മലയാളികളുടെ പ്രിയ സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളാണ് കല്യാണി . തെലുങ്കിലാണ് കല്യാണി നായികയായി അരങ്ങേറിയത് . പിന്നീട് മറയക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തിരുന്നു കല്യാണി . ഇപ്പോൾ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാൻ്റെ നായികയായി മലയാളത്തിലേക്ക് എത്തുകയാണ് കല്യാണി .
അച്ഛനമ്മമാരെ സംബന്ധിച്ച് അഭിമാന നിമിഷമെന്നാണ് പ്രിയദർശന്റെ വാക്കുകൾ .. ഇപ്പോൾ പ്രിയന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയാകുന്നത് . ഇങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റ് ;
എന്റെ മകൾ കല്യാണിയുടെ ആദ്യ മലയാള സിനിമ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ് . മക്കളുടെ വിജയം കാണുമ്പൊൾ ഏതൊരച്ഛനുമമ്മക്കും അഭിമാനമാണ് . നിന്നെ മലയാള സിനിമയിൽ ദുൽഖർ സൽമാനൊപ്പം കാണാൻ സാധിക്കുന്നതിൽ എനിക്കും നിന്റെ അമ്മയ്ക്കും അഭിമാനമാണ് . അനൂപ് സത്യന്റെ ആദ്യ ചിത്രത്തിന് എന്റെ ആശംസകൾ .
വേര്പിരിഞ്ഞിട്ട് മൂന്നു വർഷമായിട്ടും ലിസിയെ മനസ്സിൽ നിന്ന് കളയാതെ കൊണ്ടുനടക്കുകയാണ് പ്രിയദർശൻ എന്നതിനുള്ള വലിയ തെളിവാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...