പൃഥ്വിരാജിന്റെ പരസ്യത്തിന് അടപടലം ട്രോൾ ; ട്രോളിനെ കയ്യടിച്ച് പാസ്സാക്കി പൃഥ്വിയും
മലയാള സിനിമയില്‍ വിപ്ലവം സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന താരമാണ് പൃഥ്വിരാജ് . മലയാളത്തിനെന്ന പുറമേ ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന താരം കൂടിയാണ് പൃഥ്വി. നന്ദനം എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും നടനെന്നതിൽ മാത്രം ഒതുങ്ങി കൂടാതെ സിനിമയുടെ പിന്നാമ്പുറത്തും തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് പൃഥ്വിരാജ് . അച്ഛനും അമ്മയ്ക്കും ജ്യേഷ്ഠനും പിന്നാലെയായാണ് അദ്ദേഹം എത്തിയത്.
സിനിമാകുടുംബത്തിലെ ഇളംതലമുറയുടെ അരങ്ങേറ്റത്തിന് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയിരുന്നു അദ്ദേഹം. എത്ര തന്നെ തിരക്കിട്ട ജീവിതം നയിക്കുകയാണെങ്കിലും തന്റെ കുടുംബവുമായി സമയം ചെലവഴിക്കാനും അവരെ ചേർത്തു പിടിക്കാനും താരം സമയം കണ്ടെത്താറുണ്ട് . അതേസമയം , പൃഥ്വിയുടെ സിനിമാ വിശേഷങ്ങളെ കൂടാതെ കുടുംബത്തിലെ ഓരോ കാര്യവും വാര്‍ത്തകളില്‍ നിറയുന്നതാണ് പതിവ്. അതിനാല്‍ത്തന്നെ തുടക്കം മുതലേ തന്നെ കടുത്ത വിമര്‍ശനങ്ങളും ഈ താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കാര്യങ്ങളുള്‍പ്പടെ ശക്തമായ പിന്തുണയുമായി സുപ്രിയയും താരത്തിനൊപ്പമുണ്ട്. മകളായ അലംകൃതയും ഇതിനോടകം തന്നെ താരമായി മാറിക്കഴിഞ്ഞിരിക്കുകയാണ് . സോഷ്യല്‍ മീഡിയയില്‍ സജീവമായ പൃഥ്വിരാജും സുപ്രിയയും തങ്ങളുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ട്രോളര്‍മാരും താരത്തെ വിടാതെ പിന്തുടരാറുണ്ട്. വളരെ ക്രീയേറ്റീവ് ആയിട്ടുള്ള ട്രോളുകൾ പൃഥ്വിയും ആസ്വദിക്കാറുണ്ട്. ട്രോളന്മാരുടെ ക്രിയേറ്റിവിറ്റി കണ്ടില്ലെന്ന് നടിക്കാന്‍ തനിക്കാവില്ലെന്ന് മുൻപ് പൃഥ്വി വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ വീണ്ടും പൃഥ്വിയുടെ ഒരു ചിത്രമാണ് വൈറലാകുന്നത് .
അതുകൊണ്ട് തന്നെ അത്തരത്തില്‍ തന്നെക്കുറിച്ചുള്ള പുതിയ ട്രോള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്നെക്കുറിച്ചുള്ള ട്രോളുകൾ ഷെയർ ചെയ്തിരിക്കുന്നത്. കല്യാണ്‍ സില്‍ക്സിന്റെ പുതിയ പരസ്യത്തില്‍ പൃഥ്വി പറയുന്ന വാചകവും ലൂസിഫറിലെ സുപ്രധാന രംഗവും ചേര്‍ത്തുള്ള ട്രോളാണ് താരം ഷെയര്‍ ചെയ്തത്. കോളനി ഒഴിപ്പിച്ച് ബോബിയെ ഒറ്റയ്ക്ക് കിട്ടണമെന്ന് സ്റ്റീഫന്‍ നെടുമ്പള്ളി പറയുമ്പോള്‍ പരസ്യവാചകം ആവര്‍ത്തിക്കുന്ന പൃഥ്വിരാജിനെയാണ് ട്രോളില്‍ കാണുന്നത്. എന്തായാലും സംഭവം ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
പൃഥ്വിയുടെ പോസ്റ്റിന് കീഴിലായി കമന്റുകളുടെ പ്രവാഹമാണ് ഒഴുകി നിറയുന്നത് . ടൊവിനോ തോമസ് ഉള്‍പ്പടെ നിരവധി പേരാണ് കമൻറ്റുകളുമായി രംഗത്തെത്തിയിരിക്കുന്നത് . അടുത്ത അജു വര്‍ഗീസ് ആവാനുള്ള പരിപാടിയിലാണോ പൃഥ്വിയെന്നായിരുന്നു ഒരാളുടെ ചോദ്യം. അതെന്താ ബോബി കല്യാണ്‍ സില്‍ക്സില്‍ പര്‍ച്ചേഴ്സിന് പോവില്ലേയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇപ്പോൾ ഇതാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് . നിരവധിപേരാണ് ചിത്രത്തിന് ലൈക്കും കമന്റ്സും നൽകിയിരിക്കുന്നത്.
prithviraj- troll- shares-instagram- goes viral
