Malayalam Breaking News
ലൂസിഫറിനോടും സ്റ്റീഫൻ നെടുംപള്ളിയോടും വിട പറയുന്ന മോഹൻലാലിനോട് പ്രിത്വിരാജിന് ഒന്നേ പറയാനുള്ളു !!!
ലൂസിഫറിനോടും സ്റ്റീഫൻ നെടുംപള്ളിയോടും വിട പറയുന്ന മോഹൻലാലിനോട് പ്രിത്വിരാജിന് ഒന്നേ പറയാനുള്ളു !!!
By
ലൂസിഫറിനോടും സ്റ്റീഫൻ നെടുംപള്ളിയോടും വിട പറയുന്ന മോഹൻലാലിനോട് പ്രിത്വിരാജിന് ഒന്നേ പറയാനുള്ളു !!!
സ്വപ്നങ്ങളെ തന്റേതാക്കാൻ പ്രയത്നിക്കുന്ന ആളാണ് പൃഥ്വിരാജ് . സിനിമയിൽ ചെറിയ പ്രായത്തിൽ എത്തിയെങ്കിലും ഭാവിയിൽ എന്തൊക്കെ ആയിത്തീരണം എന്ന വ്യക്തമായ ധാരണ പ്രിത്വിരാജിന് ഉണ്ടായിരുന്നു. സംവിധായകൻ , നിർമാണ കമ്പനി തുടങ്ങിയ സ്വപ്നങ്ങളെയെല്ലാം സാക്ഷാത്‌കരിച്ച പ്രിത്വിരാജ് , ഇപ്പോൾ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫറിന്റെ പണിപ്പുരയിലാണ് .
മോഹന്‍ലാല്‍ അഭിനയിക്കുമ്ബോള്‍ ആക്ഷനും കട്ടും പറയാന്‍ സാധിച്ചത് സിനിമാ ജീവിതത്തിലെ ഹൈലൈറ്റ് എന്ന് പൃഥ്വിരാജ് പറയുന്നു . ‘ലൂസിഫര്‍’ ലൊക്കേഷനില്‍ മോഹന്‍ലാലിന്റെ അവസാന ദിനമായിരുന്നു ഇന്നലെ. റഷ്യയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് മോഹൻലാലിന് പൃഥ്വിരാജ് നന്ദി പറഞ്ഞത്.
“ലാലേട്ടന്‍ ലൂസിഫറിനും സ്റ്റീഫന്‍ നേടുംപള്ളിയ്ക്കും വിട പറയുന്ന ദിവസമാണ് ഇന്ന്. ഇന്ന് വരെ നടത്തിയതില്‍ ഏറ്റവും വ്യത്യസ്ഥമായ യാത്രയാണത്. ‘ലൂസിഫര്‍’ പോലെ ഒരു വലിയ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്തപ്പോള്‍ അതൊരു ബുദ്ധിപരമായ തീരുമാനമല്ല എന്ന് എന്റെ അഭ്യുദയകാംഷികളില്‍ പലരും പറഞ്ഞു. ഒരു നടന്‍ എന്ന നിലയില്‍ എന്റെ സമയം ഞാന്‍ അങ്ങനെയല്ല വിനിയോഗിക്കേണ്ടത് എന്ന്. ഇപ്പോഴും എനിക്കറിയില്ലഎന്റെ തീരുമാനം ശരിയായിരുന്നോ എന്ന്. പക്ഷേ ഒന്നറിയാം. സിനിമയെക്കുറിച്ച്, അതിന്റെ ക്രാഫ്റ്റിനെക്കുറിച്ച്, പതിനാറു വര്‍ഷത്തെ എന്റെ അഭിനയ ജീവിതത്തില്‍ പഠിച്ചതിനെക്കാള്‍ കൂടുതല്‍ ഈ ആറു മാസം കൊണ്ട് പഠിക്കാന്‍ സാധിച്ചു.
നന്ദി ലാലേട്ടാ, എന്നില്‍ വിശ്വസിച്ചിരുന്നതിന് . നിങ്ങളെ ഡയറക്റ്റ് ചെയ്യാന്‍ സാധിച്ചു എന്നത് എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് ആണ്. ഇനിയെത്ര സിനിമ ഞാന്‍ സംവിധാനം ചെയ്താലും, ഇനി ഒന്നും ചെയ്തില്ലെങ്കിലും സ്റ്റീഫന്‍ നേടുംപള്ളി എന്നും സ്പെഷ്യല്‍ ആയിരിക്കും,” പൃഥ്വിരാജ് ഫേസ്ബുക്കില്‍ പറഞ്ഞു.
prithviraj about mohanlals last day in lucifer location.
