Connect with us

പോലീസുകാർ കഥയെഴുതിയതിന്റെ ഏറ്റവും വലിയ ഇര, കേസിൽ ദിലീപിനെതിരെ ഉള്ളത് ഉണ്ടയില്ലാ വെടികൾ; രാഹുൽ ഈശ്വർ

Malayalam

പോലീസുകാർ കഥയെഴുതിയതിന്റെ ഏറ്റവും വലിയ ഇര, കേസിൽ ദിലീപിനെതിരെ ഉള്ളത് ഉണ്ടയില്ലാ വെടികൾ; രാഹുൽ ഈശ്വർ

പോലീസുകാർ കഥയെഴുതിയതിന്റെ ഏറ്റവും വലിയ ഇര, കേസിൽ ദിലീപിനെതിരെ ഉള്ളത് ഉണ്ടയില്ലാ വെടികൾ; രാഹുൽ ഈശ്വർ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് വേണ്ടി പലപ്പോഴും വാദിച്ചിട്ടുള്ള വ്യക്തിയാണ് രാഹുൽ ഈശ്വർ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ പോലീസുകാർ കഥയെഴുതിയതിന്റെ ഏറ്റവും വലിയ ഇരയാണ് ദിലീപെന്ന് പറയുകയാണ് രാഹുൽ ഈശ്വർ. കേസ് വിശദമായി പഠിച്ചയാളാണ് ഞാൻ. ഉണ്ടയില്ലാ വെടികളാണ് കേസിൽ ദിലീപിനെതിരെ ഉള്ളത്. വിധി വരുമ്പോൾ അഗ്നിശുദ്ധി വരുത്തി പുറത്തുവരുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

‘നാല് പോലീസുകാരെ കൊല്ലാൻ ദിലീപ് ക്വട്ടേഷൻ കൊടുത്തു എന്നൊരു കേസ് ഉണ്ടായിരുന്നു. ആ പരാതിയിലാണ് ദിലീപിനെതിരെ രണ്ടാമത് കേസ് വരുന്നത്. എന്തേ ആ പരാതിയിൽ ഇപ്പോൾ ആർക്കും കേസ് എടുക്കണ്ടേ? ഇങ്ങനെയൊരു കേസ് വന്നാൽ അന്വേഷിക്കേണ്ടെന്ന് ജഡ്ജിന് പറയാൻ സാധിക്കില്ല.

ദിലീപിന് വേണ്ടി എന്തുകൊണ്ട് ഇത്രയും ഞാൻ സംസാരിക്കുന്നുവെന്ന് ചോദിച്ചാൽ ആ മനുഷ്യൻ ഒരു കുറ്റവും ചെയ്യാതെ 85 ദിവസത്തോളം ജയിലിൽ നരകിച്ചുവെന്നതാണ്. നടി കേസ് ഞാൻ മുഴുവൻ പഠിച്ചതാണ്. ചുമ്മാ ഫാബ്രിക്കേഷനാണ്. പോലീസുകാരുടെ തള്ളാണ് ആ കേസ്. ദിലീപ് കേസിന്റെ വിധി വരുമ്പോൾ അദ്ദേഹം തിരിച്ചുവരുമെന്ന് മാത്രമല്ല ചാനൽ ചർച്ചകളിലെ പല മാധ്യമപ്രവർത്തകർക്കും തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും. 100 ശതമാനം ഉറപ്പാണ്.

ഇത്രയും പറയാൻ കാരണം നടിയുടെ കേസിൽ പറയുന്നതൊക്കേയും പച്ചക്കള്ളമാണ്. ദിലീപും പൾസർ സുനിയും ഒരുമിച്ച് എന്ന് പോലീസ് പറയുന്ന ഫോട്ടോയിൽ ദിലീപേട്ടന്റെ പിന്നിൽ ജീപ്പാണ്, പൾസർ സുനിയുടെ പിന്നിൽ ഫോക്സ് വാഗൺ പോലൊരു വണ്ടിയാണ്. ഫോട്ടോയിൽ ദിലീപേട്ടന്റെ ഇടത് വശത്തെ പുറക് ഭാഗത്താണ് രണ്ട് പേർ നിൽക്കുന്നത്. ദിലീപേട്ടന്റെ മറുസൈഡിൽ പൾസർ സുനിയും. പൾസർ സുനിയുടെ ഫോട്ടോയുടെ ഭാഗത്ത് ദിലീപേട്ടന്റെ നീല ഷർട്ടിന്റെ ഒരു സാധനം ഉണ്ട് അത് ഫോട്ടോ ഷോപ്പാണ്.

