Tamil
പുതുവത്സര ദിനത്തില്‍ ആരാധകരെ നിരാശരാക്കാതെ സൂപ്പര്‍ സ്റ്റാര്‍
പുതുവത്സര ദിനത്തില്‍ ആരാധകരെ നിരാശരാക്കാതെ സൂപ്പര്‍ സ്റ്റാര്‍
Published on
വീടിന് മുന്നില്‍ പുതുവത്സരാശംസകള്‍ നേരാനെത്തിയ ആരാധകരെ നിരാശരാക്കാതെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. ചെന്നൈയിലെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയ ആരാധകരെയാണ് വീടിന് പുറത്തെത്തി തലൈവര്‍ കണ്ടത്.
ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലായി. വൈറ്റ് കുര്‍ത്തയും പൈജാമയുമായിരുന്നു താരത്തിന്റെ വേഷം. ചെന്നൈയിലെ പോയസ് ഗാര്‍ഡിനിലെ വസതിക്ക് മുന്നിലുള്ള വീഡിയോയാണ് പുറത്തെത്തിയത്.
തൊഴു കൈയോടെ പുറത്തെത്തിയ താരം ആരാധകരെ കൈവീശി കാണിക്കുകയും ഫ്ലൈയിംഗ് കിസ് നല്‍കുകയും ചെയ്തു. ഡിസംബര്‍ 12നാണ് താരത്തിന്റെ 73ാം ജന്മദിനം ആഘോഷിച്ചത്. വലിയ ആഘോഷങ്ങളാണ് തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ തലൈവറുടെ ജന്മദിനത്തിന് ആരാധകര്‍ സംഘടിപ്പിച്ചത്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.
Continue Reading
Related Topics:Rajanikanth
