Malayalam
പൾസർ സുനി വീണ്ടും വെളിപ്പെടുത്തുകയല്ല മറിച്ച് ദിലീപിനെ വീണ്ടും പെടുത്താൻ ശ്രമിക്കുകയാണ്; രാഹുൽ ഈശ്വർ
പൾസർ സുനി വീണ്ടും വെളിപ്പെടുത്തുകയല്ല മറിച്ച് ദിലീപിനെ വീണ്ടും പെടുത്താൻ ശ്രമിക്കുകയാണ്; രാഹുൽ ഈശ്വർ
ഒരിടവേളയ്ക്ക് ശേഷം കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോഴത്തെ ചർച്ചകൾക്ക് ആധാരം. നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാംപ്രതിയും നടനുമായ ദിലീപിന് കനത്ത തിരിച്ചടിയായേക്കാവുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒന്നാം പ്രതി പൾസർ സുനി. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ദിലീപ് ആണെന്നാണ് പൾസർ സുനി വെളിപ്പെടുത്തുന്നത്. ഒരു ടിവി ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ ആണ് സുനിയുടെ വെളിപ്പെടുത്തൽ.
അതേസമയം സുനിയുടെ ഇത്തരം വിവാദ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയാണ് ഇപ്പോൾ രാഹുൽ ഈശ്വർ. സ്റ്റിംഗ് ഓപ്പറേഷനിൽ രാഹുലിനെതിരേയും സുനി ഭീഷണി മുഴക്കിയിരുന്നു. താൻ രാഹുലിനെ നോക്കിവെച്ചിട്ടുണ്ടെന്നായിരുന്നു സുനിയുടെ പരാമർശം. ഇതിനും രാഹുൽ മറുപടി നൽകി. തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് രാഹുലിന്റെ പ്രതികരണം.
പൾസർ സുനിക്ക് ദേഷ്യം ദിലീപ് അനുകൂലിയായ എന്നോടാണ്. അതിജീവിതയെ പിന്തുണയ്ക്കുന്നവരോട് ദേഷ്യമില്ല. അതിനർത്ഥം പൾസർ സുനി ഇതിൽ തെറ്റുകാരനും കുറ്റക്കാരനും ആണെന്നും ദിലീപ് ഇതിൽ നിരപരാധിയാണെന്നുമുള്ള സത്യം ചൂണ്ടിക്കാട്ടുന്നത് കൊണ്ടാണ്. വരും ദിവസങ്ങളിൽ ഇതൊക്കെ കേരളത്തിലെ ആളുകൾക്ക് മനസിലാകും. ഈ ഏപ്രിൽ 11 ന് കേസിന്റെ വിചാരണ പൂർത്തിയാകുകയാണ്. പിന്നീട് കേസ് വിധി പറയാൻ മാറ്റും. പൾസർ സുനി എന്നെ ഭീഷണിപ്പെടുത്തിയത് കൊണ്ട് ഞാൻ കേസിൽ നിന്നും പിൻമാറാൻ പോകുന്നില്ല.
ഈ കേസിലെ സത്യം അറിയാൻ ഇനി അധികനാൾ കാത്തിരിക്കേണ്ട. അതിജീവിതയെ ഉപദ്രവിച്ച വ്യക്തി ദിലീപ് ചെയ്യിച്ചതാണെന്ന് പറഞ്ഞ് അദ്ദേഹത്തെ കൂടി കുടുക്കാൻ ശ്രമിക്കുകയാണ്. പൾസർ സുനി വീണ്ടും വെളിപ്പെടുത്തുകയല്ല മറിച്ച് ദിലീപിനെ വീണ്ടും പെടുത്താൻ ശ്രമിക്കുകയാണ്. ഏതെങ്കിലും രീതിയിൽ കേസ് വീണ്ടും നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. മുൻപ് ദിലീപ് നാല് പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് പറഞ്ഞ് എടുത്ത കേസ് എന്തായി? ഇനിയും കേസ് വരുന്നുണ്ട്.
കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഏപ്രിൽ 7 ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഈ കേസിന് പിന്നിൽ കേരള പോലീസിലെ ചില പുഴുക്കുത്തുകളാണ്. അതിനെ പുറത്തുകൊണ്ടുവരാനാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. എന്തായാലും ഹർജി പിന്നീട് ഉപകാരപ്പെടും. കേസിൽ ദിലീപിനെ കൂട്ടിക്കെട്ടിയാൽ എങ്ങനെയെങ്കിലും ദിലീപ് കേസ് വാദിച്ച് കേസിനെ ഡയല്യൂട്ട് ചെയ്യുമെന്നും കേസിൽ നിന്ന് ഊരിപ്പോരാമെന്നും പൾസർ സുനി കരുതുന്നുണ്ട് എന്നും രാഹുൽ ഈശ്വർ പറഞ്ഞു.
