Connect with us

താൻ ചെയ്യാൻ പോകുന്നത് എന്താണെന്ന് അതിജീവിതയോട് പൾസർ സുനി പറഞ്ഞിട്ടുണ്ടെന്ന്, അപ്പോൾ ദിലീപിനെതിരെ എല്ലാം അറിഞ്ഞിട്ടും അതിജീവിത മറച്ചുവെച്ചതാണോ?; രാഹുൽ ഈശ്വർ

Malayalam

താൻ ചെയ്യാൻ പോകുന്നത് എന്താണെന്ന് അതിജീവിതയോട് പൾസർ സുനി പറഞ്ഞിട്ടുണ്ടെന്ന്, അപ്പോൾ ദിലീപിനെതിരെ എല്ലാം അറിഞ്ഞിട്ടും അതിജീവിത മറച്ചുവെച്ചതാണോ?; രാഹുൽ ഈശ്വർ

താൻ ചെയ്യാൻ പോകുന്നത് എന്താണെന്ന് അതിജീവിതയോട് പൾസർ സുനി പറഞ്ഞിട്ടുണ്ടെന്ന്, അപ്പോൾ ദിലീപിനെതിരെ എല്ലാം അറിഞ്ഞിട്ടും അതിജീവിത മറച്ചുവെച്ചതാണോ?; രാഹുൽ ഈശ്വർ

ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ നടനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രംഗത്തെത്തിയിരുന്നു. പലരും പരസ്യമായി തന്നെയാണ് നടനൊപ്പം നിന്നത്. ചിലരാകട്ടെ ദിലീപിനെ എതിർത്തുകൊണ്ടാണ് നിന്നിരുന്നത്. ഇതിൽ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്ന വ്യക്തയാണ രാഹുൽ ഈശ്വർ. ഇപ്പോൾ ദിലീപിന് കനത്ത തിരിച്ചടിയായേക്കാവുന്ന വെളിപ്പെടുത്തലുകൾ പുറത്ത് വരികയാണ്.

ഈ വേളയിൽ പൾസർ സുനിയുടെ ആരോപണങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ. പ്പോഴത്തെ വെളിപ്പെടുത്തൽ യാതൊരു ചലനവും കേസിൽ ഉണ്ടാക്കാൻ പോകുന്നില്ലെന്നും വിധി വരാനിരിക്കെ ദിലീപിനെ കുടുക്കാനുള്ള പൾസർ സുനിയിടെ നാടകമാണ് ഇതെന്നുമാണ് രാഹുൽ ഈശ്വർ പറയുന്നത്. ‘കേസിൽ ദിലീപിനെതിരെ കടുക് മണിയോളം പോലും തെളിവില്ലെന്നിരിക്കെ ദിലീപിനെ എതിർക്കുന്നവരും പൾസർ സുനിയും ചേർന്ന് ഒരു നാടകം കളിക്കുകയാണെന്ന് ആളുകൾ തെറ്റിധരിച്ചാൽ കുറ്റംപറയാൻ സാധിക്കില്ല.

കഴിഞ്ഞ തവണ കേട്ടത് ദിലീപ് നാല് പോലീസുകാരെ കൊല്ലാൻ ശ്രമിച്ചുവെന്നാണ്. ആ കേസ് ഇതുവരെ പുരോഗമിച്ചിട്ടില്ല. 2014-15 വർഷമാണ് മഞ്ജു വാര്യരും ദിലീപും വേർപിരിയുന്നത്. അതിൽ പ്രതികാരം ചെയ്യുന്നത് അഞ്ച് വർഷത്തിന് ശേഷമാണോ? 2014 ൽ ദിലീപും കാവ്യ മാധവനും തമ്മിലുള്ള വിവാഹം കഴിഞ്ഞു, 2018 ൽ മഹാലക്ഷ്മിയുണ്ടായി. ഇതൊക്ക കഴിഞ്ഞ് പുതിയ ജീവിതത്തിലേക്ക് കടന്നപ്പോഴാണ് ദിലീപ് അതിജീവിതയോട് പ്രതികാരം ചെയ്തത് എന്നാണോ മനസിലാക്കേണ്ടത്.

