Malayalam
ഒരാഴ്ച പിന്നിടുമ്പോഴും തീയറ്ററുകളിൽ ഹൗസ് ഫുൾ; സത്യം പറയാലോ മുക്കൽ ഭാഗവും ചിരിച്ചു പണി ആവും, പഴയ ദിലീപേട്ടനെ കിട്ടിയ ഫീൽ; ദിലീപ് കമന്റുകളുമായി പ്രേക്ഷകർ
ഒരാഴ്ച പിന്നിടുമ്പോഴും തീയറ്ററുകളിൽ ഹൗസ് ഫുൾ; സത്യം പറയാലോ മുക്കൽ ഭാഗവും ചിരിച്ചു പണി ആവും, പഴയ ദിലീപേട്ടനെ കിട്ടിയ ഫീൽ; ദിലീപ് കമന്റുകളുമായി പ്രേക്ഷകർ
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു.
ഈ വേളയിൽ ദിലീപിന്റെ 150-ാമത്തെ ചിത്രമായി മെയ് 9 ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് പ്രിൻസ് ആൻഡ് ഫാമിലി. ഒരു ഫീൽ ഗുഡ് കുടുംബ ചിത്രമായി എത്തിയിരിക്കുന്ന പ്രിൻസ് ആൻഡ് ഫാമിലിയെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വരുന്നത്. 2017ൽ അരുൺ ഗോപിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ രാമലീലയ്ക്ക് ശേഷം ദിലീപിന് വലിയ ഹിറ്റുകളൊന്നും ഉണ്ടായിട്ടില്ല. ഈ വേളയിലാണ് പ്രിൻസ് ആൻഡ് ഫാമിലിയുടെ വിജയം.
അതേസമയം സിനിമ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴും തീയറ്ററുകളിൽ ഹൗസ് ഫുൾ ആണെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. നടൻ ദിലീപ് ‘ഹൗസ് ഫുൾ’ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ സിനിമയെ പുകഴ്ത്തിയും വിമർശിച്ചുമുള്ള കമന്റുകൾ നിറയുകയാണ്. സിനിമ കുടുംബപ്രേക്ഷകർക്ക് വളരെ അധികം ഇഷ്ടപ്പെട്ടുവെന്നാണ് നടനെ അനുകൂലിച്ചുകൊണ്ടുള്ള കുറിപ്പുകളിൽ പലതിൽ നിന്നും വ്യക്തമാകുന്നത്.
പണ്ട് കാലത്തെ പോലെ, കുട്ടികൾക്കും ഫാമിലിക്കും അവധിക്കാലം അടിച്ചുപൊളിക്കാൻ പറ്റിയ സിനിമ പ്രിൻസ് ആൻഡ് ഫാമിലി’, എന്നാണ് ഒരാളുടെ കമന്റ്. ‘ഞാൻ കണ്ടു, സത്യം പറയാലോ മുക്കൽ ഭാഗം ചിരിച്ചു പണി ആവും, പഴയ ദിലീപേട്ടനെ കിട്ടിയ ഫീൽ. പിന്നെ ലാസ്റ്റ് ടൈം കരയാൻ ഉണ്ട്’സാധാരണ 90സ് കിഡഡിന്റെ ദിലീപ് ചിത്രം പോലെ എന്നും മറ്റൊരാൾ പറഞ്ഞു.
ഇതാണ് ഞങ്ങൾ കാത്തിരുന്ന ദിലീപ് ചിത്രം, എന്തൊക്കെ പറഞ്ഞാലും പഴയ ഫോമിലേയ്ക്ക് ദിലീപേട്ടൻ എത്തിയാൽ കുടുംബ പ്രേക്ഷകർ കയ്യും നീട്ടി സ്വീകരിക്കും, തിയേറ്റർ നിറഞ്ഞ് കുടുംബം എത്തുന്ന കാഴ്ച, റിവ്യു കേട്ട് ഒരിക്കലും ഒരു സിനിമയും കാണാൻ നിൽക്കരുത്, ഒടുക്കം തിയേറ്ററിൽ പോയ് കാണാൻ പറ്റിയില്ലല്ലോ എന്നായിരുന്നു ഒരാൾ കുറിച്ചത്.
