Malayalam
ഭാസി ഭയങ്കര നന്നായി സംസാരിക്കുന്ന പയ്യൻ.. ഷേക്ക് ഹാൻഡ് നൽകി, കെട്ടിപ്പിടിച്ചാണ് പിരിഞ്ഞത്. പ്രയാഗയ്ക്ക് പക്ഷേ സിനിമയിൽ കാണുന്ന പോലെ രൂപഭംഗിയില്ല; ഓംപ്രകാശ്
ഭാസി ഭയങ്കര നന്നായി സംസാരിക്കുന്ന പയ്യൻ.. ഷേക്ക് ഹാൻഡ് നൽകി, കെട്ടിപ്പിടിച്ചാണ് പിരിഞ്ഞത്. പ്രയാഗയ്ക്ക് പക്ഷേ സിനിമയിൽ കാണുന്ന പോലെ രൂപഭംഗിയില്ല; ഓംപ്രകാശ്
മ യക്കുമരുന്നുമായി നാളിതുവരെ ഒരുതരത്തിലുള്ള ഇടപാടും താൻ നടത്തിയിട്ടില്ലെന്നും, തനിക്കെതിരെ കേസ് ഫ്രെയിം ചെയ്തതാണെന്നും മ യക്കുമരുന്ന് പാർട്ടി നടത്തിയതിന് പിടിയിലായ ഓംപ്രകാശ്. സുഹൃത്തുക്കളെ കാണാൻ വേണ്ടി മാത്രമാണ് കൊച്ചിയിലെ ക്രൗൺപ്ളാസ ഹോട്ടലിൽ എത്തിയതെന്നാണ് ഇയാൾ പറയുന്നത്.
കൊച്ചിയിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവർ ഉൾപ്പെട്ട മയ ക്കുമരുന്ന് പാർട്ടി നടത്തിയത് ഓംപ്രകാശ് നേതൃത്വം നൽകിയ പാർട്ടിയിൽ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഓംപ്രകാശ്. റൂമിൽ മ ദ്യമുണ്ടായിരുന്നു. പല സുഹൃത്തുക്കളും എത്തിയിരുന്നു.
എന്നാൽ പലരെയും എനിക്ക് പരിചയമില്ലായിരുന്നു. അക്കൂട്ടത്തിൽ വന്നവരാണ് ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനുമൊക്കെ. ഭാസിയെ പരിചയപ്പെട്ടു. ഭയങ്കര നന്നായി സംസാരിക്കുന്ന പയ്യൻ. ഷേക്ക് ഹാൻഡ് നൽകി, കെട്ടിപ്പിടിച്ചാണ് പിരിഞ്ഞത്. പെൺകുട്ടി നടി പ്രയാഗയാണെന്ന് പിന്നീടാണ് മനസിലായത്. സിനിമയിൽ കാണുന്ന പോലെ രൂപഭംഗിയുണ്ടായിരുന്നില്ല.
എന്റെ റൂമിൽ നിന്ന് ഒരു സിഗരറ്റ് കുറ്റി പോലും കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ 15 ദിവസമായി ആന്റിബയോട്ടിക്ക് മരുന്ന് കഴിക്കുന്നയാളാണ് ഞാൻ. ലഹരി ഉപയോഗിക്കാൻ കഴിയില്ല. രണ്ട് കേസുകൾ മാത്രമാണ് എനിക്കെതിരെ നിലവിലുള്ളത്. എല്ലാ ആഴ്‌ചയും തിരുവനന്തപുരത്ത് കമ്മിഷണർ ഓഫീസിൽ പോയി ഒപ്പിടാറുണ്ട്. നർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ് എന്ന ലൈനാണ് തനിക്കുള്ളത് എന്നും ഓംപ്രകാശ് പറയുന്നു.
അതേസമയം, ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസി മരട് പൊലീസ് സ്‌റ്റേഷനിൽ ഹാജരായിരുന്നു. എന്നാൽ പ്രയാഗ നല്ല കുട്ടിയാണെന്നും ആരോപണങ്ങളിലൂടെ മോശക്കാരിയാക്കാൻ ശ്രമിക്കരുതെന്നും പിതാവ് മാർട്ടിൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. രാസപരിശോധനയിൽ ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെത്തിയ സിപ്പ് ലോക്ക് കവറിൽ കൊക്കെയ്ൻ സാന്നിദ്ധ്യം സ്ഥിരീകരിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു.
