന്തിന്റേതായിപുറത്തെത്തനുള്ള ചിത്രമാണ് ‘വേട്ടയ്യന്‍’. ഹൈദരാബാദില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ പൊലീസ് വേഷത്തില്‍ കാറില്‍ കയറുന്ന രജനികാന്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ഷൂട്ടിംഗ് സ്ഥലത്തെത്തിയ നടന്റെ കാറിന് ചുറ്റും ആരാധകര്‍ വളഞ്ഞിരുന്നു. വന്‍ കരഘോഷത്തോടെയാണ് രജനിയെ ആരാധകര്‍ വരവേറ്റിയത്.

നേരത്തെ രജനി ഹൈദരാബാദിലേക്ക് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത എത്തിയിരുന്നു. ആന്ധ്രാപ്രദേശിലെ കടപ്പയിലായിരുന്നു ഇതിന് മുന്‍പ് ചിത്രീകരണം നടന്നത്.

ആന്ധ്രാ ലൊക്കേഷനിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫഹദ് ഫാസിലിന്റെയും റാണാ ദഗുബട്ടിയുടെയും ലൊക്കേഷന്‍ ചിത്രമാണ് വൈറലായത്.

ടി ജെ ജ്ഞാനവേലാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലുള്ള ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ദുഷാര വിജയന്‍, കിഷോര്‍, റിതിക സിങ്, ജി എം സുന്ദര്‍, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷന്‍ തുടങ്ങി വമ്പന്‍ താരനിര സിനിമയുടെ ഭാഗമാണ്. അനിരുദ്ധ് ആണ് സംഗീതമൊരുക്കുന്നത്. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. ഫിലോമിന്‍ രാജ് ചിത്രസംയോജനവും അന്‍പറിവ് ആക്ഷന്‍ സംവിധാനവും നിര്‍വ്വഹിക്കുന്നു.

More in Social Media

Trending