Bollywood
തന്നെ ബോളിവുഡ് ഉപയോഗപ്പെടുത്തിയില്ല, ദക്ഷിണേന്ത്യന്‍ സിനിമകള്‍ പിന്തുടരുന്നത് 70-80 കാലഘട്ടത്തിലെ മാതൃക
തന്നെ ബോളിവുഡ് ഉപയോഗപ്പെടുത്തിയില്ല, ദക്ഷിണേന്ത്യന്‍ സിനിമകള്‍ പിന്തുടരുന്നത് 70-80 കാലഘട്ടത്തിലെ മാതൃക
വില്ലന്‍ വേഷങ്ങളിലൂടെയും മറ്റും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് രാഹുല്‍ ദേവ്. ഗ്യാസ് ലൈറ്റ് എന്ന ഹിന്ദിചിത്രത്തില്‍ പ്രധാന വേഷത്തിലാണ് നടന് എത്തിയത്. സാറാ അലി ഖാന്, ചിത്രാംഗ്ദ സിംഗ്, വിക്രാന്ത് മാസി എന്നിവര്‍ക്കൊപ്പമായിരുന്നു താരത്തിന്റെ പ്രകടനം. ബോളിവുഡിനെ അപേക്ഷിച്ച് കൂടുതല്‍ പ്രാദേശിക സിനിമകളിലാണ് രാഹുല്‍ പ്രത്യക്ഷപ്പെടാറ്.
എന്നാല്‍ ഇപ്പോഴിതാ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നതില്‍ കുഴപ്പമില്ല കഴിവുകള്‍ എങ്ങനെ വേണമെങ്കിലും പ്രകടിപ്പിക്കാം എന്ന് പറയുകയാണ് അദ്ദേഹം. തന്നെ ബോളിവുഡ് ഉപയോഗപ്പെടുത്തിയില്ലെന്ന് രാഹുല്‍ ദേവ് തുറന്നു പറയുന്നു. 70കളിലെയും 80കളിലെയും സിനിമകളുടെ അതേ മാതൃക പിന്തുടരുകയും ഒരേ കഥ പറയുകയും ചെയ്തിട്ടും ദക്ഷിണേന്ത്യയില്‍ നിന്നുള്ള സിനിമകള്‍ എങ്ങനെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നത് സംബന്ധിച്ചും രാഹുല്‍ ദേവ് പ്രതികരിച്ചു.
ദക്ഷിണേന്ത്യന്‍ സിനിമകളിലെ സംഭാഷണങ്ങളും അഭിനേതാക്കളും ജീവിതത്തേക്കാള്‍ വലുതാണ്, യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് വ്യത്യസ്തമായി ആക്ഷന്‍, ഫൈറ്റ് സീക്വന്‍സുകള്‍ വളരെ നിലവാരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങള്‍ ദക്ഷിണേന്ത്യയിലേക്ക് നോക്കിയാല്‍ അവരുടെ സിനിമകള്‍ നല്ല പ്രകടനമാണ് നടത്തുന്നത്. പക്ഷേ അവയെല്ലാം 70-80 കാലഘട്ടത്തിലെ സിനിമകളുടെ മാതൃകയാണ് പിന്തുടരുന്നത്. സംഭാഷണങ്ങളും അഭിനേതാക്കളും ജീവിതത്തേക്കാള്‍ വലുതാണ്, കൂടാതെ ചില ഓവര്‍ ആക്ഷന്‍, ഫൈറ്റ് സീക്വന്‍സുകള്‍ ഉണ്ടാകും. ഇവയൊന്നും ഒരിക്കലും സംഭവിക്കുന്നതല്ല.
എന്നാല്‍ അതേ കഥ പറയുന്ന രീതി, കഥ പറയുന്ന രീതി, കഥ പറയുമ്പോള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നു, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതി. ഇതിലാണ് കാര്യം. ആളുകള്‍ അത് എങ്ങനെ മനസ്സിലാക്കുന്നു’ എന്നും രാഹുല്‍ ദേവ് പറയുന്നു. ചാമ്പ്യന്‍, ഓംകാര, രാത് ബാക്കി ഹേ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്ത രാഹുല്‍ അടുത്തിടെ കിച്ച സുദീപിനൊപ്പം കന്നഡ ചിത്രമായ കബ്സയില്‍ അഭിനയിച്ചിരുന്നു.
