Malayalam Breaking News
എന്തായിരിക്കും ലൂസിഫറിലെ ആ സർപ്രൈസ് – മമ്മൂട്ടിയുടെ ഗസ്റ് റോളോ അതോ പൃഥ്വിയുടെ എൻട്രിയോ ?
എന്തായിരിക്കും ലൂസിഫറിലെ ആ സർപ്രൈസ് – മമ്മൂട്ടിയുടെ ഗസ്റ് റോളോ അതോ പൃഥ്വിയുടെ എൻട്രിയോ ?
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ കിടിലന്‍ ട്രെയിലറിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ദുബായില്‍ വെച്ച് നടക്കുന്ന ചടങ്ങിലാണ് ലൂസിഫറിന്റെ ട്രെയിലര്‍ ലോഞ്ച് നടക്കുന്നത്. ചടങ്ങില്‍ വെച്ച് ഒരു സര്‍പ്രൈസ് പുറത്തുവിടുമെന്ന് കഴിഞ്ഞ ദിവസം പൃഥ്വി അറിയിച്ചിരുന്നു. പൃഥ്വിയുടെ വീഡിയോ വന്നതിനു ശേഷം ഇത് എന്തായിരിക്കുമെന്നുളള ആകാംക്ഷയിലാണ് സോഷ്യല്‍ മീഡിയ. പലരും പല തരത്തിലാണ് സര്‍പ്രൈസ് സംബന്ധിച്ച് കമന്റ് ചെയ്യുന്നത്.
ലൂസിഫര്‍ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ട്രെയിലര്‍ റിലീസ് സംബന്ധിച്ചുളള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നത്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്ബള്ളിയായി എത്തുന്ന ചിത്രത്തില്‍ വമ്ബന്‍ താരനിരയാണ് അണിനിരക്കുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ലൂസിഫര്‍ പ്രേക്ഷക പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ലൂസിഫറിന്റെ ആദ്യ ടീസറിനു പിന്നാലെയാണ് ഇപ്പോള്‍ ട്രെയിലറും എത്തുന്നത്.
കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പൃഥ്വിയുടെതായി പുറത്തിറങ്ങിയ ഒരു വീഡിയോ വൈറലായി മാറിയിരുന്നു. ലൂസിഫര്‍ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ടാണ് സംവിധായകന് എത്തിയത്. ട്രെയിലര്‍ ലോഞ്ച് 22ന് ദുബായില്‍ വെച്ചാണ് നടക്കുന്നത്. മോഹന്‍ലാല്‍,മഞ്ജു വാര്യര്‍, ടൊവിനോ തോമസ്,ആന്റണി പെരുമ്ബാവുര്‍ തുടങ്ങിയവര്‍ക്കൊപ്പം താനും പങ്കെടുക്കുമെന്നും പൃഥ്വി അറിയിച്ചിരുന്നു. ചടങ്ങില്‍ വെച്ച് ഒരു സര്‍പ്രൈസ് പുറത്തുവിടുമെന്നും പൃഥ്വി അറിയിച്ചു.
അതേസമയം എന്തായിരിക്കും ഈ സര്‍പ്രെസ് എന്ന് തിരക്കുകയാണ് സോഷ്യല്‍ മീഡിയ. ട്രെയിലറില്‍ പൃഥ്വിയുടെ കഥാപാത്രം ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ചിലരുളളത്. ഇങ്ങനെ പൃഥ്വിയുടെ ഫേസ്ബുക്ക് പേജില്‍ ചോദ്യം ചോദിക്കുന്നവരുമുണ്ട്. ഉഷ ഉതുപ്പ് പാടിയ ലൂസിഫര്‍ ആന്തം ആയിരിക്കും ചടങ്ങില്‍ പുറത്തുവിടുകയെന്ന് ചിലര്‍ കമന്റ് ചെയ്യുന്നു. എന്നാല്‍ ഇതൊന്നുമല്ല ചിത്രത്തില്‍ മമ്മൂട്ടി ഗസ്റ്റ് റോളില്‍ എത്തുമെന്നും ചിലര്‍ പ്രവചിക്കുന്നു. സിനിമയുടെ ഒരു വീഡിയോ സോംഗ് ആയിരിക്കും പുറത്തുവരികയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്
വമ്ബന്‍ താര അണിനിരക്കുന്ന ചിത്രം ട്വിസ്റ്റുകള്‍ കൊണ്ട് സമ്ബന്നമാണെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ആരാധകരെയും പ്രേക്ഷകരെ ഒന്നടങ്കം ത്രില്ലടിപ്പിക്കുമെന്നാണ് എല്ലാവരും കരുതുന്നത്. മഞ്ജു വാര്യര്‍ നായികാ വേഷത്തിലെത്തുന്ന ചിത്രത്തില്‍ വിവേക് ഒബ്റോയി ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്.
ലോകമെമ്ബാടുമായി 1500 ഓളം തിയ്യേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇന്ത്യയ്ക്കു പുറമെ വിദേശ രാജ്യങ്ങളിലും സിനിമ ഒരേസമയം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക് പതിപ്പുകളും ചിത്രത്തിന്റെതായി പുറത്തിറങ്ങും.
prithviraj about lucifer surprise
