Connect with us

ആഹ്ലാദിപ്പിൻ ആനന്ദിപ്പിൻ; അതെ, ഞാൻ സിം​ഗിൾ മദർ ആണ്; നിയമപരമായി താൻ വിവാഹമോചിതയാണെന്ന് വെളിപ്പെടുത്തി പുഴു സംവിധായിക

Malayalam

മമ്മൂട്ടിയുടെ പുഴു എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ സംവിധായികയാണ് റത്തീന പി ടി. ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ നിയമപരമായി താൻ വിവാഹമോചിതയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റത്തീന.

റത്തീനയുടെ കുറിപ്പ് ഇങ്ങനെ;

രാവിലെ മുതൽ മൂന്നാലു പേര് വിളിച്ചു ഞാൻ ലീഗലി ഡിവോഴ്‌സ്ഡ് ആണോന്നു ചോദിക്കുന്നു.
എന്നാ പിന്നെ പറഞ്ഞേക്കാം എന്ന് വച്ചു.
ആഹ്ലാദിപ്പിൻ ആനന്ദിപ്പിൻ
Yes , I am legally a single mother.
ഒറിജിനൽ രേഖകൾ ശാന്തി വക്കീലിന്റെ കൈയിലുണ്ട് .
(  വെബ്സൈറ്റിലും ലഭ്യമാണ് JFCM court ന്റേം Family court ന്റേം കേസ് നമ്പർ അത്യാവശ്യക്കാർക്കു തരാം )
ഇനീപ്പോ കല്യാണ ആലോചന വല്ലോം ആണോ ??
സോറി , തല്പര കക്ഷി അല്ല

അതേസമയം, നവ്യ നായരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന ‘പാതിരാത്രി’യാണ് റത്തീനയുടെ പുതിയ ചിത്രം. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ റിലീസിനൊരുങ്ങുകയാണ്.

More in Malayalam

Trending

Recent

To Top