News
മാരിമുത്തുവിന്റെ മരണം എന്നെ ഞെട്ടിച്ചു; നടന്റെ വിയോഗത്തില്‍ അനുശോചനം അര്‍പ്പിച്ച് രജനികാന്ത്
മാരിമുത്തുവിന്റെ മരണം എന്നെ ഞെട്ടിച്ചു; നടന്റെ വിയോഗത്തില്‍ അനുശോചനം അര്‍പ്പിച്ച് രജനികാന്ത്
പ്രശസ്ത നടന് മാരിമുത്തുവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാലോകം. സീരിയല്‍ ഡബ്ബിങ്ങിനിടെ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. ഇപ്പോള്‍ മാരിമുത്തുവിന് അന്ത്യാജ്ഞലി അര്‍പ്പിച്ചുകൊണ്ട് രജനീകാന്ത് പങ്കുവെച്ചിരിക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മാരിമുത്തുവിന്റെ മരണം ഞെട്ടിച്ചു എന്നാണ് താരം കുറിച്ചത്.
മാരിമുത്തു നല്ല മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ മരണം എന്നെ ഞെട്ടിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കഴിയുന്ന കുടുംബത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം. എന്ന് രജനീകാന്ത് കുറിച്ചു. രജനീകാന്തിനന്റെ ജയിലറിലാണ് അവസാനമായി മാരിമുത്തു അഭിനയിച്ചത്. ചിത്രത്തില്‍ ശക്തമായ വേഷത്തിലാണ് താരം എത്തിയത്.
58കാരനായ മാരിമുത്തു നടന് എന്ന നിലയില്‍ മാത്രമല്ല സംവിധായകന് എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. 1999ല്‍ വാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ മാരിമുത്തു സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി.
തമിഴില്‍ വന്‍ ഹിറ്റായ എതിര് നീച്ചല്‍ എന്ന സീരിയലിലെ ഇദ്ദേഹത്തിന്റെ ഗുണ ശേഖരന് എന്ന കഥാപാത്രം ടിവി പ്രേക്ഷകര്‍ക്കിടിയില്‍ ഏറെ പ്രചാരം നേടിയതാണ്. മണിരത്നം, വസന്ത്, സീമാന്‍, എസ്ജെ സൂര്യ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായും മാരിമുത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്.
