മേക്കപ്പില്ലാതെയും പ്രിയ വാര്യർ സുന്ദരി തന്നെ : ചിത്രം ഏറ്റെടുത്ത് ആരാധകർ
പ്രിയ വാര്യരുടെ മേക്കപ്പില്ലാത്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ
സമൂഹമാധ്യമങ്ങളിലെ പ്രിയ താരമാണ് അഡാർ ലവ് എന്ന ചിത്രത്തിലെ നായികയായ പ്രിയ വാര്യർ..
ഒരു കണ്ണിറുക്കലിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച പ്രിയ വാര്യരുടെ മേക്കപ്പില്ലാത്ത ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കടുംപച്ച ടോപ്പും കറുത്ത പാന്റുമണിഞ്ഞു ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയതായിരുന്നു താരം.മേക്കപ്പില്ലാദി തന്നെ സുന്ദരിയായ പ്രിയയുടെ ചിത്രം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ വൈറലായത്
‘മാണിക്യ മലരായ പൂവി’ എന്ന ഗാനരംഗത്തിലൂടെ വൈറലായ താരം ഒരു ബോളിവുഡ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണെന്ന വാര്‍ത്ത രണ്ട് മാസങ്ങൾക്ക് മുൻപേ പുറത്ത് വന്നിരുന്നു.
ആദ്യ ചിത്രം റിലീസാകുന്നതിന് മുൻപ് തന്നെ താരത്തെ കേന്ദ്ര കഥാപാത്രമാക്കി ബോളിവുഡിൽ സിനിമ ഒരുങ്ങുന്നത് വലിയ വാര്‍ത്താ പ്രാധാന്യമാണ് നേടിയത്.
‘ശ്രീദേവി ബംഗ്ലാവ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് പ്രിയ ബോളിവുഡില്‍ അരങ്ങേറുന്നത്. 70 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മലയാളിയായ പ്രശാന്ത് മാമ്പുള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം പൂര്‍ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്.
ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രിയ. ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് പ്രിയ വിമാനത്താവളത്തിൽ എത്തിയത്
മായങ്ക് ശ്രീവാസ്ത സംവിധാനം ചെയ്യുന്ന ലൗ ഹാക്കർ എന്ന ചിത്രത്തിലും പ്രിയ അഭിനയിക്കുന്നുണ്ട്.
സൈബർ കുറ്റ കൃത്യങ്ങളാണ് ഇതിന്റെ പ്രമേയം. ഏറ്റവും കൂടുതൽ ‘ട്രോളാക്രമണം’ നേരിട്ട താരങ്ങളിലൊരാൾ കൂടിയാണ് പ്രിയാ വാര്യർ
Priya Warrier
