Malayalam
മോഹൽലാലിന്റെ ഷർട്ട് കറുപ്പുമല്ല വെളുപ്പുമല്ല കളർ വേറെയെന്ന് പൃഥ്വിരാജ് !!!
മോഹൽലാലിന്റെ ഷർട്ട് കറുപ്പുമല്ല വെളുപ്പുമല്ല കളർ വേറെയെന്ന് പൃഥ്വിരാജ് !!!
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫർ മികച്ച പ്രതികരണവുമായി മുന്നോട്ട് പോവുകയാണ്. ലൂസിഫറിന്റെ റിലീസിന് മുന്‍പേ പ്രിത്വിരാജിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ ഇടയ്ക്കിടയ്ക്ക് പോയി നോക്കുന്ന ആരാധകരുണ്ട്. പൃഥ്വിയുടെ ഓരോ പോസ്റ്റിനും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു ചിത്രം പങ്കുവെച്ച് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് താരം. ചിത്രത്തിലുള്ളത് മോഹന്‍ലാല്‍ ആണെന്നുള്ളതാണ് ശ്രദ്ധേയം.
വെള്ളയും കറുപ്പും നിറമുള്ള വസ്ത്രങ്ങള്‍ മാറി മാറിയണിയുന്ന മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്ബള്ളിയുടെ ഗ്രേ ഷെയ്ഡിനെ കുറിച്ച് സൂചിപ്പിച്ചാണ് പൃഥ്വി എത്തിയിരിക്കുന്നത്. സാധാരണ പോലെ ഈ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. റിലീസ് ചെയ്ത് മൂന്നാം ആഴ്ചയിലേക്ക് എത്താന്‍ പോവുന്ന ലൂസിഫര്‍ ഇപ്പോഴും ഗംഭീര പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്.
കേരളത്തില്‍ ഇപ്പോഴും ഒരുവിധം പ്രധാന സെന്ററുകളില്ലെല്ലാം ഹൗസ്ഫുള് ഷോ ആണ് ലൂസിഫറിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. കേരളത്തിലും ഇന്ത്യയ്ക്ക് അകത്തും മാത്രമല്ല, യുഎസ്, യുകെ അടക്കമുള്ള രാജ്യങ്ങളും ഗള്‍ഫിലെ സെന്ററുകളിലും ലൂസിഫറിന് വലിയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. 100 ല്‍ നിന്നും 200 കോടിയിലേക്ക് ലൂസിഫര്‍ എത്തുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
prithviraj instagram post
