Malayalam Breaking News
ദിലീപേട്ടൻ വളരെ ആത്മാർത്ഥതയും ഭവ്യതയുമുള്ള വ്യക്തിയാണ് – പ്രയാഗ മാർട്ടിൻ
ദിലീപേട്ടൻ വളരെ ആത്മാർത്ഥതയും ഭവ്യതയുമുള്ള വ്യക്തിയാണ് – പ്രയാഗ മാർട്ടിൻ
By
തമിഴ് സിനിമ പിസാസിലൂടെയാണ് പ്രയാഗ മാർട്ടിൻ സിനിമ രംഗത്തേക്ക് അരങ്ങേറിയത്. പിന്നീട് മലയാള സിനിമയിൽ സജീവ സാന്നിധ്യമായ പ്രയാഗ ഇപ്പോൾ കണ്ണടയിലേക്കും ചേക്കേറുകയാണ്.
ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷ് നായകനായി എത്തുന്ന ഗീതയാണ് താരത്തിന്റെ ആദ്യ ചിത്രം. ഗീതയിലെ പ്രധാന കഥാപാത്രമായാണ് പ്രയാഗ എത്തുന്നത്. തന്റെ കരിയറില്‍ വലിയ ബ്രേക്കായിരിക്കും ചിത്രം തരാന്‍ പോകുന്നത് എന്നും താരം വ്യക്തമാക്കി.
രാമലീലയിലെ നായകന്‍ ദിലീപിനും ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷും പല കാര്യങ്ങളിലും സാമ്യതയുണ്ടെന്നാണ് പ്രയാഗ പറയുന്നത്. ദിലീപേട്ടനെ പോലെ ഗണേഷും നല്ല വ്യക്തിത്വത്തിന് ഉടമയാണെന്നും തനിക്ക് വളരെ അധികം പിന്തുണ നല്‍കി എന്നും പ്രയാഗ വ്യക്തമാക്കി.’ഗണേഷും ദിലീപേട്ടനെപ്പോലെത്തന്നെയാണ്. ആത്മാര്‍ഥതയുള്ള, ഭവ്യതയാര്‍ന്ന പെരുമാറ്റവും.. അതോടൊപ്പം വളരെയധികം പിന്‍തുണയും നല്‍കും. ക്ഷമാശീലനായ ഒരു വ്യക്തിയാണ്. ഒരു പുതുമുഖം എന്ന നിലയിലുള്ള എന്റെ ആശങ്കകള്‍ അകറ്റാന്‍ സഹായിച്ചതും അദ്ദേഹം തന്നെ. നല്ലൊരു വ്യക്തിത്വത്തിനുടമയാണ് ഗണേഷ്.’ പ്രയാഗ പറഞ്ഞു.
രാമലീലയിലാണ് പ്രയാഗ ദിലീപിന്റെ നായികയായി എത്തിയത്. വിവാദങ്ങള്‍ക്കിടെ പുറത്തിറങ്ങിയ ചിത്രം മികച്ച വിജയമായിരുന്നു. വിജയ് നാഗേന്ദ്രയാണ് ഗീത സംവിധാനം ചെയ്യുന്നത്. തന്റെ അഭിനയ ശേഷി പ്രകടമാക്കാനുള്ള ചിത്രങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ഗീതയില്‍ തന്നിലെ അഭിനയത്രിയെ കാണാനാകുമെന്നാണ് താരം പറയുന്നത്.
ഗോകുല്‍ സുരേഷിന്റെ നായികയായി വരുന്ന ഉള്‍ട്ടയാണ് ഇനി വരാനുള്ള ചിത്രം. കൂടാതെ പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയും അണിയറയില്‍ ഒരുങ്ങുകയാണ്. പൃഥ്വിരാജിന്റെ വലിയ ആരാധികയാണ് താനെന്നും നിലപാടുകള്‍ തുറന്നു പറയുന്ന വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തെ വളരെ അധികം ബഹുമാനിക്കുന്നുണ്ടെന്നും പ്രയാഗ പറഞ്ഞു.
prayaga martin about dileep