അതേസമയം രാഹുലിന്റെ വാദത്തെ എതിർത്തും അനുകൂലിച്ചുമുള്ള കമന്റുകൾ വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. പൾസർ സുനിക്ക് ദേഷ്യം ദിലീപ് അനുകൂലിയായ എന്നോടാണ്. അതിജീവിതയെ പിന്തുണയ്ക്കുന്നവരോട് ദേഷ്യമില്ല. അതിനർത്ഥം പൾസർ സുനി ഇതിൽ തെറ്റുകാരനും കുറ്റക്കാരനും ആണെന്നും ദിലീപ് ഇതിൽ നിരപരാധിയാണെന്നുമുള്ള സത്യം ചൂണ്ടിക്കാട്ടുന്നത് കൊണ്ടാണ്. വരും ദിവസങ്ങളിൽ ഇതൊക്കെ കേരളത്തിലെ ആളുകൾക്ക് മനസിലാകും. ഈ ഏപ്രിൽ 11 ന് കേസിന്റെ വിചാരണ പൂർത്തിയാകുകയാണ്. പിന്നീട് കേസ് വിധി പറയാൻ മാറ്റും.
പൾസർ സുനി എന്നെ ഭീഷണിപ്പെടുത്തിയത് കൊണ്ട് ഞാൻ കേസിൽ നിന്നും പിൻമാറാൻ പോകുന്നില്ല. ഈ കേസിലെ സത്യം അറിയാൻ ഇനി അധികനാൾ കാത്തിരിക്കേണ്ട. അതിജീവിതയെ ഉപദ്രവിച്ച വ്യക്തി ദിലീപ് ചെയ്യിച്ചതാണെന്ന് പറഞ്ഞ് അദ്ദേഹത്തെ കൂടി കുടുക്കാൻ ശ്രമിക്കുകയാണ്. പൾസർ സുനി വീണ്ടും വെളിപ്പെടുത്തുകയല്ല മറിച്ച് ദിലീപിനെ വീണ്ടും പെടുത്താൻ ശ്രമിക്കുകയാണ്.
ഏതെങ്കിലും രീതിയിൽ കേസ് വീണ്ടും നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. മുൻപ് ദിലീപ് നാല് പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് പറഞ്ഞ് എടുത്ത കേസ് എന്തായി? ഇനിയും കേസ് വരുന്നുണ്ട്. കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഏപ്രിൽ 7 ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഈ കേസിന് പിന്നിൽ കേരള പോലീസിലെ ചില പുഴുക്കുത്തുകളാണ്. അതിനെ പുറത്തുകൊണ്ടുവരാനാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. എന്തായാലും ഹർജി പിന്നീട് ഉപകാരപ്പെടും.
കേസിൽ ദിലീപിനെ കൂട്ടിക്കെട്ടിയാൽ എങ്ങനെയെങ്കിലും ദിലീപ് കേസ് വാദിച്ച് കേസിനെ ഡയല്യൂട്ട് ചെയ്യുമെന്നും കേസിൽ നിന്ന് ഊരിപ്പോരാമെന്നും പൾസർ സുനി കരുതുന്നുണ്ട് എന്നും രാഹുൽ ഈശ്വർ പറഞ്ഞു. അതേസമയം രാഹുലിന്റെ വാദത്തെ എതിർത്തും അനുകൂലിച്ചുമുള്ള കമന്റുകൾ വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. ‘ദിലീപും നടിയും തമ്മിലുള്ള വ്യക്തിവൈരാഗ്യം മനസിലാക്കിയ സുനി ഇത് മുതലെടുപ്പ് നടത്തി. ഇതിന് മുൻപും ഇയാൾ രണ്ട് സ്ത്രീകളോട് ഇതുപോലെ ചെയ്തിട്ടുണ്ട്.
