Connect with us

പൂച്ചക്കൊരു മൂക്കുത്തി പുറത്തിറങ്ങിയപ്പോള്‍ രണ്ടു ദിവസം അമ്മ എന്നോട് മിണ്ടിയില്ല; കാരണം..

Malayalam

പൂച്ചക്കൊരു മൂക്കുത്തി പുറത്തിറങ്ങിയപ്പോള്‍ രണ്ടു ദിവസം അമ്മ എന്നോട് മിണ്ടിയില്ല; കാരണം..

പൂച്ചക്കൊരു മൂക്കുത്തി പുറത്തിറങ്ങിയപ്പോള്‍ രണ്ടു ദിവസം അമ്മ എന്നോട് മിണ്ടിയില്ല; കാരണം..

ഒരുപാട് ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. പൂച്ചക്കൊരു മൂക്കുത്തിയിലൂടെയാണ് സംവിധാന രംഗത്തേക്ക് പ്രിയദർശൻ എത്തുന്നത്. എന്നാൽ ഈ സിനിമയിലെ കഥാപാത്രങ്ങൾക്ക് പ്രചോദനമായത് തന്റെ അച്ഛനും അമ്മയുമാണെന്ന് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്

”ആ സിനിമയ്ക്ക് പീന്നീട് പ്രചോദനമായത് എന്റെ അച്ഛനും അമ്മയുമാണ്. അവര്‍ വഴക്കിടാത്ത ഒരു ദിവസം പോലും ജീവിതത്തില്‍ ഉണ്ടായിട്ടില്ല. നാളെ രാവിലെ ഇവര്‍ സംസാരിക്കുകയില്ല എന്ന് നമുക്ക് തോന്നും. എന്നാല്‍ പിന്നീട് അവര്‍ ഒരുമിച്ച് നടക്കുന്നത് കാണാം. എന്റെ അച്ഛന് ശാസ്ത്രീയ സംഗീതം വളരെ ഇഷ്ടമാണ്. രാത്രി 10 മണിക്ക് അച്ഛന്‍ പാട്ട് വയ്ക്കും. അമ്മയ്ക്കാണെങ്കില്‍ അപ്പോള്‍ ദേഷ്യവരും. കാരണം അമ്മയ്ക്ക് രാവിലെ നേരത്തേ എണീറ്റാല്‍ ഒരുപാട് ജോലികളുണ്ട്. ഈ കരച്ചില്‍ ഒന്നു നിര്‍ത്താമോ എന്ന് ചോദിച്ച് അമ്മ ദേഷ്യപ്പെടും. സുകുമാരി ചേച്ചിയുടെയും നെടുമുടി വേണുവിന്റെയും കഥാപാത്രങ്ങള്‍ അവരില്‍ നിന്ന് പിറവിയെടുത്തതാണ്. പൂച്ചക്കൊരു മൂക്കുത്തി പുറത്തിറങ്ങിയതിന് ശേഷം രണ്ട് ദിവസത്തോളം അമ്മ എന്നോട് മിണ്ടിയില്ല. വീട്ടിലെ കാര്യങ്ങള്‍ സിനിമയില്‍ കാണിച്ചുവെന്നായിരുന്നു അമ്മയുടെ പരാതി” എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

priyadarshan

More in Malayalam

Trending

Recent

To Top