Malayalam
ഒരമ്മയുടെ വേദന മറ്റൊരമ്മയ്ക്ക് മനസ്സിലാകും മല്ലിക ചേച്ചി; വൈറലായി കുറിപ്പ്
ഒരമ്മയുടെ വേദന മറ്റൊരമ്മയ്ക്ക് മനസ്സിലാകും മല്ലിക ചേച്ചി; വൈറലായി കുറിപ്പ്
മല്ലിക സുകുമാരനെക്കുറിച്ച് നിഷ കൊട്ടാരത്തില്‍ എഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. സമീര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ ആനന്ദ് റോഷന്റെ അമ്മയാണ് നിഷ. സമീർ സിനിമയ്ക്കു വേണ്ടി മകൻ ആനന്ദ് റോഷൻ എടുത്ത പ്രയത്നങ്ങൾ പങ്കുവച്ചായിരുന്നു നിഷയുട കുറിപ്പ് . ആടുജീവിതത്തിനു വേണ്ടി പൃഥിരാജ് എടുക്കുന്ന കഷ്ടപ്പാടുകളോര്‍ത്ത് ദൈവത്തെ വിളിച്ച മല്ലികയുടെ വേദന തനിക്കു മനസ്സിലാകുമെന്ന് നിഷ പറയുന്നു.
കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിത്തീരാവുന്ന ആടുജീവിതത്തിനായുളള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. ബ്ലെസിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിന് വേണ്ടി. കഠിനമായ മേക്കോവറാണ് പൃഥ്വി നടത്തിയത്. നജീബാകാൻ തന്നെ പൂർണമായും സമർപ്പിക്കുകയാണെന്ന് വ്യക്തമാക്കി പൃഥ്വിരാജ് പങ്കുവച്ച കുറിപ്പ് മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ തയ്യാറെടുപ്പുകള്‍ക്കായാ താൻ രാജ്യം വിടുകയാണെന്നായിരുന്നു പൃഥ്വി കുറിച്ചത് . ഇതിന് പിന്നാലെ മകന് പ്രാർഥനകളുമായി അമ്മ മല്ലിക സുകുമാരൻ എത്തിയിരുന്നു. ‘എന്റെ കുഞ്ഞിനെ സർവശക്തനായ ദൈവം തമ്പുരാൻ രക്ഷിക്കട്ടെ..’–പൃഥ്വി ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകൾ പങ്കുവച്ച് മല്ലിക സുകുമാരൻ പറഞ്ഞിരുന്നത്
കുറിപ്പിന്റെ പൂര്‍ണരൂപം………………………..
ആട്ജീവിതത്തിനു വേണ്ടി പൃഥിരാജ് എടുക്കുന്ന കഷ്ടപ്പാടുകളോര്‍ത്ത് ദൈവത്തെ വിളിച്ച ഒരമ്മയുടെ വേദന മറ്റൊരമ്മയ്ക്ക് മനസ്സിലാകും മല്ലിക ചേച്ചി. ചേച്ചി പറഞ്ഞ പോലെ രാജുവിന് ദൈവം തുണയുണ്ട്. കൂടാതെ സിനിമയെ സ്നേഹിക്കുന്ന ലോകത്തെ മലയാളികള്‍ മുഴവന്‍ ചേച്ചിയുടെ മകനു വേണ്ടി പ്രാര്‍ഥിക്കാനുണ്ട്. കൂടെ ഞങ്ങളും.
ഈ അവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. ചേച്ചിയെ പോലെ ഒരു സിനിമാ പാരമ്ബര്യമുള്ള കുടുംബമല്ല എന്റേത്. അതുകൊണ്ടുതന്നെ ‘സമീര്‍’ എന്ന സിനിമക്കു വേണ്ടി എന്റെ മകന്‍ (ആനന്ദ് റോഷന്‍) നടത്തിയ തയാറെടുപ്പുകാലത്തെ കഷ്ടപ്പാടുകള്‍ കുറച്ചൊന്നുമല്ല എന്നെ വേദനിപ്പിച്ചത്.