80 ലക്ഷം രൂപ ദിലീപ് തനിക്ക് നൽകിയെന്നാണ് പൾസർ സുനി പറയുന്നത്. അത് കണ്ടെടുക്കാതെയോ അതിനെകുറിച്ച് അന്വേഷിക്കാതെയോ എങ്ങനെയാണ് ഇതൊക്കെ പറയുന്നത്. ഒരുരൂപയെങ്കിലും കൊടുത്തുവെന്ന് തെളിയിക്കട്ടെ. ഈ കേസ് തീരാതിരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അതിജീവിതയോടുള്ള സോഫ്റ്റ് വികാരം മുതലെടുത്ത് ദിലീപിനെ കരിവാരിതേക്കുന്നത് മറ്റുള്ളവരാണ്. റോഷിപാലിനെ പോലും പൾസർ സുനി തെറ്റിധരിപ്പിച്ചതാകാം.

താൻ എന്തായാലും ഈ കേസിൽ അകത്ത് പോകുമെന്ന് പൾസർ സുനിക്ക് അറിയാം, അപ്പോൾ ദിലീപിനേയും കൂടി എങ്ങനെയെങ്കിലും അകത്താക്കാൻ കേസ് ഡയല്യൂട്ട് ചെയ്യുകയാണ് എന്ന് ധരിച്ചൂടെ. 2017 ഫെബ്രുവരി 17 ന് തന്നെ താൻ ചെയ്യാൻ പോകുന്നത് എന്താണെന്ന് അതിജീവിതയോട് പൾസർ സുനി പറഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് മഞ്ജു വാര്യർ ഈ കേസിലെ ഗൂഢാലോചന സംബന്ധിച്ച് പറയുന്നത്. എന്നാൽ അടുത്ത ദിവസം മുഖ്യമന്ത്രി പറഞ്ഞത് ഗൂഢാലോചന ഇല്ലെന്നാണ്.

ഇതെല്ലാം കഴിഞ്ഞ് ജൂലൈയിലാണ് ദിലീപ് അറസ്റ്റിലാകുന്നത്. അപ്പോൾ ആദ്യം തന്നെ ദിലീപിനെതിരെ എല്ലാം അറിഞ്ഞിട്ടും അതിജീവിത മറച്ചുവെച്ചതാണോ? ഇനി ദിലീപിന് വേണ്ടിയാണോ ചെയ്യുന്നതെന്ന് പറഞ്ഞില്ലെയോ എന്ന് അറിയില്ല. ഇനി ഒറ്റകാര്യം അറിയേണ്ടത് 70 ലക്ഷം രൂപ എങ്ങനെ കൊടുത്തുവെന്നതാണ്. എവിടെ വെച്ച് ആര് കൊടുത്തു, എങ്ങനെ കൊടുത്തു എന്നൊക്കെ അറിയണം. ഒരു രൂപയെങ്കിലും കൊടുത്തൂവെന്ന് തെളിയിക്കാനായാൽ കേസ് മാറി എന്നും രാഹുൽ ഈശ്വർ പറഞ്ഞു.

വെളിപ്പെടുത്തലിനിടെ രാഹുൽ ഈശ്വറിനെതിരേയും സുനി രംഗത്തെത്തിയിരുന്നു. അയാളെ താൻ നോക്കിവെച്ചിട്ടുണ്ടെന്നായിരുന്നു സുനിയുടെ പറഞ്ഞത്. ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് പരിഹാസത്തോടെയായിരുന്നു രാഹുലിന്റെ മറുപടി. പൾസുനി നീയെന്നേ ഒലത്തും, നിന്റെ അപ്പുറത്തെ ആൾക്കാരെ വരെ ഞാൻ കണ്ടിട്ടുണ്ട് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

