Malayalam
ലോകത്തിലെ ഏറ്റവും വൃത്തികെട്ട പദം മനുഷ്യൻ; രാജേഷ് ശർമ
ലോകത്തിലെ ഏറ്റവും വൃത്തികെട്ട പദം മനുഷ്യൻ; രാജേഷ് ശർമ
സ്ഫോടക വസ്തുക്കൾ നിറച്ച പെെനാപ്പിൾ നൽകി ആനയെ കൊന്ന സംഭവത്തിൽ പ്രതികരണവുമായി നടൻ രാജേഷ് ശർമ. ലോകത്തിലെ ഏറ്റവും മനോഹരമായ പദം മനുഷ്യൻ ആണെന്നും അതെ സമയം തന്നെ ഏറ്റവും വൃത്തികെട്ട പദവും മനുഷ്യനാണെന്ന് രാജേഷ് ശർമ ഫെയ്സ്ബുക്കിൽ കുറിച്ചു.
രാജേഷ് ശർമയുടെ കുറിപ്പ്
”ലോകത്തിലെ ഏറ്റവും മനോഹരമായ പദം മനുഷ്യൻ ആണ്, ഏറ്റവും വൃത്തികെട്ട പദവും മനുഷ്യൻ എന്നു തന്നെ. മലപ്പുറത്ത് ആനക്ക് മനുഷ്യർ പൈനാപ്പിൾ പടക്കം കൊടുത്തു കൊന്നു”
മെയ് 27നാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് കാട്ടാന ചരിഞ്ഞത്. സൈലന്‍റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാര്‍ പുഴയിലാണ് സംഭവം. സ്ഫോടകത്തില്‍ നാക്കും വായും ഗുരുതരമായി പരിക്കേറ്റ കാട്ടാന ഏറെ ദിവസങ്ങള്‍ പട്ടിണി കിടന്നലഞ്ഞ ശേഷമാണ് ചെരിഞ്ഞത്.
ആനയുടെ ദാരുണാന്ത്യത്തിൽ പ്രതിഷേധിച്ച് നിലമ്പൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ മോഹന്‍ കൃഷ്ണൻ ഒരു ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. തുടർന്ന് ദേശീയ മാധ്യമങ്ങളിലടക്കം ഈ സംഭവം ശ്രദ്ധ നേടി.