പൾസർ സുനിയുടെ ഫോട്ടോയുടെ അവിടെ ദിലീപ് ഉണ്ടെന്ന് തോന്നിപ്പിക്കാനായി രണ്ട് ഫോട്ടോ മർജ് ചെയ്ത് ദിലീപേട്ടന്റെ തോളിന്റെ ഭാഗത്ത് വില കുറഞ്ഞ പെയിന്റ് ബ്രഷ് ഉപയോഗിച്ച് ഫോട്ടോഷോപ്പ് ചെയ്തതാണ്. മുൻ ഡിജിപി ആർ ശ്രീലേഖ തന്നെ പറഞ്ഞു, പോലീസുകാർ വ്യാജ ഫോട്ടോഷോപ്പ് ചെയ്തെന്ന്. പോലീസുകാർ കഥ മെനയുകയാണ്. അങ്ങനെ കഥ മെനയാൻ അറിയുന്നവർ സിനിമയിലേക്ക് പോകണം.

ഇതൊക്കെ കള്ളക്കഥയാണെന്ന് ഞാൻ പറയാൻ കാരണം കാവ്യ മാധവനാണ് മാഡം എന്ന് പറഞ്ഞ് ഒരാഴ്ച ചർച്ച ചെയ്തു. പാവപ്പെട്ട കാവ്യയെ ജീവിതത്തിൽ ഒരിക്കലെങ്കിലും പരിചയപ്പെട്ടവർക്ക് അത് പറയാൻ സാധിക്കില്ല, അത്രയ്ക്കും പാവം പെണ്ണാണ് അവർ. പിന്നെ കഥ വന്നു, കാവ്യയുടെ അമ്മയാണ് മാഡം എന്ന്. അടുത്തത് വേങ്ങരയിലെ ഒരു മുസ്ലീം ലീഗ് നേതാവിന് ദിലീപ് 50 ലക്ഷം കൊടുത്തെന്നാണ്. പിന്നെ കേട്ടത് ഗ്രൂപ്പിലിട്ട് തട്ടും എന്നൊരു വോയിസ് നോട്ട് കൊടുക്കുമെന്നാണ്. അത് പറഞ്ഞത് മരിച്ച് പോയ സംവിധായകൻ ബാലചന്ദ്രകുമാറാണ്.

ഇത്തരത്തിൽ അതിജീവിതയോടുള്ള നമ്മുടെ ബഹുമാനം മനസിലാക്കി നാട്ടുകാരെ പറ്റിച്ചതല്ലേ. അതിജീവിതയാണ് പറയാൻ ഉള്ളത് അവരോടുള്ള ബഹുമാനം മുതലാക്കി ദിലീപേട്ടനെ ആരെങ്കിലും കുടുക്കാൻ ശ്രമിക്കുന്നതാണോയെന്നാണ്. ദിലീപും അതിജീവിതയും നല്ല സുഹൃത്തുക്കളായിരുന്നു. അതൊക്കെ പിന്നീട് മാറി.

മഞ്ജു വാര്യരും ദിലീപും പിരിഞ്ഞു, കാവ്യയും ദിലീപും വിവാഹം കഴിച്ചു.‌ എല്ലാവർക്കും ജീവിതത്തിൽ ഒരു പുതിയ തുടക്കം ഉണ്ടാവണം. ഈ കേസിന്റെ വിധി വരുന്നതോടെ ദിലീപ് അഗ്നിശുദ്ധി വരുത്തി തിരിച്ചുവരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല എന്നും രാഹുൽ ഈശ്വർ പറഞ്ഞു.

എന്തൊക്കെ കള്ളങ്ങളാണ് ദിലീപിനെതിരെ പ്രചരിപ്പിച്ചത്. ഹണി എം വർഗീസ് എന്ന വനിത ജഡ്ജാണ് കേസ് കേൾക്കുന്നത്. ചുറ്റും നിന്ന് മാധ്യമങ്ങൾ അവരെ വെടിവെച്ചിട്ടും ചീത്തപറഞ്ഞിട്ടും അവർ നീതിയുടേയും ന്യായത്തിന്റേയും പക്ഷത്താണ് നിന്നത്. ഇല്ലെങ്കിൽ ദിലീപിന് നീതി കിട്ടില്ലായിരുന്നു. ഒരു പുരുഷ ജഡ്ജായിരുന്നുവെങ്കിൽ തളർന്ന് പോയേനെ എന്നും രാഹുൽ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top