ചാരക്കേസ് പോലെ പോലീസ് ദിലീപിനെതിരെ പൾസർ സുനിക്കൊപ്പമെന്ന് പറയുന്ന ഫോട്ടോ അടക്കം വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് രാഹുൽ പറയുന്നത്. കേസിൽ കേസിൽ ഇന്നല്ലെങ്കിൽ നാളെ വിധി വരും. കൂടിപ്പോയാൽ രണ്ടോ മൂന്നോ മാസം. ദിലീപിനെതിരെ അദ്ദേഹം എന്തെങ്കിലും കുറ്റം ചെയ്തു എന്നതിന് കടുകുമണിയോളം പോലും തെളിവില്ല. പക്ഷേ ദിലീപിനെ ഇത്രയും കാലമായി വേട്ടയാടുന്നു. അപ്പോൾ ഒന്നുമില്ലാതെ പോലീസ് അങ്ങനെയൊക്കെ പറയുമോ എന്നുളള ചോദ്യം സ്വാഭാവികമായും ഉയരും.

ചില ആളുകൾക്കെങ്കിലും സംശയം തോന്നും, തീയില്ലാതെ പുകയുണ്ടാകുമോ, 86 ദിവസം ജയിലിൽ കിടന്നതല്ലേ, എന്തെങ്കിലുമൊക്കെ കുറ്റം ചെയ്ത് കാണും, ഇപ്പോൾ മറച്ച് വെക്കുന്നതായിരിക്കും എന്ന്. ഒരു കുറ്റവും ചെയ്യാതെയാണ് നമ്പി നാരായണൻ എന്ന ഇന്ത്യ കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞരിൽ ഒരാൾ 50 ദിവസം ജയിലിൽ കിടന്നത്. മാലിദ്വീപിൽ നിന്ന് വന്ന രണ്ട് സ്ത്രീകളിൽ ഒരാളായ മറിയം റഷീദയോട് അന്നത്തെ ഒരു സിഐക്ക് ലൈം ഗികമായ താൽപര്യം തോന്നി.

രണ്ട് മൂന്ന് തവണ അവരെ സമീപിച്ചു. അവർ പറ്റില്ലെന്ന് പറഞ്ഞു. ഇവരോടുളള ദേഷ്യം തീർക്കാൻ ബാക്കി കഥകളൊക്കെ വെച്ച് ഇയാളൊരു കഥയുണ്ടാക്കി. ഇത് രാഹുൽ ഈശ്വർ പറയുന്നതല്ല, സിബിഐയുടെ കുറ്റപത്രമാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ ചാരക്കേസായി മാറിയത് ഈ സ്ത്രീയോട് തോന്നിയ ലൈം ഗിക താൽപര്യം നടക്കാതെ പോയപ്പോൾ പോലീസുകാരനുണ്ടാക്കിയ കഥയോട് കൂടിയാണ്. പോലീസുകാരോട് താൻ പലപ്പോഴും പറയാറുണ്ട്. നിങ്ങൾക്ക് കഥയെഴുതാൻ താൽപര്യം ഉണ്ടെങ്കിൽ പോലീസിൽ നിൽക്കരുത്. സിനിമാ രംഗത്തേക്ക് വരണം എന്ന്.

നാല് പോലീസുകാരെ കൊല്ലാൻ ദിലീപ് ഗൂഢാലോചന നടത്തി എന്ന് പറഞ്ഞ് എഫ്‌ഐആർ ഇട്ടു. എന്തേ ഇപ്പോൾ അത് അന്വേഷിക്കണ്ടേ? ആ കേസിൽ എന്തെങ്കിലും വിവരങ്ങൾ വന്നത് കണ്ടിട്ടുണ്ടോ. 86 ദിവസം എന്തിനാണ് ദിലീപ് ജയിലിൽ കിടന്നത്. പുള്ളിയ്ക്ക് ഈ കേസുമായി യാതൊരു ബന്ധവും ഇല്ല. ദിലീപിന്റെ കേസ് നീണ്ട് പോകുന്നത് നമ്മുടെ പോലീസ് സംവിധാനത്തിന്റെ പ്രശ്‌നം കാരണമാണ്.റൺ ബേബി റൺ എന്ന സിനിമയിലേത് പോലെയാണ് സംഭവിക്കുന്നത്.

