Malayalam Breaking News
അച്ഛൻ ഭരിച്ച ഇരുപതാം നൂറ്റാണ്ട് ; ഇനി പ്രണവിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ട് …
അച്ഛൻ ഭരിച്ച ഇരുപതാം നൂറ്റാണ്ട് ; ഇനി പ്രണവിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ട് …
By
അച്ഛൻ ഭരിച്ച ഇരുപതാം നൂറ്റാണ്ട് ; ഇനി പ്രണവിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ട് …
പ്രണവ് മോഹൻലാൽ നായകനാകുന്ന അരുൺ ഗോപി ചിത്രത്തിന് പേരിട്ടു. കെ മധു 30 വർഷങ്ങൾക്ക് മുൻപ് മോഹൻലാലിനെ നായകനാക്കി ചെയ്ത ഇരുപതാം നൂറ്റാണ്ട് നൂറ്റാണ്ട് എന്നതിനോട് സാമ്യമായി ഇരുപത്തൊന്നാം നൂറ്റാണ്ട് പ്രണവ് ചിത്രത്തിനും എന്നാണ് പ്രണവ് ചിത്രത്തിനും പേര് .പേര് പോലെ ചിത്രവും ആക്ഷൻ ത്രില്ലറാകാനാണ് സാധ്യത.
ഈ മാസം 23ന് കാഞ്ഞിരപ്പള്ളിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ജൂലൈ ഒൻപതിന് അഞ്ചുമന ക്ഷേത്രത്തിൽെവച്ചാണ് സിനിമയുടെ പൂജ. അധോലോക കഥയല്ലെന്നു പോസ്റ്ററിൽ സൂചിപ്പിച്ചിട്ടുണ്ട്.മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. അരുൺ ഗോപിയുടെ ആദ്യചിത്രമായ രാമലീല നിർമിച്ചതും ടോമിച്ചൻ മുളകുപാടമായിരുന്നു.
വമ്പൻ ടീമുകളാണ് സിനിമയ്ക്കായി അണിചേരുന്നത്. സിനിമയുടെ ആക്ഷൻ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്. സംഗീതം ഗോപിസുന്ദർ. ഛായാഗ്രഹണം അഭിനന്ദ് രാമാനുജൻ. എഡിറ്റിങ് വിവേക് ഹർഷൻ. ആർട്ട്–ജോസഫ് നെല്ലിക്കൽ. പ്രൊഡക്ഷൻ കണ്ട്രോളർ–നോബിൾ ജേക്കബ്.
pranav mohanlal new movie irupathonnam noottand