Malayalam Breaking News
വിലയൊന്ന് കുറച്ച് കാണിച്ചതെയുള്ളൂ, വേറെയൊന്നും ചെയ്തില്ല; ഒടുവിൽ താരത്തിന് പണി കിട്ടി!
വിലയൊന്ന് കുറച്ച് കാണിച്ചതെയുള്ളൂ, വേറെയൊന്നും ചെയ്തില്ല; ഒടുവിൽ താരത്തിന് പണി കിട്ടി!
Published on

നടൻ പൃഥ്വിരാജ് കാറിന്റെ വിലയൊന്ന് കുറച്ചു കാണിച്ചു. ഒടുവിൽ പണിയും കിട്ടി . താരത്തിന്റെ കാറിന്റെ രജിസ്ട്രേഷന് സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. കാറിന്റെ രജിസ്ട്രേഷനു വേണ്ടി ഡീലര്‍ എറണാകുളം ആർടി ഓഫിസിൽ ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു.
എന്നാൽ അതിനൊപ്പം കാറിന്റെ വില 1.34 കോടി രൂപയാണ് കൊടുത്തിരിക്കുന്നത് . എന്നാൽ വാഹനത്തിന്റെ യഥാർഥ വിലയാകട്ടെ 1.64 കോടി. ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ആണ് കൃത്യമായ വില മനസ്സിലായത് . കാറിന്റെ വില കുറച്ചു കാണിച്ചാണ് റോഡ് നികുതിയും അടച്ചിരിക്കുന്നത് .
എന്നാല്‍ 30 ലക്ഷം രൂപ ‘സെലിബ്രിറ്റി ഡിസ്കൗണ്ട്’ ഇനത്തിൽ വില കുറച്ചു നൽകിയതാണെന്നാണ് ഡീലര്‍ പറയുന്നത്.ആഡംബര കാറുകൾക്കു യഥാർഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. വാഹനം രജിസ്റ്റർ ചെയ്യണമെങ്കിൽ ഒമ്പത് ലക്ഷത്തോളം രൂപ അടയ്ക്കണമെന്നാണ് മോട്ടർ വാഹന വകുപ്പ് പറയുന്നത്.
Prithviraj Sukumaran
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...