പക്ഷെ അവർ പേടിച്ചിട്ടും അഭിമാനവും കാരണം കേസിനു പോയില്ല എന്നാണ് കേട്ടത്. സെയിം ആറ്റിട്യൂട് ഇവൻ നടിയുടെ അടുത്തും നടത്തിയത്. പിടിച്ചാൽ ദിലീപിന്റെ പിടലിക്കു വെക്കുകയും ബ്ലാക്ക് മെയിൽ നടത്തി പണം വാങ്ങാം എന്നും വിചാരിച്ച് നടത്തിയ നാടകത്തിനു ദിലീപിന്റെ എതിരാളികളുടെ ഫുൾ സപ്പോർട്ടും കിട്ടി. ഇതാണ് ഇവിടെ സംഭവിച്ചത് എന്ന് ഞാൻ മനസിലാകുന്നു , എന്റെ മാത്രം ഊഹം. അതല്ല ദിലീപ് ആണ് ഇത് ചെയ്യിച്ചിരുന്നതെങ്കിൽ കോടികളുള്ള ദിലീപ് എന്ത് വില കൊടുത്തും പുള്ളിയുടെ അഭിമാനം അല്ലെ നോക്കൂ’
രാഹുൽ ഈശ്വർ ഇങ്ങനെ പറയരുത്. അതിജീവതയെ ആരിത് ചെയ്താലും ചെയ്യിച്ചാലും അവര് അനുഭവിക്കണം. കല്യാണ സമയം ആയത്കൊണ്ട് ആ കൊച്ച് ഇതൊന്നും പുറത്തുപറയില്ല എന്ന് കരുതി ചെയ്ത പണിയാണിത്. ഇത് ആര് ചെയ്യിച്ചതാണെങ്കിലും അത് വെളിയിൽ വരണം. പണം ഉണ്ടെങ്കിൽ ഇവിടെ ആർക്കും എന്തുമാകാം. അങ്ങനെ എത്രയോ കേസുകൾ മാഞ്ഞു പോയിരിക്കുന്നു, എത്രയോ നിരപരാധികളെ ശിക്ഷിച്ചിരിക്കുന്നു. പോലീസിന്റെ അനാസ്ഥയാണ് ഇതിന് കാരണം. സുനിയുടെകൈവശം ഫോൺ സുരക്ഷിതം എന്ന് സുനി പറയുന്നു.
ഇത് വരെ പോലീസിന് അതെടുക്കാൻകഴിഞ്ഞിട്ടില്ല എങ്കിൽ അത് ആരുടെ കഴിവുകേട് ആണ് ? ജാമ്യത്തിലിറങ്ങിയ സുനി ആഡംബര ഹോട്ടലിലും കാറിലും സുഖിച്ചു ജീവിക്കുന്നു. ആര് അയാൾക്ക് ഈ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നു ? ഇത് അന്വേഷിക്കേണ്ടത് പോലീസല്ലേ ? ഇത്രയുംനാൾ പ്രതി കൈയ്യിലുണ്ടായിട്ടും തെളിവൊന്നും ശേഖരിക്കാൻ പോലീസിന് കഴിഞ്ഞില്ലെങ്കിൽ അത് ആരുടെ തെറ്റാണ്? പണത്തിനു ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും.പക്ഷേ മനം നൊന്തുള്ള പ്രാർത്ഥനയ്ക്ക് ഫലം ഈശ്വരൻ കൊടുക്കും. താമസം എടുക്കുമെങ്കിലും അത് ഉറപ്പായും കിട്ടിയിരിക്കും ആർക്കാണെങ്കിലുമെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.
വിധി വരാനിരിക്കെ ദിലീപിനെ കുടുക്കാനുള്ള പൾസർ സുനിയിടെ നാടകമാണ് ഇതെന്നുമാണ് രാഹുൽ ഈശ്വർ പറഞ്ഞിരുന്നത്. ‘കേസിൽ ദിലീപിനെതിരെ കടുക് മണിയോളം പോലും തെളിവില്ലെന്നിരിക്കെ ദിലീപിനെ എതിർക്കുന്നവരും പൾസർ സുനിയും ചേർന്ന് ഒരു നാടകം കളിക്കുകയാണെന്ന് ആളുകൾ തെറ്റിധരിച്ചാൽ കുറ്റംപറയാൻ സാധിക്കില്ല.
കഴിഞ്ഞ തവണ കേട്ടത് ദിലീപ് നാല് പോലീസുകാരെ കൊല്ലാൻ ശ്രമിച്ചുവെന്നാണ്. ആ കേസ് ഇതുവരെ പുരോഗമിച്ചിട്ടില്ല. 2014-15 വർഷമാണ് മഞ്ജു വാര്യരും ദിലീപും വേർപിരിയുന്നത്. അതിൽ പ്രതികാരം ചെയ്യുന്നത് അഞ്ച് വർഷത്തിന് ശേഷമാണോ? 2014 ൽ ദിലീപും കാവ്യ മാധവനും തമ്മിലുള്ള വിവാഹം കഴിഞ്ഞു, 2018 ൽ മഹാലക്ഷ്മിയുണ്ടായി. ഇതൊക്ക കഴിഞ്ഞ് പുതിയ ജീവിതത്തിലേക്ക് കടന്നപ്പോഴാണ് ദിലീപ് അതിജീവിതയോട് പ്രതികാരം ചെയ്തത് എന്നാണോ മനസിലാക്കേണ്ടത്.
