Social Media
പൃഥ്വിരാജ് ഇന്ത്യ വിട്ടു; വൈറലായി ചിത്രങ്ങൾ
പൃഥ്വിരാജ് ഇന്ത്യ വിട്ടു; വൈറലായി ചിത്രങ്ങൾ
നടൻ പൃഥ്വിരാജ് ഇന്ത്യ വിട്ടു. വിദേശത്തേയ്ക്ക് പൃഥ്വി യാത്ര തിരിക്കുന്ന ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബ്ലെസി ഒരുക്കുന്ന ‘ആടുജീവിത’ത്തിനായുള്ള തയ്യാറെടുപ്പുകളിലായിരുന്നു പൃഥ്വിരാജ്. സിനിമയ്ക്കായി താൻ രാജ്യം വിടുകയാണെന്ന് മാധ്യമങ്ങളിലൂടെ പൃഥ്വിരാജ് അറിയിച്ചിരുന്നു. എവിടേക്കാണ് പൃഥ്വിരാജ് പോയതെന്ന് വ്യക്തമല്ല.
ചിത്രത്തിലെ നജീബിനായി കഠിനമായ മേക്കോവറാണ് പൃഥ്വി നടത്തിയിരിക്കുന്നത്. തടി കുറച്ച് താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. താരത്തിന്റെ ഡെഡിക്കേഷനെ അഭിനന്ദിച്ച് ആരാധകര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു..
സിനിമയുടെ അടുത്ത ഷെഡ്യൂള്‍ തുടങ്ങുന്നതിന് മുമ്പുള്ള പതിനെട്ട് ദിവസം അള്‍ജീരിയയില്‍ ആടുകളും ഒട്ടകങ്ങളും മാത്രം അടങ്ങിയ ഫാം ഹൗസിലായിരിക്കും പൃഥ്വി താമസിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജോര്‍ദ്ദാനില്‍ ആണ് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ തുടങ്ങുന്നത്. അതിന് ശേഷം അള്‍ജീരിയയിൽ ഷൂട്ട് ഉണ്ടാകും. മാര്‍ച്ച് 16 മുതല്‍ മേയ് 16 വരെ യാണ് ജോര്‍ദാനിൽ ഷൂട്ട് നടക്കുക
prithiraj
