Actor
വിവസ്ത്രനായി എത്തിയത് എന്തിന്!; മറുപടിയുമായി പൃഥ്വിരാജ്
വിവസ്ത്രനായി എത്തിയത് എന്തിന്!; മറുപടിയുമായി പൃഥ്വിരാജ്
പൃഥ്വിരാജ് നായകനായി ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’ എന്ന ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. മലയാളിയായ നജീബ് എന്നയാള്‍ വിദേശജോലി സ്വപ്നം കണ്ട് ഗള്‍ഫില്‍ എത്തി ചതിക്കപ്പെട്ട് അടിമക്ക് തുല്യമായ ജീവിതം നയിച്ച രണ്ടു വര്‍ഷങ്ങളെ ആധാരമാക്കി ബെന്യാമിന് രചിച്ച ആടുജീവിതം നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണിത്
പൂര്‍ണ്ണ ആരോഗ്യവാനായി നാട്ടില്‍ നിന്നും ഗള്‍ഫില്‍ എത്തി അവിടുത്തെ എയര്‍പോര്‍ട്ടില്‍ കണ്ടെത്തുന്ന അറബിയാല്‍ വഞ്ചിതനായി ജീവിക്കേണ്ടി വരുന്ന നജീബിനെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ചിത്രം മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ ഒരു രംഗം ചിത്രീകരിച്ചതിന്റെ അനിവാര്യതയെപ്പറ്റി പൃഥ്വിരാജ് വിശദീകരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു.
ആടുകളെയും ഒട്ടകത്തെയും മേച്ച് ജീവിക്കുന്ന വ്യക്തിയായി, ഭക്ഷണം ലഭിക്കാതെ, ശുദ്ധജലം ഉപയോഗിക്കാന്‍ അവസരം ലഭിക്കാതെ സ്വന്തം ഭാഷ പോലും മറന്നു പോകുന്ന വ്യക്തിയാണ് പൃഥ്വിരാജ് അവിസ്മരണീയമാക്കിയ നജീബ് എന്ന കഥാപാത്രം നീണ്ട നാളത്തെ മരുഭൂമി വാസത്തിനിടെ സ്വതന്ത്രമായി ജലം ഉപയോഗിക്കാന്‍ കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തുന്ന നജീബ് സിനിമയില്‍ ഒരിടത്തുണ്ട്. ഇതില്‍ വിവസ്ത്രനായാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്. ഇത്തരമൊരു രംഗം എന്തിനു ചെയ്യേണ്ടി വന്നു എന്ന് പൃഥ്വിരാജ് വിശദമാക്കിയിരിക്കുകയാണ് താരം.
ഒരു സംവിധായകന്റെ കാഴ്ചപ്പാടിനൊപ്പം യാത്ര ചെയ്യുക മാത്രമാണ് അഭിനേതാവ് ചെയ്യുന്നത്. അതിലൊരു ചാഞ്ചാട്ടം ഉണ്ടെന്നു കണ്ടാല്‍ നമ്മള് പിറകോട്ടു ചുവടുവെക്കും. ലേസര്‍ ഫോക്സുമായി പോകുന്ന ബ്ലെസി മുന്നില്‍ ഉണ്ടായതും ആശയക്കുഴപ്പത്തിന് സാധ്യതയുണ്ടായില്ല.
കഥാനായകന്റെ ശരീരത്തില്‍ സംഭവിച്ച മാറ്റം കണ്ടിട്ട് വേണം അയാള്‍ മരുഭൂമിജീവിതത്തില്‍ എന്തുമാത്രം അനുഭവിച്ചു എന്ന് പ്രേക്ഷകര്‍ മനസിലാക്കാന്‍. വസ്ത്രം മുഴുവനായി അഴിച്ചുമാറ്റുന്ന രംഗം കണ്ട് ഇയാള്‍ ഇത്രമാത്രം ദുഃഖദുരിതങ്ങള്‍ അനുഭവിച്ചു എന്ന് ഒരു പ്രേക്ഷകന് മനസിലാക്കി നല്‍കുകയായിരുന്നു ലക്ഷ്യം എന്ന് പൃഥ്വിരാജ് തന്റെ 25ാം വയസില്‍ പൃഥ്വിരാജ് വാക്കുകൊടുത്ത ചിത്രം റിലീസ് ചെയ്തത് പൃഥ്വിരാജിന്റെ 41ാം വയസിലാണ്. അമല പോള്‍ നായികയായ ചിത്രത്തില്‍ എ.ആര്. റഹ്മാന് സംഗീതം നല്കിയിരിക്കുന്നു.
