Malayalam Breaking News
കങ്കണക്കായി മാറ്റി വച്ച വേഷം കയ്യെത്തിപ്പിടിച്ച് പ്രിയ വാര്യർ !
കങ്കണക്കായി മാറ്റി വച്ച വേഷം കയ്യെത്തിപ്പിടിച്ച് പ്രിയ വാര്യർ !
By
ശ്രീദേവി ബംഗ്ലാവ് എന്ന പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രം വിവാദത്തിൽ കുടുങ്ങി കിടക്കുകയാണ്. അന്തരിച്ച നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടാണോ സിനിമ എന്ന് ആശയകുഴപ്പം സൃഷ്ടിച്ചതിനാലാണ് വിവാദമുണ്ടാകാൻ കാരണം.
ചിത്രത്തിനെതിരെ ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ എത്തിയതോടെ കൂടുതൽ ചർച്ചകൾ സിനിമ സൃഷ്ടിക്കുകയാണ്. ശ്രീദേവിയുമായി ബന്ധമില്ലെന്ന് സംവിധായകൻ പ്രശാന്ത് മാമ്പുള്ളി അറിയിച്ചിട്ടും ബോണി കപൂർ പിന്നോട്ടില്ല.
അതിനിടക്ക് മറ്റൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് പ്രശാന്ത്. ചിത്രത്തിൽ പ്രിയ വാര്യർ ചെയ്ത കഥാപാത്രം കങ്കണ റണൗത്തിനായി ഒരുക്കി വച്ചിരുന്നതാണെന്നു സംവിധായകൻ പറയുന്നു.
എന്നാൽ കങ്കണ ഷൂട്ടിംഗ് തിരക്കുകളിൽ ആയതിനാൽ പ്രിയ വാര്യരെ സമീപിക്കുകയാരുന്നു . 70 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ശ്രീദേവി ബംഗ്ലാവ് ദേശീയ പുരസ്കാര ജേത്രിയായ ഒരു നടിയുടെ കഥയാണ് പറയുന്നത്. ലണ്ടനിലാണ് ചിത്രം പൂര്‍ണമായും ചിത്രീകരിക്കുന്നത്. സിനിമയുടെ ഒരു ഷെഡ്യൂള്‍ കൂടി പൂര്‍ത്തിയാകാനുണ്ടെന്ന് സംവിധായകന് പറയുന്നു.
priya varrier replaces kangana ranaut in sreedevi banglow
