Connect with us

എന്റെ കുഞ്ഞിനെ സർവശക്തനായ ദൈവം തമ്പുരാൻ രക്ഷിക്കട്ടെ; മകന് പ്രാർഥനകളുമായി അമ്മ മല്ലിക സുകുമാരൻ..

Malayalam

എന്റെ കുഞ്ഞിനെ സർവശക്തനായ ദൈവം തമ്പുരാൻ രക്ഷിക്കട്ടെ; മകന് പ്രാർഥനകളുമായി അമ്മ മല്ലിക സുകുമാരൻ..

എന്റെ കുഞ്ഞിനെ സർവശക്തനായ ദൈവം തമ്പുരാൻ രക്ഷിക്കട്ടെ; മകന് പ്രാർഥനകളുമായി അമ്മ മല്ലിക സുകുമാരൻ..

ബ്ലസിയുടെ സംവിധാനത്തിൽ പൃഥ്വിരാജിനെ നായകനാക്കി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ആടുജീവിതം. സിനിമയ്ക്കായുള്ള തയ്യാറെടുപ്പിലാണ് നടന്‍ പൃഥ്വിരാജ്. ചിത്രത്തിലെ നജീബിനായി കഠിനമായ മേക്കോവർ സമൂഹമാധ്യമങ്ങളിൽ എൻറെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ തയ്യാറെടുപ്പുകള്‍ക്കായി രാജ്യം വിടാൻ പോവുകയാണെന്ന് പൃഥ്വി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മകന് പ്രാർഥനകളുമായി അമ്മ മല്ലിക സുകുമാരൻ. ‘എന്റെ കുഞ്ഞിനെ സർവശക്തനായ ദൈവം തമ്പുരാൻ രക്ഷിക്കട്ടെ..’–പൃഥ്വി ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകൾ പങ്കുവച്ച് മല്ലിക സുകുമാരൻ പറഞ്ഞു.

പൃഥ്വിരാജിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ കഠിനമായിരുന്നു. ആടുജീവിതത്തിനായി പുറപ്പെടുമ്പോള്‍, ഞാന്‍ എനിക്ക് മുന്നില്‍ മനപൂര്‍വം ഒരു ലക്ഷ്യം വച്ചിട്ടിലായിരുന്നു. എനിക്ക് കഴിയുന്നിടത്തോളം ഭാരം കുറയ്ക്കുക എന്നതായിരുന്നു ഉദ്ദേശം. ഒരുപക്ഷെ എനിക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ഇപ്പോള്‍ അതിനെ മറികടന്നിരിക്കാം.

അടുത്ത രണ്ടാഴ്ച ഞാന്‍ എന്നെത്തന്നെ സ്വയം ഉന്തിവിടുകയാണ്. ഇന്ന് രണ്ട് കാരണങ്ങളാല്‍ രാജ്യം വിടുകയാണ്. ഒന്ന്, ഷെഡ്യൂള്‍ ആരംഭിക്കുന്നതിനുമുമ്പ് ഞാന്‍ എനിക്ക് വേണ്ടി തന്നെ കുറച്ച് സമയം മാറ്റിവയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് ഞാന്‍ കരുതുന്നു, രണ്ട്, എന്റെ പരിവര്‍ത്തനത്തിന്റെ അവസാന ഘട്ടം, സിനിമ സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ മാത്രം കാണേണ്ട ഒന്നാണെന്ന് ഞാന്‍ കരുതുന്നു.

അതെ, ഞാന്‍ ബ്ലെസി ചേട്ടന് വാഗ്ദാനം ചെയ്തതുപോലെ, അതിലും പ്രധാനമായി, ഞാന്‍ സ്വയം വാഗ്ദാനം ചെയ്തതുപോലെ, ഞാന്‍ എന്നെ പൂര്‍ണമായും നല്‍കുന്നു. അടുത്ത 15 ദിവസങ്ങളിലും, തുടര്‍ന്നുള്ള മുഴുവന്‍ ഷൂട്ട് ഷെഡ്യൂളിലൂടെയും, ഞാന്‍ നിരന്തരം എന്റെ പരിധി എന്തെന്ന് സ്വയം കണ്ടെത്തും. ശാരീരികമായും, മാനസികമായും, വൈകാരികമായും. ഓരോ ദിവസവും, ഓരോ നിമിഷവും, നജീബിന്റെ ജീവിതത്തിന്റെ വീക്ഷണകോണില്‍ കൂടി നോക്കുമ്പോള്‍ എന്റെ എല്ലാ ശ്രമങ്ങളും ചെറുതും അനുചിതവുമാണെന്ന സത്യം ഉള്‍ക്കൊണ്ട് ഞാന്‍ എന്നെത്തന്നെ പ്രചോദിപ്പിക്കും.

ഈ ഘട്ടത്തില്‍, എന്റെ ഉള്ളില്‍ സ്ഥാനം പിടിച്ച വിശപ്പും, ക്ഷീണവും, ഇച്ഛാശക്തിയും ഒരുമിച്ച്, ഓരോ ദിവസവും, വിചിത്രമായ ഒരു ആത്മീയ പ്രഭാവലയം സൃഷ്ടിക്കുന്നു, പല കാരണങ്ങളാലും അതാണ് നജീബിന്റെ യാത്രയെന്നാണ് ഞാന്‍ കരുതുന്നു. മരുഭൂമി അവന് നേരെ തൊടുത്തുവിട്ട എല്ലാ വെല്ലുവിളികളും, അവന്റെ സ്ഥായിയായ വിശ്വാസത്തിനും, അവന്റെ ആഗ്രഹത്തിനും, പ്രപഞ്ചത്തിലുള്ള അവന്റെ വിശ്വാസത്തിനും മുന്നില്‍ തകര്‍ന്നു തരിപ്പണമായി.. ആടുജീവിതം! ജീവിതവും സിനിമയും കഥാപാത്രവും നിങ്ങളും പരസ്പരം അലിഞ്ഞു ചേരുമ്പോള്‍…പൃഥ്വിരാജ് കുറിക്കുന്നു.

prithiraj

Continue Reading
You may also like...

More in Malayalam

Trending

Recent

To Top