Social Media
അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി പ്രിയങ്ക ചോപ്രയും കുടുംബവും
അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി പ്രിയങ്ക ചോപ്രയും കുടുംബവും
നടി പ്രിയങ്ക ചോപ്രയും കുടുംബവും അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. മകള്‍ മാള്‍ട്ടിയും ഭര്‍ത്താവ് നിക്ക് ജോനസും പ്രിയങ്കയ്ക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. കനത്ത സുരക്ഷയോടെയാണ് അയോദ്ധ്യ എയര്‍പോര്‍ട്ടില്‍ നിന്നും പ്രിയങ്കയും കുടുംബവും കാര്‍മാര്‍ഗം രാമജന്മഭൂമിയിലെത്തിയത്.
പ്രിയങ്കയും കുടുംബവും രാംലല്ലയെ ദര്ശിക്കാനെത്തിയതിന്റെ ചിത്രങ്ങള്‍ ക്ഷേത്രം തന്ത്രി പ്രദീപ് ദാസ് എക്സില്‍ പങ്കുവച്ചിട്ടുണ്ട്. നിക്ക് ജോനസ് വെള്ള കുര്‍ത്തയും പ്രിയങ്ക മഞ്ഞ സാരിയുമണിഞ്ഞാണ് രാമജന്മഭൂമിയിലെത്തിയത്. മകള്‍ മാള്‍ട്ടി പിങ്ക് ഉടുപ്പണിഞ്ഞ് പ്രിയങ്കയുടെ കൈകളില്‍ ഇരിക്കുന്നതും ചിത്രങ്ങളില്‍ കാണാം.
ജനുവരി 22ന് രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുന്ന വേളയില്‍ പ്രിയങ്കയും കുടുംബവും അമേരിക്കയിലായിരുന്നതില് എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല. ശേഷം കഴിഞ്ഞ മാര്‍ച്ച് 15നായിരുന്നു താരകുടുംബം മുംബൈയിലെത്തിയത്. ഹോളി ആഘോഷങ്ങള്‍ക്ക് ശേഷമേ പ്രിയങ്ക അമേരിക്കയിലേക്ക് മടങ്ങൂവെന്നാണ് റിപ്പോര്‍ട്ട്.
‘സിറ്റഡേല്‍’ എന്ന അമേരിക്കന്‍ സീരീസിലാണ് ഏറ്റവും ഒടുവില്‍ പ്രിയങ്ക എത്തിയത്. ചാരസംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഏജന്റുമാരുടെ കഥ പറയുന്ന സീരീസിന്റെ ആദ്യ സീസണ് ആമസോണ്‍ െ്രെപമിലൂടെയാണ് സ്ട്രീം ചെയ്തത്.
