Malayalam Breaking News
നയനിലെ ഹീറോ എവിടെ എപ്പോള്‍ വരുമെന്ന് റിസ്പഷനിസ്റ്റ് -രസകരമായ അനുഭവം പങ്കുവച്ച് പൃഥ്വിരാജ്
നയനിലെ ഹീറോ എവിടെ എപ്പോള്‍ വരുമെന്ന് റിസ്പഷനിസ്റ്റ് -രസകരമായ അനുഭവം പങ്കുവച്ച് പൃഥ്വിരാജ്
ജെനൂസ് മുഹമ്മദ് സംവിധാനം നിർവഹിച്ച് പൃഥ്വിരാജ് നായകനായാവുന്ന ചിത്രമാണ് നയൻ. ഫെബ്രുവരി 7 ന് റിലീസ് ചെയ്യുന്ന നയനിന്റെ ഷൂട്ടിംഗിനിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് പൃഥ്വിരാജ്.
അര്‍മാന്‍ എന്ന ഹോട്ടലിലാണ് സംഭവം നടക്കുന്നത്. ഹോട്ടലുകള്‍ എല്ലാം മാറി മാറി ആണ് താമസിച്ചിരുന്നത്. കാരണം ഒരു ഹോട്ടലും 30 ദിവസത്തേക്ക് കിട്ടില്ല. ആ ഹോട്ടലില്‍ തനിക്കും റൂം ബുക്ക് ചെയ്തിരുന്നു. ഹീറോ ഇപ്പോള്‍ എത്തും അദ്ദേഹത്തിന്റെ റൂം റെഡിയാക്കി വയ്ക്കാന്‍ പറഞ്ഞു. അപ്പോള്‍ ആണ് താന്‍ എത്തിയത്. അപ്പോള്‍ റിസ്പഷനിസ്റ്റ് ഓടി അടുത്തേക്ക് വന്നു. ഹീറോ എപ്പോള്‍ വരും എന്ന അയാളുടെ ചോദ്യം തന്നെ ചിരിപ്പിച്ചുവെന്ന് പൃഥ്വിരാജ് പറയുന്നു.
ഹീറോ പിന്നാലെ ഉണ്ട്, എത്താന്‍ ഒരു പത്തു മിനിറ്റെടുക്കും. താക്കോല്‍ തന്നേക്കൂ ഞാന്‍ കൊടുത്തേക്കാം എന്നു പറഞ്ഞുവെന്നും പ്രിഥ്വി പറയുന്നു.
പ്രിത്വിരാജിന്റെ പ്രൊഡക്ഷന്‍ സംരംഭമായ പ്രിത്വിരാജ് പ്രൊഡക്ഷന്സും സോണി പിക്ചേഴ്സും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രമാണ് 9.
prithviraj’s fb post
