Malayalam
തിരിഞ്ഞുനോക്കുമ്പോൾ ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്ത ഒരുപാട് കാര്യങ്ങള്‍ ചെയ്ത് കഴിഞ്ഞു
തിരിഞ്ഞുനോക്കുമ്പോൾ ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്ത ഒരുപാട് കാര്യങ്ങള്‍ ചെയ്ത് കഴിഞ്ഞു
സൈലന്റ് വാലിയില്‍ ഗര്‍ഭിണിയായ കാട്ടാനയെ പൈനാപ്പിളില്‍ സ്ഫോടക വസ്തു നിറച്ച് കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന് പൃഥ്വിരാജ്.
‘തിരിഞ്ഞുനോക്കുമ്ബോഴും അല്ലാതെയും ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്ത ഒരുപാട് കാര്യങ്ങള്‍ നമ്മള് ചെയ്തുകഴിഞ്ഞുവെന്ന് പൃഥി ഫേസ്ബുക്കില്‍ കുറിച്ചു.
മെയ് 27നാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് കാട്ടാന ചരിഞ്ഞത്. സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാര്‍ പുഴയിലാണ് സംഭവം. സ്ഫോടകത്തില്‍ നാക്കും വായും ഗുരുതരമായി പരിക്കേറ്റ കാട്ടാന ഏറെ ദിവസങ്ങള്‍ പട്ടിണി കിടന്നലഞ്ഞ ശേഷമാണ് ചെരിഞ്ഞത്.
ആനയുടെ ദാരുണാന്ത്യത്തിൽ പ്രതിഷേധിച്ച് നിലമ്പൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ മോഹന്‍ കൃഷ്ണൻ ഒരു ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. തുടർന്ന് ദേശീയ മാധ്യമങ്ങളിലടക്കം ഈ സംഭവം ശ്രദ്ധ നേടി.
