Connect with us

പുഷ്പ 2 റിലീസ് നീട്ടി, കോടതിയിൽ കേസ് കൊടുക്കുമെന്ന് ഭീഷണി; പരാതിയുമായി ആരാധകർ

Malayalam

പുഷ്പ 2 റിലീസ് നീട്ടി, കോടതിയിൽ കേസ് കൊടുക്കുമെന്ന് ഭീഷണി; പരാതിയുമായി ആരാധകർ

പുഷ്പ 2 റിലീസ് നീട്ടി, കോടതിയിൽ കേസ് കൊടുക്കുമെന്ന് ഭീഷണി; പരാതിയുമായി ആരാധകർ

പുഷ്പ ആദ്യ ഭാഗത്തിന് ശേഷം പുഷ്പ 2 വിനായി കാത്തിരിക്കുകയാണ് അല്ലു അർജുൻ. പുഷ്പ രാജായി അല്ലു അർജുനെത്തുന്ന ചിത്രത്തിനായി തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ കാത്തിരിക്കുകയാണ്. അല്ലു അർജുനും ഫഹദ് ഫാസിലും ഒന്നിച്ചെത്തിയപ്പോൾ ബോക്സ് ഓഫീസ് തൂക്കിയടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇവരുടെ പെർഫോമൻസ് തന്നെയായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റും.

അതേസമയം ആദ്യം ഓ​ഗസ്റ്റ് 15 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും പുതുക്കിയ റിലീസ് തീയതി നിർമ്മാതാക്കൾ പുറത്തുവിട്ടു. ക്രിസ്മസ് റിലീസായി ഡിസംബർ ആറിന് ചിത്രം തിയറ്ററുകളിലെത്തുമെ ന്നാണ് നിർമ്മാതാക്കൾ പറയുന്നത്. പിന്നാലെ നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ നിരാശ പ്രകടിപ്പിച്ച് രം​ഗത്തെത്തിയത്.

‘ഇതെന്താ തമാശയാണോ? പ്രേക്ഷകരുടെ വികാരത്തെ തൊട്ട് കളിക്കുന്നോ ? പുഷ്പ ആരാധകരെ പ്രതിനിധീകരിച്ച് സിനിമ എത്രയും വേ​ഗം റിലീസ് ചെയ്യാൻ ഞാൻ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നാണ് രോഷത്തോടെ ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്. ‘ ഇത് എത്രാമത്തെ തവണയാണ് നിങ്ങൾ തീയതി മാറ്റുന്നത്. ഇത് ഒട്ടും ശരിയല്ല’ എന്നാണ് മറ്റൊരു ആരാധകന്റെ പരാതി. ‘ദയവായി ഇനിയും നീട്ടിവെക്കരുത്. ഇതില്ലാതെ ജീവിക്കാൻ പറ്റില്ല’ എന്നാണ് മറ്റൊരാൾ കുറിച്ചത്.

അതേസമയം വൻ താരനിരയാണ് പുഷ്പ 2 വിലും അണിനിരക്കുന്നത്. ബാക്കിയുള്ള ചിത്രീകരണവും പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളും കാരണമാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയതെന്നാണ് അണിയറപ്രവർത്തകർ കാരണമായി പറയുന്നത്.

More in Malayalam

Trending

Recent

To Top