ഏറെ നാളുകൾക്ക് ശേഷം മീനാക്ഷിയെ കാണാൻ സാധിച്ച സന്തോഷത്തോടെ ആരാധകർ! അച്ഛനും ചെറിയച്ഛനുമൊപ്പം താരമായി മീനൂട്ടി
By
സോഷ്യല്‍ മീഡിയയിലെ താരങ്ങളിലൊരാളാണ് മീനാക്ഷി. മഞ്ജു വാര്യരുടേയും ദിലീപിന്റെ മകളുടെയും വിശേഷങ്ങളെക്കുറിച്ചും ആരാധകര്‍ തിരക്കാറുണ്ട്. മകളെക്കുറിച്ച് വാചാലനായി ദിലീപും എത്താറുണ്ട്. മീനാക്ഷിയുടെ ചിത്രങ്ങളൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ അച്ഛന് മകള്‍ നല്‍കിയ പിന്തുണയെക്കുറിച്ച് ആരാധകര്‍ക്കും അറിയാവുന്നതാണ്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാറുണ്ട് ഈ താരപുത്രി. ചെന്നൈയില്‍ എംബിബിഎസിന് ചേര്‍ന്ന മീനാക്ഷിയെ നാളുകള്‍ക്ക് ശേഷം കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അച്ഛനും ചെറിയച്ഛനുമിടയിലായി നിന്ന താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
മീനാക്ഷിയുടെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. നമിത പ്രമോദിനൊപ്പം മുഖം മറച്ച് നിന്നിരുന്ന മീനാക്ഷിയെ ആരാധകര്‍ കണ്ടെത്തിയിരുന്നു. തങ്ങള്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നായിരുന്നു നമിത പറഞ്ഞത്. ഇപ്പോഴിതാ ചെറിയച്ഛന്റെ പുതിയ തുടക്കത്തില്‍ മീനാക്ഷിയും സന്തോഷത്തിലാണ്. ചെറിയച്ഛന്റെ സിനിമയുടെ പൂജ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മീനാക്ഷിയും എത്തിയിരുന്നു. പഠനത്തിരക്കുകളില്‍ നിന്നും ഇടവേളയെടുത്താണ് താരപുത്രി എത്തിയത്. അനൂപിന്റെ ഭാര്യയും മകനുമുള്‍പ്പടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു പൂജ ചടങ്ങില്‍ പങ്കെടുത്തത്. അനിയന്റെ പുതിയ ചുവടുവെപ്പിന് തുടക്കമിട്ടത് ദിലീപായിരുന്നു. നിലവിളക്ക് കത്തിച്ചത് അദ്ദേഹമായിരുന്നു. അനൂപിന്റെ സിനിമയുടെ പൂജ ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. സിനിമാലോകത്തും നിന്നും നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ നേരാനായി എത്തിയത്. ദിലീപിന്റെ സഹൃത്തുക്കളായ ധര്‍മ്മജനും നാദിര്‍ഷയും നിര്‍മ്മാതാവായ രഞ്ജിത്തുമൊക്കെ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന 9ാമത്തെ സിനിമയാണിത്. എഡിറ്റിംഗിലൂടെയാണ് അനൂപ് സിനിമയിലേക്കെത്തുന്നത്. പിന്നീട് നിര്‍മ്മാണത്തിലും കൈവെച്ചു. ഇപ്പോ സംവിധാന രംഗത്തേക്ക് ചുവടുവെക്കുകയാണ്. എല്ലാവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവും അദ്ദേഹത്തിന് വേണമെന്നും ദിലീപ് പറഞ്ഞിരുന്നു. അതേസമയം ദിലീപിന് പിന്നാലെയായി മീനാക്ഷിയും സിനിമയിലേക്കെത്തുമെന്ന തരത്തിലായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകള്‍. ടിക് ടോക്കിലൂടെ ഇടയ്ക്ക് മീനൂട്ടി എത്തിയപ്പോള്‍ ഈ താരപുത്രിയും സിനിമയിലെത്തുമോയെന്നായിരുന്നു ചര്‍ച്ച. എന്നാല്‍ സിനിമയല്ല മെഡിക്കല്‍ പഠനത്തോടാണ് തനിക്ക് താല്‍പര്യമെന്ന് വ്യക്തമാക്കുകയായിരുന്നു താരപുത്രി.
dileep daughter meenakshi
