Connect with us

നടി ചാർമിയെ മദ്യത്തിൽ കുളിപ്പിച്ച് സംവിധായകൻ ; വിമർശനവുമായി സോഷ്യൽ മീഡിയ

Social Media

നടി ചാർമിയെ മദ്യത്തിൽ കുളിപ്പിച്ച് സംവിധായകൻ ; വിമർശനവുമായി സോഷ്യൽ മീഡിയ

നടി ചാർമിയെ മദ്യത്തിൽ കുളിപ്പിച്ച് സംവിധായകൻ ; വിമർശനവുമായി സോഷ്യൽ മീഡിയ

ഈയിടെ പുറത്തിറങ്ങിയ ഐ സ്മാര്‍ട്ട് ശങ്കര്‍ എന്ന ചിത്രം രണ്ട് ദിവസം കൊണ്ട് 25 കോടി ബോക്‌സ് ഓഫീസില്‍ നേടിയതിന്റെ വിജയാഘോഷത്തിൽ നടി ചാർമിയുടെ തലയിൽ മദ്യമൊഴിച്ച് സംവിധായകൻ പുരി ജഗന്നാഥ്.
പോക്കിരി, ഇഡിയറ്റ്, ടെംപര്‍ തു

ടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് പുരി . പുരി ജഗന്നാഥ്. ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളാണ് ചാർമി. രാം പൊതിനേനി, നഭാ നടേഷ്, നിധി അഗര്‍വാള്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം രണ്ട് ദിവസം കൊണ്ട് 25 കോടി ബോക്‌സ് ഓഫീസില്‍ നേടുകയായിരുന്നു. ഹൈദരാബാദില്‍ വച്ച് നടന്ന വിജയാഘോഷത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.

ചാര്‍മിയുടെയും സഹപ്രവര്‍ത്തകരുടെയും തലയില്‍ ഷാംപെയിന്‍ ഒഴിച്ച് സിനിമയുടെ വിജയത്തില്‍ മതി മറക്കുന്ന സംവിധായകനെയും ദൃശ്യങ്ങളില്‍ കാണാം . പുരി ജഗന്നാഥിന്റെ സുഹൃത്തും ഗുരുവുമായ സംവിധായകന്‍ രാംഗോപാല്‍ വര്‍മയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോ പോസ്റ്റ് ചെയ്തതോടെ രംഗോപാല്‍ വര്‍മയെയും പുരി ജഗന്നാഥിനെയും ചാര്‍മിയെയും വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തി. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ആണിതെന്നാണ് വിമര്‍ശനം.

ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ തെലുങ്ക് സിനിമയ്ക്ക് സമ്മാനിച്ച പുരി ജഗന്നാഥിന്റെ സമീപകാല ചിത്രങ്ങള്‍ പരാജയമായിരുന്നു. എന്നാല്‍ ഐ സ്മാര്‍ട്ട് ശങ്കര്‍ എന്ന ചിത്രം അദ്ദേഹത്തെ വീണ്ടും വിജയ വഴിയിലേക്ക് തിരിച്ചു കൊണ്ടുവന്നിരിക്കുകയാണ്.

puri jagannath- charmo- I smart shankar- celebration-alchol- critizes- social media

Continue Reading
You may also like...

More in Social Media

Trending

Recent

To Top