സ്വീറ്റ് ആൻഡ് കൈൻഡ്’ ആയ സഹോദരന് ജന്മദിനാശംസകൾ ; പൃഥ്വിരാജിന് ആശംസകൾ നേർന്ന് നസ്രിയ!
നടനും നിർമ്മാതാവും സംവിധായകനും ഗായകനുമൊക്കെയായി ശ്രദ്ധ നേടിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ, വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ തെന്നിന്ത്യയിൽ തൻ്റതായ വ്യക്തിമുദ്ര പതിപ്പിച്ച താരം ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്.അടുത്ത സുഹൃത്തുക്കൾ ജന്മദിനാശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തി കഴിഞ്ഞു . അർദ്ധരാത്രിയിൽ തന്നെ പൃഥ്വിക്ക് പിറന്നാൾ ആശംസ നേർന്നു കഴിഞ്ഞു നസ്രിയ. പൃഥ്വിരാജ്, ദുൽഖർ സൽമാൻ കുടുംബങ്ങളുമായി സൗഹാർദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് നസ്രിയ. നസ്രിയയുടെ തിരിച്ചുവരവ് ചിത്രമായ ‘കൂടെ’യിൽ, പൃഥ്വിരാജ് സഹോദരന്റെ വേഷം ചെയ്തിരുന്നു. നേരം പുലരും മുൻപേ പിറന്നാൾ ആശംസാ ചടങ്ങ് നസ്രിയ തന്നെ ഉത്‌ഘാടനം ചെയ്തു. ഒപ്പം ആശംസയിൽ ഒരു മുട്ടൻ പണിയും കൂടി വച്ചിട്ടുണ്ട്
സ്വീറ്റ് ആൻഡ് കൈൻഡ്’ ആയ സഹോദരന് ജന്മദിനാശംസകൾ എന്നാണ് നസ്രിയയുടെ ആശംസ. ആഗ്രഹിക്കുന്നതെല്ലാം പൃഥ്വിക്ക് ലഭിക്കട്ടെ എന്നും നസ്രിയ. ശേഷം പ്രായം വിളിച്ചു പറയുന്ന വരിയിലാണ് ജന്മദിനാശംസ അവസാനിക്കുന്നത്
‘നന്ദനം’ സിനിമയിലെ മനു നന്ദകുമാർ ആയി വേഷമിട്ടപ്പോൾ പൃഥ്വിക്ക് 20 വയസ്സ് പോലും തികഞ്ഞിരുന്നില്ല. ഈ ചിത്രം റിലീസ് ചെയ്ത് രണ്ട് പതിറ്റാണ്ടുകൾ തികയുന്ന വർഷമാണ് 2022 . ഹാപ്പി 40. പ്രായം എല്ലാരും അറിയട്ടെ എന്ന് പറഞ്ഞുകൊണ്ട് കൂടിയാണ് നസ്രിയ പൃഥ്വിക്ക് ജന്മദിനം ആശംസിച്ചത്
പൃഥ്വിരാജിന്‍റെ നാല്‍പതാം പിറന്നാള്‍ ദിനമായ ഇന്ന് ഒരു വലിയ പ്രഖ്യാപനം ഉണ്ടാവുമെന്ന് സോഷ്യല്‍ മീഡിയയില്‍ ഇന്നലെ മുതല്‍ പ്രചരണമുണ്ട്. ബോളിവുഡിലെ അടുത്ത ചിത്രമാണ് വരുന്നതെന്നായിരുന്നു ആരാധകരില്‍ പലരും പ്രതീക്ഷ പ്രകടിപ്പിച്ചത്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്ന കാര്യം പൃഥ്വിരാജ് തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്.