Malayalam
ഹിറ്റ് കൂട്ട് കെട്ട് വീണ്ടും… പൃഥ്വിരാജ് ചിത്രത്തില്‍ സംഗീതം ഒരുക്കാന്‍ ജേക്സ് ബിജോയ്
ഹിറ്റ് കൂട്ട് കെട്ട് വീണ്ടും… പൃഥ്വിരാജ് ചിത്രത്തില്‍ സംഗീതം ഒരുക്കാന്‍ ജേക്സ് ബിജോയ്
Published on
അയ്യപ്പനും കോശിയും ചിത്രത്തിന് സംഗീതമൊരുക്കിയ ജേക്സ് ബിജോയ് വീണ്ടും പൃഥ്വിരാജ് ചിത്രത്തിന് സംഗീതമൊരുക്കുന്നു. ഇ ര്‍ഷാദ് പരാരി ഒരുക്കുന്ന ‘അയല്‍വാശി’ എന്ന ചിത്രത്തിനായാണ് ഇത്തവണ ജേക്സ് ബിജോയ് സംഗീതമൊരുക്കുന്നത് . ഫോറന്‍സിക്, മാഫിയ എന്നീ ചിത്രങ്ങളിലെല്ലാം ജേക്സ് ബിജോയാണ് സംഗീതം ഒരുക്കിയത്.
പൃഥ്വിരാജ്-ബിജു മേനോന് ചിത്രം ‘അയ്യപ്പനും കോശിയും’ വന്‍ വിജയമായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും മികച്ച അഭിപ്രായമാണ് നേടിയത്.. ജേക്സ് ബിജോയ് ഒരുക്കിയ പൃഥ്വിരാജ് ചിത്രമായ ‘രണ’ത്തിന്റെ ടൈറ്റില്‍ സോങ്ങും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ആടുജീവിതത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതിനു ശേഷം ആയിരിക്കും അയല്‍വാശി എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുക. ഇന്ദ്രജിത്തും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
Continue Reading
You may also like...
Related Topics:Prithviraj