കോടതിയിൽ തെളിവ് ഉണ്ടത്രേ, ദിലീപ് പൾസർ സുനിയെ കണ്ടിട്ടുണ്ടത്രേ, ഞങ്ങൾക്ക് അന്വേഷിക്കണം എന്നൊക്കെ പോലീസ് പറയും. അപ്പോൾ അന്വേഷിക്കരുത് എന്ന് കോടതിക്ക് പറയാൻ സാധിക്കുമോ. രണ്ടാഴ്ച കഴിഞ്ഞ് വരൂ എന്ന് കോടതി പറയും. വരുമ്പോൾ പോലീസ് പറയും അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് എന്ന്. വീണ്ടും രണ്ടാഴ്ച കൂടി. അത് കഴിഞ്ഞ് കോടതി അവധിയായിരിക്കും. ഇങ്ങനെയാണ് ആ മനുഷ്യൻ 86 ദിവസം ജയിലിൽ കിടന്നത്.

ദിലീപിനും കാവ്യയ്ക്കും മീനാക്ഷിക്കും ഉണ്ടായ മാനസിക വേദന, എന്ത് തെറ്റ് ചെയ്തിട്ടാണ്. എഴുതി വെച്ചോളൂ, ദിലീപ് നിരപരാധിയാണ്, ദിലീപ് അഗ്നിശുദ്ധി നടത്തി തിരിച്ച് വരും. ദിലീപും അതിജീവിതയും നല്ല സുഹൃത്തുക്കളായിരുന്നു. അതൊക്കെ പിന്നീട് മാറി. മഞ്ജു വാര്യരും ദിലീപും പിരിഞ്ഞു, കാവ്യയും ദിലീപും വിവാഹം കഴിച്ചു.‌ എല്ലാവർക്കും ജീവിതത്തിൽ ഒരു പുതിയ തുടക്കം ഉണ്ടാവണം. എന്തിനാണ് ദിലീപ് ഈ അതിജീവിതയെ കുടുക്കുന്നത്.

പോലീസ് പറയുന്നത് ദിലീപും മഞ്ജു വാര്യരും തമ്മിലുളള വിവാഹം തകരാനും പിന്നീട് ദിലീപ് കാവ്യയെ വിവാഹം കഴിക്കാനും ഉളള കാരണം ഈ അതിജീവിതയാണ് എന്നാണ്. അങ്ങനെയുളള ഒരു വ്യക്തിയെ എന്തിനാണ് കാവ്യ കുടുക്കുന്നത്. എന്തെങ്കിലും ലോജിക് വേണ്ടേ. കാവ്യയാണ്, കാവ്യയുടെ അമ്മയാണ് കുടുക്കിയത് എന്നൊക്കെ ആൾക്കാർക്ക് കഥയുണ്ടാക്കാൻ ഒരു മടിയും ഇല്ല. പോലീസുകാർ മനപ്പൂർവം കഥയുണ്ടാക്കിയതാണ് എന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.

കാവ്യ മാധവനാണ് മാഡം എന്ന് പറഞ്ഞുകൊണ്ട് മൂന്നോ നാലോ ദിവസം ഇവിടുത്തെ ഏറ്റവും പ്രമുഖ ചാനലുകൾ‌ ചർച്ച നടത്തി. അവർ സ്ഥിരീകരിച്ചില്ലെങ്കിലും കാവ്യ മാധവനാണോ? എന്ന് ചോദിച്ച് ചർച്ച നടത്തിയാൽ മതിയല്ലോ. കാവ്യ മാധവന്റെ അമ്മയാണോ മാഡം എന്നും ചോദ്യം ചിഹ്നം ഇട്ടു. കേൾക്കുന്നവനെ സംബന്ധിച്ച് കാവ്യാമധവനാണ് മാഡം. ഇത് ഉണ്ടത്രെ ടെക്നിക്ക് ആണ്. ഉണ്ടത്രെ എന്ന് പറഞ്ഞാൽ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ സാധിക്കില്ലാലോ. കവ്യാമാധവൻ ഉണ്ടത്രേ എന്ന് പറഞ്ഞതിന് കേസ് കൊടുത്താലും ഞങ്ങൾ അങ്ങനെ പറഞ്ഞില്ലെന്ന് മാധ്യമങ്ങൾക്ക് പറയാം.

