Connect with us

കണ്ണിറുക്കാൻ മാത്രമല്ല തനിക്ക് പാടാനുമറിയാം എന്ന് തെളിയിച്ചപ്പോൾ താരത്തിന് ഒരു ഗംഭീര സമ്മാനം നൽകി സംഗീത സംവിധായകൻ

Actress

കണ്ണിറുക്കാൻ മാത്രമല്ല തനിക്ക് പാടാനുമറിയാം എന്ന് തെളിയിച്ചപ്പോൾ താരത്തിന് ഒരു ഗംഭീര സമ്മാനം നൽകി സംഗീത സംവിധായകൻ

കണ്ണിറുക്കാൻ മാത്രമല്ല തനിക്ക് പാടാനുമറിയാം എന്ന് തെളിയിച്ചപ്പോൾ താരത്തിന് ഒരു ഗംഭീര സമ്മാനം നൽകി സംഗീത സംവിധായകൻ

ഒരു അഡാർ ലൗ എന്ന ഒരൊറ്റ ചിത്രത്തിലൂടെ സെൻസേഷണൽ സൃഷ്ടിച്ച താരമാണ് പ്രിയ വാര്യർ . സിനിമ റിലീസിന് മുന്നേ പ്രിയ ഒരു സെൻസേഷണൽ ആയി മാറി . മാണിക്യ മലരായ പൂവി എന്ന ഗാനത്തിൽ ഒരു കണ്ണിറുക്കി കാണിക്കുന്ന രംഗത്തിലൂടെയാണ് പ്രിയ ലോകമെമ്പാടും പ്രശസ്തയായി മാറിയത് . ഇപ്പോളിതാ കണ്ണിറുക്കാനും അഭിനയിക്കാനും മാത്രമല്ല ഗംഭീരമായി പാട്ടുപാടനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് പ്രിയ വാര്യർ

ജൂണിന് ശേഷം രജിഷ വിജയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്പോർട്സ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ഫൈനൽസ് . മണിയൻപിള്ള രാജു പ്രൊഡക്ഷൻസ് ചിത്രം നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി.ആർ. അരുണാണ് . നടി മുത്തുമണിയുടെ ഭർത്താവാണ് അരുൺ. ചിത്രത്തിൽ ഒരു ഗംഭീര ഗാനത്തിലൂടെയാണ് പ്രിയ പിന്നണി ഗായിക രംഗത്തിലേയ്ക്ക് ചുവട് വെച്ചിരിക്കുന്നത് . നരേഷ് അയ്യർക്കൊപ്പമാണ് പ്രിയ പിന്നണി ഗാനലാപന രംഗത്തേയ്ക്ക് ചുവട് വയ്ക്കുന്നത്.

നീ മഴവില്ലു പോലെൻ എന്ന് തുടങ്ങുന്ന ഗാനമാണ് പ്രിയയും നരേഷും ചേർന്ന് പാടിയിരിക്കുന്നത്. സ്റ്റുഡിയോയിൽ പാട്ടു പാടുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീത നിർവഹിച്ചിരിക്കുന്നത്. ഗാനലാപനത്തിനു ശേഷം കൈലാസ് പ്രിയയ്ക്ക് ഒരു സമ്മാനവും നൽകുന്നുണ്ട്. മികച്ച സ്വീകാര്യതയാണ് പാട്ടിന് ലഭിക്കുന്നത്.

ഗോദക്ക് ശേഷം സ്ത്രീ കഥാപാത്രത്തിൽ ഊന്നിയ ഒരു സ്പോർട്സ് ചിത്രമായിരിക്കും ഫൈനൽസ് . നിരഞ്ജ് മണിയൻപിള്ള, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, സോന നായർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

priya p warrior – sings – sensational- naresh iyer- music director- gift

Continue Reading
You may also like...

More in Actress

Trending

Recent

To Top