80 ലക്ഷം രൂപ ദിലീപ് തനിക്ക് നൽകിയെന്നാണ് പൾസർ സുനി പറയുന്നത്. അത് കണ്ടെടുക്കാതെയോ അതിനെകുറിച്ച് അന്വേഷിക്കാതെയോ എങ്ങനെയാണ് ഇതൊക്കെ പറയുന്നത്. ഒരുരൂപയെങ്കിലും കൊടുത്തുവെന്ന് തെളിയിക്കട്ടെ. ഈ കേസ് തീരാതിരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അതിജീവിതയോടുള്ള സോഫ്റ്റ് വികാരം മുതലെടുത്ത് ദിലീപിനെ കരിവാരിതേക്കുന്നത് മറ്റുള്ളവരാണ്. റോഷിപാലിനെ പോലും പൾസർ സുനി തെറ്റിധരിപ്പിച്ചതാകാം.
താൻ എന്തായാലും ഈ കേസിൽ അകത്ത് പോകുമെന്ന് പൾസർ സുനിക്ക് അറിയാം, അപ്പോൾ ദിലീപിനേയും കൂടി എങ്ങനെയെങ്കിലും അകത്താക്കാൻ കേസ് ഡയല്യൂട്ട് ചെയ്യുകയാണ് എന്ന് ധരിച്ചൂടെ. 2017 ഫെബ്രുവരി 17 ന് തന്നെ താൻ ചെയ്യാൻ പോകുന്നത് എന്താണെന്ന് അതിജീവിതയോട് പൾസർ സുനി പറഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് മഞ്ജു വാര്യർ ഈ കേസിലെ ഗൂഢാലോചന സംബന്ധിച്ച് പറയുന്നത്. എന്നാൽ അടുത്ത ദിവസം മുഖ്യമന്ത്രി പറഞ്ഞത് ഗൂഢാലോചന ഇല്ലെന്നാണ്.
ഇതെല്ലാം കഴിഞ്ഞ് ജൂലൈയിലാണ് ദിലീപ് അറസ്റ്റിലാകുന്നത്. അപ്പോൾ ആദ്യം തന്നെ ദിലീപിനെതിരെ എല്ലാം അറിഞ്ഞിട്ടും അതിജീവിത മറച്ചുവെച്ചതാണോ? ഇനി ദിലീപിന് വേണ്ടിയാണോ ചെയ്യുന്നതെന്ന് പറഞ്ഞില്ലെയോ എന്ന് അറിയില്ല. ഇനി ഒറ്റകാര്യം അറിയേണ്ടത് 70 ലക്ഷം രൂപ എങ്ങനെ കൊടുത്തുവെന്നതാണ്. എവിടെ വെച്ച് ആര് കൊടുത്തു, എങ്ങനെ കൊടുത്തു എന്നൊക്കെ അറിയണം. ഒരു രൂപയെങ്കിലും കൊടുത്തൂവെന്ന് തെളിയിക്കാനായാൽ കേസ് മാറി എന്നും രാഹുൽ ഈശ്വർ പറഞ്ഞു.
വെളിപ്പെടുത്തലിനിടെ രാഹുൽ ഈശ്വറിനെതിരേയും സുനി രംഗത്തെത്തിയിരുന്നു. അയാളെ താൻ നോക്കിവെച്ചിട്ടുണ്ടെന്നായിരുന്നു സുനിയുടെ പറഞ്ഞത്. ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് പരിഹാസത്തോടെയായിരുന്നു രാഹുലിന്റെ മറുപടി. പൾസുനി നീയെന്നേ ഒലത്തും, നിന്റെ അപ്പുറത്തെ ആൾക്കാരെ വരെ ഞാൻ കണ്ടിട്ടുണ്ട് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
അതേസമയം ഇപ്പോൾ കേസിൽ തുടരന്വേഷണം നടക്കുന്നത് ദിലീപിന് മത്രമായിരിക്കും ഗുണം ചെയ്യുകയെന്നും അതിജീവിതയെ സംബന്ധിച്ച് ഈ കേസിൽ ഇപ്പോൾ ഒരു തുടരന്വേഷണത്തിന്റെ ആവശ്യം വരുന്നില്ലെന്നുമാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പൾസർ സുനിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ ദിലീപുമായി ചേർന്ന് നടത്തുന്ന നാടകമാണെന്ന തരത്തിലുള്ള ചർച്ചകളും ഉണ്ട്.