ഞങ്ങളുടെ നാട്ടിലെ തിയേറ്ററിലൊക്കെ ആകെ കൂടെയുള്ളത് ഒരു ഷോ മാത്രമാണ്, ബാക്കിയൊക്കെ തുടരും മൂവി തൂക്കി’, ‘ഇയാൾ ഇപ്പോഴും 2000 കാലഘട്ടത്തിൽ ആണോ ഇജ്ജാജി വളിച്ച കോമഡിയെന്നെല്ലാം ചിലർ വിമർശിക്കുന്നുണ്ട്. ഇത്തരത്തിൽ കമന്റിടുന്നവർക്ക് ദിലീപ് ആരാധകർ തന്നെ മറുപടി കൊടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം, ‘പ്രിൻസ് ആൻഡ് ഫാമിലി’യെ പ്രശംസിച്ച് നിർമാതാവും തിയറ്റർ ഉടമ കൂടിയുമായ ലിബർട്ടി ബഷീർ രംഗത്തെത്തിയതും വാർത്തയായിരുന്നു. എട്ട് വർഷത്തിനുശേഷം മലയാള സിനിമയിലേക്കുള്ള ദിലീപിന്റെ ശക്തമായ തിരിച്ചുവരവാണ് ഈ സിനിമയെന്നാണ് ലിബർട്ടി ബഷീർ പറഞ്ഞത്. 2017ന് ശേഷം ഇത് ദിലീപിന്റെ തിരിച്ച് വരവ് തന്നെയാണ്. കുറേക്കാലത്തിന് ശേഷം ‘തുടരും’ എന്ന പടത്തിനാണ് പതിനഞ്ചും ഇരുപതും ഒക്കെ ടിക്കറ്റുകൾ ഒരുമിച്ച് വിറ്റ് പോകുന്നത് കാണുന്നത്. അതേ പോലെ തന്നെ കഴിഞ്ഞ നാലഞ്ച് ദിവസമായി പതിനഞ്ചും ഇരുപതും ടിക്കറ്റുകൾ കൂട്ടത്തോടെ ഫാമിലികളിൽ നിന്നാണ് വിളിച്ചിട്ട് എടുക്കുന്നത്. അത് നല്ല സിനിമയുടെ ഒരു ലക്ഷണം തന്നെയാണ്.
പ്രിൻസ് ആൻഡ് ഫാമിലി നല്ല പടം തന്നെയാണ്. അവസാനത്തെ 20 മിനുറ്റൊക്കെ സൂപ്പറായിട്ടുണ്ട് എന്നാണ് പറയുന്നത്. ദിലീപിന്റെ ഈ പടം വന്നതിന് ശേഷം രാത്രി 11 മണിക്കും 12 മണിക്കുമൊക്കെ ശേഷവും തിയറ്ററുകൾ ഫുൾ ആണെന്നത് പടത്തിന്റെ വിജയത്തിന്റെ ഒന്നാമത്തെ ലക്ഷണമാണ്. രാത്രി 12 മണിക്ക് ശേഷം അഡീഷനൽ ഷോ ഇടേണ്ടി വരുന്നുണ്ട്.
അത് തന്റെ തിയറ്ററിൽ മാത്രമല്ല, ഈ പടം കളിക്കുന്ന കേരളത്തിലെ മിക്ക തിയറ്ററുകളിലും രാത്രി 12ന് ശേഷം അഡീഷനൽ ഷോ ഇട്ട് ഹൗസ് ഫുള്ളായി പോകുന്നു എന്ന് പറഞ്ഞാൽ അത് ഏറ്റവും വലിയ വിജയമാണ്. ഈ പടത്തിനും വരാൻ പോകുന്ന എല്ലാ പടങ്ങൾക്കും ദിലീപിനും മാജിക് ഫ്രെയിംസിനേയും ആശംസകൾ അറിയിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.
അതേസമയം, സിനിമ പ്രേക്ഷകർ കണ്ട് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് വിജയിച്ചതെന്നാണ് ദിലീപ് പറഞ്ഞത്. സിനിമ ഇറങ്ങി അഞ്ചാം ദിവസമാണ് പ്രമോഷൻ തുടങ്ങിയത്. ഒരുപാട് ചിരിക്കാനുണ്ട്, കണ്ണ് നനയിച്ചു, തുടങ്ങിയ കമന്റുകൾ വരുമ്പോൾ ഒരുപാട് സന്തോഷം. എന്താണ് ഞങ്ങൾ ആഗ്രഹിച്ചത് അത് നടന്നുവെന്ന സന്തോഷത്തിലാണെന്നും ദിലീപ് പറഞ്ഞു. ഈ ഡിജിറ്റൽ ലോകത്ത് സ്വകാര്യത ആഗ്രഹിക്കുന്ന ആൾക്ക് എങ്ങനെ സർവൈവ് ചെയ്യാൻ സാധിക്കുന്നു എന്നതാണ് സിനിമ സംസാരിക്കുന്നത്.
സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്. നമ്മളെ അത്ഭുതപ്പെടുത്തിയ കാര്യമാണിത്. സിനിമയ്ക്ക് അത്രയും പിന്തുണ നൽകിയതിൽ ഒരുപാട് നന്ദി. സിനിമയുടെ വിജയ ഫോർമുല സത്യത്തിൽ ഞങ്ങൽക്ക് അറിയില്ല. പ്രമോഷനിൽ സന്തോഷത്തോടെ പ്രതികരിക്കുന്നത് പ്രേക്ഷകർ സിനിമ ഏറ്റെടുത്തത് കൊണ്ടാണ് എന്നും ദിലീപ് പറഞ്ഞു.
