Uncategorized
കേസ് അവസാനിക്കാറായ ഘട്ടത്തിൽ രക്ഷപ്പെടാനായി പൾസർ സുനി നാടകം ഇറക്കിയതാണോ എന്ന് സംശയിച്ചാൽ കുറ്റം പറയാനാകില്ല; രാഹുൽ ഈശ്വർ
കേസ് അവസാനിക്കാറായ ഘട്ടത്തിൽ രക്ഷപ്പെടാനായി പൾസർ സുനി നാടകം ഇറക്കിയതാണോ എന്ന് സംശയിച്ചാൽ കുറ്റം പറയാനാകില്ല; രാഹുൽ ഈശ്വർ
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ നടനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രംഗത്തെത്തിയിരുന്നു. പലരും പരസ്യമായി തന്നെയാണ് നടനൊപ്പം നിന്നത്. ചിലരാകട്ടെ ദിലീപിനെ എതിർത്തുകൊണ്ടാണ് നിന്നിരുന്നത്. ഇതിലൊന്നും അഭിപ്രായം പറയാതെ നിന്നവരും ഏറെയുണ്ട്. ഇപ്പോൾ കേസിലെ വിചാരണ നടപടികൾ അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.
ഈ വേളയിൽ നടിയെ ആ്രമിക്കാനായി ദിലീപ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ ആണെന്ന് ആണെന്ന വെളിപ്പെടുത്തലുമായി സുനി രംഗത്തെത്തിയിരുന്നു. ഇനി തനിയ്ക്ക് 80 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നും പൾസർ സുനി അവകാശപ്പെടുന്നു. എന്നാൽ പൾസർ സുനിക്ക് ദിലീപ് കൊടുത്തുവെന്ന് പറയുന്ന പണത്തിന് തെളിവ് എവിടെയെന്ന് ചോദിക്കുകയാണ് രാഹുൽ ഈശ്വർ.
ഇന്നത്തെ കാലത്ത് 70 ലക്ഷം ആരും കയ്യിലെടുത്ത് കൊടുക്കില്ലെന്നും, പൾസർ സുനിക്ക് പണം ലഭിച്ചത് തെളിയിക്കാനായാൽ കേസ് നേരെ തിരിയുമെന്നും രാഹുൽ ഈശ്വർ പറയുന്നു. തനിക്കും ദിലീപ് ഒന്നരക്കോടി തന്നുവെന്ന് പറയുന്നുണ്ടെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു. ദിലീപ് പൾസർ സുനിക്ക് 70 ലക്ഷം രൂപ കൊടുത്തുവെന്നാണ് വാർത്തയിൽ പറയുന്നത്. അത് മെറ്റീരിയൽ തെളിവ് ആണ്. പണം ഡിജിറ്റലായിട്ടാണോ കൊടുത്തത്, കാശ് ആയിട്ടാണോ കൊടുത്തത്, എപ്പോഴാണ് കൊടുത്തത്, ആരുടെ കയ്യിൽ നിന്നാണ് വാങ്ങിയത്.
ഇതൊക്കെ തെളിയിക്കാൻ എളുപ്പമുളള കാര്യങ്ങളാണ്. പക്ഷേ അത്തരം തെളിവുകളൊന്നും കണ്ടില്ല. കേസ് അവസാനിക്കാറായ ഘട്ടത്തിൽ രക്ഷപ്പെടാനായി പൾസർ സുനി നാടകം ഇറക്കിയതാണോ എന്ന് സംശയിച്ചാൽ കുറ്റം പറയാനാകില്ല. ഇടയ്ക്കിടെ ആവശ്യം വന്നപ്പോൾ ദിലീപിന്റെ കയ്യിൽ നിന്ന് വാങ്ങിച്ചു എന്നാണ് പൾസർ സുനി പറയുന്നത്. അത് തെളിയിച്ചാൽ ഈ കേസ് ഫുൾ തിരിഞ്ഞു. ഒരു രൂപയെങ്കിലും ദിലീപോ ദിലീപിന്റെ ആളുകളോ പൾസർ സുനിക്ക് കൊടുത്തിട്ടുണ്ടെങ്കിൽ കേസ് തിരിഞ്ഞു.
ഏപ്രിൽ 11ന് കേസിന്റെ അന്തിമ വാദംപൂർത്തീകരിക്കാൻ കോടതി പറഞ്ഞിരിക്കുകയാണ്. പക്ഷേ അവസാന നിമിഷം വലിയ ട്വിസ്റ്റ് ആണ്. ഇനി തെളിവ് പൾസർ സുനി പുറത്ത് വിടുമോ എന്ന് അറിയില്ല. എന്താണ് ദിലീപ് ഒന്നരക്കോടിയിൽ നിൽക്കുന്നത് എന്നെനിക്ക് സംശയമുണ്ട്. നടിയെ ആക്രമിക്കാൻ ഒന്നരക്കോടി, പോലീസുകാരെ ആക്രമിക്കാൻ ഒന്നരക്കോടി. കുറച്ച് നാൾ മുൻപ് ഒരാൾ പറഞ്ഞിരുന്നു രാഹുൽ ഈശ്വറിന് ദിലീപ് ഒന്നരക്കോടി കൊടുത്തിട്ടാണ് ഈ ചാനലുകളിൽ പോയി പ്രതിരോധിക്കുന്നത് എന്ന്.
