Malayalam Breaking News
കടുവയാണോ ,കടുവയെ പിടിച്ച കിടുവയോ ! 6 വർഷത്തിന് ശേഷം ഷാജി കൈലാസും ,പൃഥ്വിരാജും ! ഗംഭീര പിറന്നാൾ സർപ്രൈസ് ..
കടുവയാണോ ,കടുവയെ പിടിച്ച കിടുവയോ ! 6 വർഷത്തിന് ശേഷം ഷാജി കൈലാസും ,പൃഥ്വിരാജും ! ഗംഭീര പിറന്നാൾ സർപ്രൈസ് ..
By
മുപ്പത്തേഴാം പിറന്നാൾ ദിനത്തിൽ ഗംഭീര സർപ്രൈസ് പുറത്ത് വിട്ടിരിക്കുകയാണ് പൃഥ്വിരാജ്. ഇന്നലെ തന്നെ ഒരു പ്രഖ്യാപനം ഇന്നുണ്ടാകുമെന്നു പൃഥ്വരാജ് അറിയിച്ചിരുന്നു. ഷാജി കൈലാസും അതെ പോസ്റ്റ് പങ്കു വച്ചതോടെ ഇരുവരും ആറു വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണെന്ന് മാത്രം ആരാധകർക്ക് സൂചന കിട്ടി . ഇപ്പോൾ ആ സർപ്രൈസ് പങ്കു വച്ചിരിക്കുകയാണ്പൃ ഥ്വിരാജ് .
കൃത്യം 10 മണിക്ക് തന്നെ ഷാജി കൈലാസുമായി താന്‍ വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പൃഥ്വി പുറത്തുവിട്ടിരിക്കുന്നു. കടുവ എന്നു പേരിട്ടിരിക്കുന്ന ചിത്രം ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കുന്നതെന്നും പൃഥ്വി വ്യക്തമാക്കിയിട്ടുണ്ട്. മാജിക് ഫ്രെയിംസും പൃഥ്വിരാജും പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
കടവുവയുടെ രചന നിര്‍വഹിക്കുന്നത് ജിനു അബ്രഹാം ആണ്. ഛായാഗ്രഹണം: രവി കെ. ചന്ദ്രന്. തമന് എസ് സംഗീതവും മോഹന്‍ദാസ് കലാസംവിധാനവും നിര്‍വഹിക്കും. എഡിറ്റിംഗ്: ഷമീര്‍ മുഹമ്മദ്.
ചിത്രത്തിന്റെ മാസ് ആക്ഷന്‍ സ്വഭാവം വ്യക്തമാക്കുന്ന ലുക്ക് പോസ്റ്ററാണ് പുറത്തുവന്നിട്ടുള്ളത്. 2013നു പുറത്തിറങ്ങിയ ജിഞ്ചറിനു ശേഷം ഷാജി കൈലാസ് മലയാളത്തില്‍ ചിത്രം ചെയ്തിട്ടില്ല. ഇതിനിടെ രണ്ട് തമിഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. അവസാനം ഒരുക്കിയ ചില ചിത്രങ്ങള്‍ വലിയ തിരിച്ചടി നേരിട്ടതോടെയാണ് ഷാജി കൈലാസ് ഇടവേളയെടുത്തത്.
prithviraj – shaji kailas movie kaduva announced
