Malayalam Breaking News
“ലംബോർഗിനി വാങ്ങേണ്ട എന്നെനിക്ക് തീരുമാനിക്കാമായിരുന്നു ” – പൃഥ്വിരാജ്
“ലംബോർഗിനി വാങ്ങേണ്ട എന്നെനിക്ക് തീരുമാനിക്കാമായിരുന്നു ” – പൃഥ്വിരാജ്
By
ഒട്ടേറെ വിമർശനങ്ങളും ട്രോളുകളും ഏറ്റു വാങ്ങിയാണ് പ്രിത്വിരാജ് ലംബോർഗിനി സ്വന്തമാക്കിയത്. പ്രിത്വിരാജിനെക്കാൾ ട്രോൾ ചെയ്യപ്പെട്ടത് ‘അമ്മ മല്ലിക സുകുമാരനാണ്. ഇത്രയും ചർച്ചകൾ തന്റെ വാഹനം സൃഷ്ടിച്ചിട്ടും പ്രിത്വിരാജ് വിഷയത്തിൽ നടത്തിയിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ ആദ്യമായി താരം ലംബോര്‍ഗിനിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താന്‍ ലംബോര്‍ഗിനി വാങ്ങിയ സാഹചര്യത്തെക്കുറിച്ചും അതിന് ആള്‍ക്കാരുടെ പ്രതികരണത്തെക്കുറിച്ചും മനസ്സ് തുറന്നത്.
“റോഡുകള്‍ മോശമാണ്, ലംബോര്‍ഗിനി വാങ്ങേണ്ട എന്ന് എനിക്ക് തീരുമാനിക്കാമായിരുന്നു. 20 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഒരു ലംബോര്‍ഗിനി വാങ്ങണമെന്നൊന്നും എനിക്ക് തോന്നില്ലായിരിക്കാം. പക്ഷേ ഇപ്പോള്‍ അത് വാങ്ങണമെന്ന് തോന്നുമ്ബോഴും വാങ്ങാന്‍ കഴിയുമ്ബോഴും ഞാനത് വാങ്ങണം. അതുപോലെ തന്നെ ഒരു സിനിമ സംവിധാനം ചെയ്യണമെന്നു തോന്നിയപ്പോള്‍ അതു ചെയ്തു.
സാമ്ബത്തിക നേട്ടങ്ങളൊന്നും ഉണ്ടാകില്ലായിരിക്കാം. പക്ഷേ, യുക്തിക്കനുസരിച്ച് ജീവിച്ചാല്‍ 10 വര്‍ഷം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്ബോള്‍ ഞാന്‍ ചെയ്യണമെന്നാഗ്രഹിച്ചതെല്ലാം ചെയ്യാന്‍ പറ്റിയിട്ടുണ്ടാകില്ല”, പൃഥ്വിരാജ് പറയുന്നു.
prithviraj about his Lamborghini