കാവ്യ മാധവനാണ് മാഡം, കാവ്യ മാധവന്റെ അമ്മയാണ് മാഡം എന്നതും പോയിട്ട് വേങ്ങരയിലെ മുസ്ലിം ലീഗ് നേതാവിന് 50 ലക്ഷം കൊടുക്കാൻ പോയി, ഗോൽച്ചനുമായി ബന്ധം, ദാവൂദ് ഇബ്രഹീമുമായി ബന്ധം എന്നൊക്കെ പറഞ്ഞു. അതൊക്കെ ഇപ്പോൾ എവിടെ പോയെന്നും അദ്ദേഹം ചോദിക്കുന്നു. വൺ ടു ടോക്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറേ ഓഡിയോകൾ പുറത്ത് വന്നല്ലോ. എല്ലാം ഞാൻ കേട്ടു, അവിടെയും ഇവിടേയും കട്ട് ചെയ്ത വീഡിയോയിൽ പിന്നെ എന്താണ് ഉണ്ടാകുക. അതൊക്കെ ദിലീപിന്റെ തന്നെ ഓഡിയോ ആയാൽ എന്താണ് പ്രശ്നം. ആ പറയുന്നതിൽ എന്തെങ്കിലും അർത്ഥം വേണ്ടെ. ഇവനെയൊക്കെ കൊണ്ട് സഹികെട്ടു എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം ദിലീപ് കൊല്ലാൻ ശ്രമിച്ചു എന്നാണോ.

ബാലചന്ദ്രകുമാർ ദിലീപിനെതിരെ കൊടുത്ത ഓഡിയോ ക്ലിപ്പിന്റെ ദൈർഘ്യം 40 സെക്കൻഡാണ്. എന്നാൽ ദിലീപ് ബാലചന്ദ്രകുമാറിന്റെ ക്ലിപ്പ് കൊടുത്തു, അതിന്റെ ദൈർഘ്യം രണ്ട് മിനുറ്റ് 40 സെക്കൻഡ്. എന്ന് പറഞ്ഞാൽ ഫുൾ കൊടുത്തു. ബാലചന്ദ്രകുമാർ ചെയ്തത് അദ്ദേഹത്തിന് വേണ്ടത് കട്ട് ചെയ്തെടുത്ത് പുറത്തുവിട്ട് ഒരു നരേറ്റീവ് ഉണ്ടാക്കുകയാണ് ചെയ്തത്. വളരെ വിദഗ്ധമായി ദിലീപിനെ കരിവാരിത്തേക്കാൻ ശ്രമിച്ചു.

ഈ കേസിലെ അതിജീവിതയോട് എനിക്ക് വലിയ ബഹുമാനമാണ്. എന്നാൽ അവർ ഓർക്കേണ്ടത് ദിലീപ് കാരണം സിനിമയിൽ ഏറ്റവും മികച്ച റോൾ കിട്ടിയ വ്യക്തിയാണ് താനെന്നാണ്. നിർഭാഗ്യവശാൽ അവർക്ക് ഇടയിൽ ഒരു വിടവുണ്ടായി. അതിനെ ചില ആളുകൾ ദുരുപയോഗം ചെയ്ത് ദിലീപിനെതിരെ തന്നെ തിരിച്ചതാണോയെന്ന് ആ കലാകാരി കൂടി ചിന്തിക്കുന്നത് നന്നായിരിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top