Malayalam Breaking News
ശബരിമലയിൽ പുതിയ പ്ലാനുമായി രാഹുൽ ഈശ്വർ – പ്ലാൻ D ??
ശബരിമലയിൽ പുതിയ പ്ലാനുമായി രാഹുൽ ഈശ്വർ – പ്ലാൻ D ??
By
ശബരിമലയിൽ പുതിയ പ്ലാനുമായി രാഹുൽ ഈശ്വർ – പ്ലാൻ D ??
ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട അനുകൂല വിധി വന്നതോടെ ശക്തമായി പ്രതിഷേധിച്ചയാളാണ് രാഹുൽ ഈശ്വർ. നിരവധി പ്ലാനുകളുമായാണ് രാഹുൽ ഈശ്വർ ഒന്നാംഘട്ട എതിർപ്പ് പൂർത്തിയാക്കിയത്. സ്ത്രീ പ്രവേശിച്ചാൽ സന്നിധാനത്ത് രക്തം വീഴ്ത്താൻ ആളെ നിർത്തിയിരുന്നു എന്നാണ് രാഹുൽ ജയിൽ മോചിതനായപ്പോൾ പറഞ്ഞത്. ഇപ്പോൾ രണ്ടാം ഘട്ട പ്ലാനുമായി എത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ .
രാഹുല്‍ ഈശ്വറിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ട് വഴിയാണ് ഇക്കാര്യം പുറത്തുവിട്ടത്. അയ്യപ്പ ഭക്തര്‍ക്ക് ആശയവിനിമയത്തിനായി വാക്കിടോക്കികള്‍ വിതരണം ചെയ്യാനാണു രാഹുല്‍ പദ്ധതിയിടുന്നത് .
ഏഴു ദിവസത്തെ ജയിൽ വാസത്തിനും ആറു ദിവസത്തെ നിരാഹാര സത്യാഗ്രഹത്തിനും ശേഷം രണ്ടാഘട്ട പ്രതിരോധത്തിന് ഒരുങ്ങുകയാണെന്നാണ് രാഹുൽ അറിയിച്ചത്.
അയ്യപ്പ ഭക്തർക്കും ട്രൈബൽ സമൂഹത്തിനും വോക്കി ടോക്കി വിതരണം ചെയ്യുമെന്നു അറിയിച്ച രാഹുൽ ഈശ്വർ , ക്രിസ്ത്യൻ ,മുസ്ലിം സഹോദരങ്ങൾക്ക് നന്ദിയും അറിയിക്കുന്നുണ്ട്.
View this post on InstagramA post shared by Rahul Easwar (@rahuleaswar) on
rahul easwar’s next plan revealed