70 ലക്ഷം രൂപ ആരും കയ്യിൽ എടുത്ത് കൊടുക്കില്ലല്ലോ. അപ്പോൾ എന്തെങ്കിലും തെളിവ് കാണണമല്ലോ. അല്ലെങ്കിൽ അവസാന നിമിഷം ദിലീപ് വിജയിക്കും എന്ന് പരക്കെ പറയപ്പെടുന്ന കേസിൽ പൾസർ സുനി നാടകം നടത്തുന്നതാണ്. ദിലീപിനെതിരെ ഒരു തെളിവും ഇല്ല. ഗൂഢാലോചന തെളിവ് ഇല്ല. നാളെ പൾസർ സുനി പറയുകയാണ് രാഹുൽ ഈശ്വറും ഇതിന് പിന്നിലുണ്ടെന്ന്, അപ്പോൾ പോലീസിന് തന്നെ പിടിച്ച് അകത്തിടാൻ സാധിക്കില്ലല്ലോ.
ബാലചന്ദ്രകുമാർ തന്റെ കയ്യിൽ തെളിവുകൾ ഉണ്ടെന്ന് പറഞ്ഞു. അതൊന്നും കോടതിയിൽ നിലനിന്നില്ല. ദിലീപ് നാല് പോലീസുകാരെ കൊല്ലും എന്നൊക്കെ പറഞ്ഞ കേസൊന്നും എവിടെയും എത്തിയില്ല എന്നും രാഹുൽ ഈശ്വർ പറഞ്ഞു. രാഹുൽ ഈശ്വറിനെ താൻ നോക്കി വെച്ചിട്ടുണ്ട് എന്നുളള പൾസർ സുനിയുടെ ഭീഷണിയ്ക്കും രാഹുൽ ഈശ്വറിന് മറുപടി ഉണ്ട്. പൾസർ സുനിക്ക് ദേഷ്യം ദിലീപിനെ പിന്തുണയ്ക്കുന്ന രാഹുൽ ഈശ്വറിനോടാണ്. അതിജീവിതയെ പിന്തുണയ്ക്കുന്ന ആരോടും സുനിക്ക് ദേഷ്യമില്ല.
പൾസർ സുനിക്ക് എന്താ രാഹുൽ ഈശ്വറിനോട് മാത്രം ദേഷ്യം. അതിന് കാരണം, പൾസർ സുനി ഇതിൽ തെറ്റുകാരനാണ് എന്നും ദിലീപ് ഇതിന് നിരപരാധിയാണ് എന്ന് ചൂണ്ടിക്കാട്ടുന്നത് കൊണ്ടാണ്. അത് കേരളത്തിലെ എല്ലാവർക്കും കാണാം. ജൂണിൽ ഈ കേസിന്റെ വിധി വരുമെന്നാണ് മനസ്സിലാക്കുന്നത്. പൾസർ സുനിയല്ല ആര് ഭീഷണപ്പെടുത്തിയാലും ഇതിൽ നിന്ന് മാറില്ല. സത്യം എന്താണ് എന്നതാണ് താൻ പറഞ്ഞത്.
രണ്ട് മാസത്തിനുളളിൽ അത് കാണാം. പൾസർ സുനി ദിലീപിനെ വീണ്ടും പെടുത്താൻ ശ്രമിക്കുകയാണ്. ഏതെങ്കിലും തരത്തിൽ കേസ് നീട്ടിക്കൊണ്ട് പോകാനുളള ശ്രമം ആണ് നടക്കുന്നത്. ഈ ഭീഷണിയൊന്നും തന്റെ അടുത്ത് വിലപ്പോകില്ല. ദിലീപ് അഗ്നിശുദ്ധി നടത്തി തിരിച്ച് വരും എന്ന് തന്നെയാണ് രാഹുൽ ഈശ്വർ പറയുന്നത്.
ഈ കേസിൽ ദിലീപിനെതിരായ ഒരു തെളിവ് പോലും കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. ഗ്രൂപ്പിലിട്ട് തട്ടാൻ’ ദിലീപ് തീരുമാനിച്ചു എന്നായിരുന്നല്ലോ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നത്. ബാലചന്ദ്രകുമാർ നമ്മളെ വിട്ടു പിരിഞ്ഞു പോയി, അവസാന കാലം വരെ അദ്ദേഹത്തെ ഞാൻ ബഹുമാനിച്ചിട്ടേയുള്ളു.
