Connect with us

മോഹൻലാലിനേക്കാൾ മികച്ച നടനെ തന്റെ കരിയറിൽ താൻ കണ്ടിട്ടില്ല;അദ്ദേഹം നൽകിയ ഡേറ്റിൽ നിന്നാണ് സൂപ്പർ ഹിറ്റുകൾ ഉണ്ടാക്കിയത്!

Malayalam

മോഹൻലാലിനേക്കാൾ മികച്ച നടനെ തന്റെ കരിയറിൽ താൻ കണ്ടിട്ടില്ല;അദ്ദേഹം നൽകിയ ഡേറ്റിൽ നിന്നാണ് സൂപ്പർ ഹിറ്റുകൾ ഉണ്ടാക്കിയത്!

മോഹൻലാലിനേക്കാൾ മികച്ച നടനെ തന്റെ കരിയറിൽ താൻ കണ്ടിട്ടില്ല;അദ്ദേഹം നൽകിയ ഡേറ്റിൽ നിന്നാണ് സൂപ്പർ ഹിറ്റുകൾ ഉണ്ടാക്കിയത്!

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് ചെറിയ ഓളമൊന്നുമല്ല മലയാള സിനിമയിൽ ഉണ്ടാക്കിയിട്ടുള്ളത്.സൂപ്പർ ഹിറ്റുകളായി നിരവധി ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നു.ഇപ്പോളിതാ പ്രീയ കൂട്ടുകാരന് പിറന്നാൾ ദിനത്തിൽ ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് പ്രിയദർശൻ.
മാത്രമല്ല മോഹൻലാൽ എന്ന സുഹൃത്തിനെ കുറിച്ചും നടനെ കുറിച്ചും പ്രിയദർശൻ മനസ്സ് തുറക്കുന്നു. മോഹൻലാൽ എന്ന മനുഷ്യനില്ലെങ്കിൽ പ്രിയദർശൻ എന്ന സംവിധായകനില്ല എന്നും മോഹൻലാൽ ഉള്ളത് കൊണ്ടാണ് താൻ സംവിധായകൻ ആയതും ഈ വിജയങ്ങൾ തന്നെ തേടി വന്നതെന്നുമാണ് പ്രിയദർശൻ പറയുന്നത്.

മോഹൻലാലിന്റെ ചെലവിൽ ചെന്നൈയിൽ ജീവിച്ച താൻ മോഹൻലാൽ നൽകിയ ഡേറ്റിൽ നിന്നാണ് സൂപ്പർ ഹിറ്റുകൾ ഉണ്ടാക്കിയത് എന്നും കഥ പോലും ചോദിക്കാതെയാണ് തനിക്കും സത്യൻ അന്തിക്കാടിനും ശ്രീനിവാസനുമൊക്കെ മോഹൻലാൽ ഡേറ്റുകൾ നല്കിയിരുന്നതെന്നും അദ്ദേഹം പറയുന്നു. മോഹൻലാൽ മാത്രമായിരുന്നു അന്ന് തന്റെയും സത്യന്റെയുമൊക്കെ ഏക പ്രതീക്ഷയെന്നും അന്ന് വില്ലൻ വേഷം മാത്രം ചെയ്ത്, ആഴ്ചയിൽ നാല് ദിവസം മമ്മൂട്ടിയുടെ ഇടി മേടിക്കുന്ന അവസ്ഥയായിരുന്നു മോഹൻലാലിന്റേതും എന്ന് പ്രിയദർശൻ പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും ദുരന്ത പൂർണ്ണമായ സമയത്തു തന്റെ കൂടെ നിൽക്കുകയും ഒപ്പം എന്ന സിനിമ തന്നു തനിക്കു ഒരു രണ്ടാം ജന്മം നൽകുകയും ചെയ്തത് മോഹൻലാൽ ആണെന്നും പ്രിയൻ പറയുന്നു. മോഹൻലാലിനേക്കാൾ മികച്ച നടനെ തന്റെ കരിയറിൽ താൻ കണ്ടിട്ടില്ല എന്നും പ്രിയദർശൻ പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായ മരക്കാർ ഈ കൂട്ടുകെട്ടിൽ പിറന്നു കഴിഞ്ഞു. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം ഈ ചിത്രം റിലീസ് ചെയ്യും.

priyadarshan about mohanlal

Continue Reading
You may also like...

More in Malayalam

Trending

Recent

To Top