ഇരുപത്തഞ്ചു കിലോ ഭാരം കുറക്കുന്ന അവസ്ഥ നേരിട്ടു കാണേണ്ടി വന്ന ഒരമ്മയുടെ വേദന….വളരെ ചെറിയ അളവില്‍ മാത്രം ഭക്ഷണം. ആദ്യം പറഞ്ഞത് ആറു മാസം എന്നായിരുന്നു. ദുബായ് ഷൂട്ടിങ്ങ് പെര്‍മിഷന്‍ രണ്ടു മാസം കൂടി നീണ്ടു പോയപ്പോള്‍ തടി കുറവ് നിലനിര്‍ത്താനുള്ള കഷ്ടപ്പാട്. അവസാന രണ്ടാഴ്ചക്കാലം പലപ്പോഴും തല കറങ്ങി കിടക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്, നെഞ്ചു പൊട്ടിക്കരഞ്ഞിട്ടുണ്ട്. പ്രായമായ അച്ഛച്ചന്റെ വിഷമം വേറെ. സിനിമാ ഭ്രാന്തരായ അച്ഛനും അവന്റെ അനിയനുമുണ്ടൊ വല്ലകൂസലും. ഒറ്റക്കായിരുന്നു ചേച്ചി അനുഭവിച്ചതു മുഴുവന്‍. ഷൂട്ടിങ്ങ് മുഴുവന്‍ തീര്‍ന്ന് ശരീരം വീണ്ടെടുത്തപ്പോള്‍ മാത്രമാണ് ശ്വാസം നേരെ വീണത്. ശരിയാവും ചേച്ചി. ഒക്കെ നന്നായി വരും.
ആനന്ദ് റോഷന്‍, അനഘ സജീവ്, ചിഞ്ചു സണ്ണി, മാമുക്കോയ തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കല്‍ ഒരുക്കിയ ചിത്രമാണ് സമീര്‍. മൂന്ന് മാസം കൊണ്ട് ഏകദേശം 25 കിലോ ഭാരമാണ് ചിത്രത്തിനായി ആനന്ദ് കുറച്ചത്. കുറിപ്പ് അവസാനം
അതെ സമയം തന്നെ ബ്ലെസി ഒരുക്കുന്ന ‘ആടുജീവിത’ത്തിനായുള്ള അവസാനഘട്ട തയാറെടുപ്പുകള്‍ക്കായി പൃഥ്വിരാജ് ഇന്ത്യ വിട്ടു. പൃഥ്വി വിദേശത്തേയ്ക്ക് യാത്ര തിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. എന്നാല്‍ പൃഥ്വി എവിടേയ്ക്കാണ് പോയതെന്നത് വ്യക്തമല്ല. പൃഥ്വിയുടെ അടുത്ത സുഹൃത്തുക്കള്‍ക്കുപോലും ഏത് സ്ഥലമാണെന്ന് കൃത്യമായ ധാരണയില്ല.
സിനിമയുടെ അടുത്ത ഷെഡ്യൂള്‍ തുടങ്ങുന്നതിന് മുമ്പുള്ള പതിനെട്ട് ദിവസം അള്‍ജീരിയയില്‍ ആടുകളും ഒട്ടകങ്ങളും മാത്രം അടങ്ങിയ ഫാം ഹൗസിലായിരിക്കും പൃഥ്വി താമസിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജോര്‍ദ്ദാനില്‍ ആണ് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ തുടങ്ങുന്നത്. മാര്‍ച്ച് 16 മുതല്‍ മേയ് 16 വരെ രണ്ട് മാസത്തെ ചിത്രീകരണമാണ് ജോര്‍ദാനില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. അതിനു ശേഷം ഒരുമാസം അള്‍ജീരിയയിലും ഷൂട്ട് ഉണ്ടാകും. ഈജിപ്തില്‍ ഷൂട്ടിംഗ് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് അള്‍ജീരിയയിലേക്ക് മാറ്റിയത്.
prithiraj