ആശയപരമായി ഞങ്ങൾക്ക് ഇടയിൽ വ്യത്യാസം ഉണ്ടെങ്കിലും വ്യക്തിപരമായി ബഹുമാനം കാത്തുസൂക്ഷിച്ചിരുന്നു. അദ്ദേഹം അടക്കമുള്ളവർ വന്നാണ് ഗ്രൂപ്പിലിട്ട് തട്ടും എന്ന കാര്യം പറഞ്ഞത്. ആ നാല് പൊലീസുകാരെ കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ ആർക്കും ദണ്ണം ഇല്ലേ എന്നും രാഹുൽ ചോദിച്ചിരുന്നു.
ഈ കേസിന് പിന്നിലൊരു മാഡമുണ്ട്, കാവ്യാ മാധവനാണ് മാഡം എന്നതായിരുന്നു അന്നത്തെ പ്രചാരണം. ഒരാഴ്ച മുഖ്യധാരാ മാധ്യമങ്ങളിൽ കാവ്യയാണോ മാഡം എന്ന് ചർച്ച ചെയ്തു. പാവം കാവ്യ. കാവ്യയെ ഒരു തവണയെങ്കിലും ജീവിതത്തിൽ കണ്ട് സംസാരിച്ചിട്ടുളളവർ അങ്ങനെ പറയില്ല.
ഇതിന്റെയെല്ലാം പിന്നിൽ കാവ്യയാണ് എന്നായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അതിന്റെ ഗും പോയി, കാവ്യയുടെ അമ്മയാണോ മാഡം എന്നും പറഞ്ഞ് ചർച്ച ചെയ്തു. എന്തൊക്കെയാണ് ആ കുടുംബത്തോട് നമ്മൾ ചെയ്തത്. ദിലീപ് എന്ത് തെറ്റ് ചെയ്തു എന്നാണ് പറയുന്നത്. എന്തിനാണ് ദിലീപ് ഈ അതിജീവിതയെ കുടുക്കുന്നത്.
പോലീസ് പറയുന്നത് ദിലീപും മഞ്ജു വാര്യരും തമ്മിലുളള വിവാഹം തകരാനും പിന്നീട് ദിലീപ് കാവ്യയെ വിവാഹം കഴിക്കാനും ഉളള കാരണം ഈ അതിജീവിതയാണ് എന്നാണ്. അങ്ങനെയുളള ഒരു വ്യക്തിയെ എന്തിനാണ് കാവ്യ കുടുക്കുന്നത്. എന്തെങ്കിലും ലോജിക് വേണ്ടേ. കാവ്യയാണ്, കാവ്യയുടെ അമ്മയാണ് കുടുക്കിയത് എന്നൊക്കെ ആൾക്കാർക്ക് കഥയുണ്ടാക്കാൻ ഒരു മടിയും ഇല്ല.
പോലീസുകാർ മനപ്പൂർവം കഥയുണ്ടാക്കിയതാണ്. ബാലചന്ദ്ര കുമാർ മരിച്ച് പോയി. അദ്ദേഹത്തെ കുറിച്ച് ഒന്നും പറയുന്നില്ല. ആശയപരമായി വിയോജിപ്പ് ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന് വയ്യാതെ കിടന്നപ്പോൾ താൻ വിളിച്ചിരുന്നു. എന്തൊക്കെ കഥകളായിരുന്നു. ഗ്രൂപ്പിലിട്ട് തട്ടാൻ തീരുമാനിച്ചു എന്നൊക്കെ. ഓഡിയോ അവിടുന്നു ഇവിടുന്നുമായി കട്ട് ചെയ്ത് ഒരാളുടെ ശബ്ദശകലമുണ്ടാക്കുന്നതിന് എന്താണ് ബുദ്ധിമുട്ട്.
ദിലീപ് ബാലചന്ദ്രകുമാറിന്റെ ഒരു സിനിമ ചെയ്യാൻ ഉദ്ദേശിച്ചിരുന്നു. ദിലീപ് അതിൽ നിന്ന് പിന്മാറി. ബാലചന്ദ്ര കുമാർ കുറേ പേരുടെ കയ്യിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടായിരുന്നു. പുള്ളി ദിലീപിനെ വിളിച്ച് പറഞ്ഞു, അവരോടൊക്കെ പറയണം തന്റെ സിനിമ ചെയ്യും അതിനൊരു സമയം വേണം എന്ന്. ദിലീപ് അത് പറ്റില്ലെന്ന് പറഞ്ഞു. ഈ ദേഷ്യം തീർക്കാനാണ് പുളളി വന്നതെന്നുമാണ് രാഹുല് ഈശ്വർ പറഞ്ഞിരുന്നത്.