ഈ സിനിമയുടെ അഭിപ്രായം പറഞ്ഞത് ഞങ്ങൾ ചെയ്ത പരസ്യങ്ങളിലൂടെയല്ല. വളരെ കുറച്ചു മാത്രം പരസ്യങ്ങളേ ഈ സിനിമയ്ക്കുണ്ടായിരുന്നുള്ളൂ. അടുത്തകാലത്തിറങ്ങിയവയിൽ ഏറ്റവും പരസ്യം കുറവ് ചെയ്ത സിനിമകളിലൊന്നാകും. അവിടെ ഇവിടെയായി കുറച്ച് ഫ്‌ളക്‌സുകൾ വച്ചിരുന്നുവെന്ന് മാത്രം. പി ന്നെ മെയ് 9 ന് റിലീസുണ്ടാകുമെന്ന് പറഞ്ഞു. അതല്ലാതെ വേറൊന്നും ഈ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നില്ല.
സിനിമ കണ്ട ശേഷം, ആരെങ്കിലും ഈ സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചാൽ അവരെ ഓടിച്ചിട്ട് അടിക്കുക എന്ന നിലയിൽ പ്രവർത്തിച്ചത് പ്രിയപ്പെട്ട പ്രേക്ഷകരാണ്. സോഷ്യൽ മീഡിയയും വളരെ പ്രധാനപ്പെട്ടതാണ്. ആരെങ്കിലും നെഗറ്റീവ് പറഞ്ഞാൽ അവരെ ശക്തമായി വിമർശിച്ചിരുന്നത് യൂട്യൂബേഴ്‌സാണെന്നാണ് ദിലീപ് പറയുന്നത്. മൗത്ത് പബ്ലിസിറ്റി കിട്ടിയ സിനിമയാണ്. നിങ്ങൾ സിനിമ കണ്ട ശേഷമാണ് ഞങ്ങൾ സംസാരിച്ചു തുടങ്ങുന്നത് പോലും.
നാലഞ്ച് ദിവസത്തിനിടയിലാണ് ഞങ്ങൾ സംസാരിച്ച് തുടങ്ങുന്നതെന്നും താരം പറയുന്നു. ആദ്യ ദിവസങ്ങളിൽ തീയേറ്ററുകൾ നിറച്ചത് പ്രേക്ഷകർ തന്നെയാണ്. മൗത്ത് പബ്ലിസിറ്റിയുടെ ഭയങ്കര വൈബ് ഉണ്ടായി. പ്രേക്ഷകരാണ് ഈ സിനിമയെ സഹായിച്ചതെന്നും ദിലീപ് പറയുന്നുണ്ട്. അതേസമയം കരിയറിലും ജീവിതത്തിലും പരാജയങ്ങളെ നേരിടേണ്ടത് എങ്ങനെയാണെന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നുണ്ട്. പരാജയങ്ങളിൽ വീണു പോകരുതെന്ന് പറഞ്ഞ ദിലീപ് തന്റെ കരിയറിലെ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്തതിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്. പരാജയങ്ങളിൽ വീണു പോകരുത്.
പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടു പടിയാണ്. ജീവിതത്തിൽ പല പരാജയങ്ങളും നേരിട്ടു, ഇനി ഇല്ല എന്ന് കരുതിയിടത്തു നിന്നും ദൈവം കൈ പിടിച്ചുയർത്തിയ മുഹൂർത്തങ്ങൾ നമ്മുടെയെല്ലാം ജീവിതത്തിൽ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതിൽ ഒരാളാണ് ഞാൻ എന്ന് എനിക്ക് പറയാൻ സാധിക്കും. ഓരോ ആപൽ ഘട്ടത്തിലും ദൈവം വന്ന് കൈ തന്നിട്ടുണ്ട്. ദൈവം വന്ന് കൈ തരുന്നത് എനിക്ക് കണക്ടാവുന്നത് പ്രേക്ഷകരിലൂടെയാണ്. ആ രൂപത്തിലാണ് വരുന്നതെന്നും നടൻ പറഞ്ഞിരുന്നു.
അതേസമയം ഈ സിനിമയ്ക്ക് ഇതുവരെ ലഭിച്ച കളക്ഷൻ 11.73 കോടിയും നെറ്റ് കളക്ഷൻ 10.41 കോടിയുമാണ്. വേനലവധി കഴിയാൻ ഇനിയും ദിവസങ്ങൾ ബാക്കിയുണ്ടെന്നതിനാൽ തന്നെ വരും ദിവസവും കളക്ഷൻ കുത്തനെ ഉയരുമെന്ന പ്രതീക്ഷയിലാണ് പ്രിൻസ് ആന്റ് ഫാമിലിയുെട അണിറയപ്രവർത്തകർ.