നടിയെ ആ്രമിക്കാനായി ദിലീപ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ ആണെന്ന് ആണ് സുനി പറയുന്നത്. അതോടൊപ്പം തന്നെ കേസിലെ നിർണ്ണായക തെളിവായി മാറിയേക്കാവുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത് എവിടെയാണെന്ന് തുറന്ന് പറയാൻ പൾസർ സുനി തയ്യാറായില്ല. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ഒന്നിലേറെ പകർപ്പുകൾ എടുത്തിട്ടുണ്ടെന്ന നിർണ്ണായക വെളിപ്പെടുത്തലും ഒന്നാം പ്രതി നടത്തുന്നുണ്ട്.
പകർപ്പുകൾ പൊലീസിന്റെ കൈവശമുണ്ടെങ്കിലും യഥാർത്ഥ മെമ്മറി കാർഡ് കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. വിചാരണ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ പൾസർ സുനിയുടെ വെളിപ്പെടുത്തൽ പ്രോസിക്യൂഷന് സഹായകരമാകുന്ന തെളിവായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെ ആക്രമിക്കരുതെന്ന് നടി കരഞ്ഞ് പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലും സുനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നു.
തന്നെ ആക്രമിക്കാതിരുന്നാൽ എത്ര പണം വേണമെങ്കിലും നൽകാമെന്ന് നടി പറഞ്ഞു. എന്നാൽ അതിന് ഞാൻ തയ്യാറായില്ല. ആ പണം വാങ്ങിയിരുന്നെങ്കിൽ ഇന്നിപ്പോൾ ജയിലിൽ പോകാതെ സുഖമായി കഴിയാമായിരുന്നു. എന്നാൽ അതിലും വലിയ ഓഫർ ക്വട്ടേഷൻ നൽകിയവർ തന്നു. സ്വാഭാവികമായ ദൃശ്യങ്ങൾ എടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പൾസർ സുനി പറയുന്നു.
നടിയെ ബലാത്സംഗം ചെയ്യാൻ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നൽകിയത്. ബലാത്സംഗം പകർത്താനും നിർദേശിച്ചു. എന്താണ് ചെയ്യാൻ ഉദ്ദേശിച്ചത് എന്ന് അതിജീവിതയ്ക്ക് അറിയാം. അതിക്രമം ഒഴിവാക്കാൻ എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു. ആ പണം വാങ്ങിയിരുന്നെങ്കിൽ ജയിലിൽ പോകാതെ രക്ഷപ്പെടാമായിരുന്നു. തന്റെ കുടുംബം തകർത്തതിലെ വൈരാഗ്യമായിരുന്നു ദിലീപിന്. അക്രമം നടക്കുമ്പോൾ ഞാൻ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂർ നേരമാണ് നടിയെ മാനസികമായു ശാരീരികമായും ഉപദ്രവിച്ചത്.
പലതവണ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നുമാണ് പൾസർ സുനി വെളിപ്പെടുത്തിയിരിക്കുന്നത്. 2017ലാണ് കൊച്ചിിൽ നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്നത്. എന്നാൽ ഈ 2017 ന് മുമ്പും സമാനമായ രീതിയിലുള്ള കൃത്യം ചെയ്തിട്ടുണ്ടെന്നാണ് പൾസർ സുനി പറയുന്നത്. എന്നാൽ അവർ ആരും കേസിന് പോയില്ല. എല്ലാം ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. അതൊന്നും ദിലീപ് പറഞ്ഞിട്ടായിരുന്നില്ല. എന്നാൽ ഈ കാര്യങ്ങളൊക്കെ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ള പലർക്കും അറിയാമായിരുന്നുവെന്നും പൾസർ സുനി സമ്മതിക്കുന്നു.
നടക്കുന്ന കാര്യങ്ങളൊക്കെ എല്ലാവർക്കും അറിയാം. പക്ഷേ ആരും പറയില്ല. നിലനിൽപ്പാണ് പ്രധാന കാര്യം. നിലനിൽപ്പ് സ്വന്തം കയ്യിലുളളവർ പറയും. പ്രൊഡ്യൂസറും സംവിധായകനുമെല്ലാം അവർ തന്നെ ആണെങ്കിൽ പറയും. റിമയൊക്കെ പറയുന്നത് പോലെ പറയും. നടിയെ ആക്രമിച്ച കേസിലെ ഏറ്റവും നിർണായക തെളിവായ പീഡന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും ദൃശ്യങ്ങൾ സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാർഡും. ഇതേക്കുറിച്ചും പൾസർ സുനി ചില തുറന്ന് പറച്ചിലുകളും പൾസർ സുനി നടത്തുന്നുണ്ട്. ഒറിജിനൽ മൊബൈലും മെമ്മറി കാർഡും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല.
