Social Media
വിവാഹം കഴിച്ച് ഭാര്യയും മക്കളുമായി ജീവിക്കുന്നതിനോടൊന്നും താത്പര്യം കാണില്ല, പ്രണവിനെ പോലെ തന്നെ വൈബ് ഉള്ള ആളായിരിക്കും; സോഷ്യൽ മീഡിയയിൽ ചർച്ചയായി പ്രണവിന്റെ പ്രണയം
വിവാഹം കഴിച്ച് ഭാര്യയും മക്കളുമായി ജീവിക്കുന്നതിനോടൊന്നും താത്പര്യം കാണില്ല, പ്രണവിനെ പോലെ തന്നെ വൈബ് ഉള്ള ആളായിരിക്കും; സോഷ്യൽ മീഡിയയിൽ ചർച്ചയായി പ്രണവിന്റെ പ്രണയം
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും. പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്. യാത്രയും സാഹസികതയും ഒപ്പം ഇത്തിരി സംഗീതവും ചേർന്നതാണ് പ്രണവ് എന്ന നടൻ. പ്രണവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു പ്രണവിന്റെ ജീവിതത്തെ സംബന്ധിക്കുന്ന പല കഥകളും പ്രചരിച്ചു. അതിലൊന്ന് പ്രണവ് മോഹൻലാൽ പ്രണയത്തിലാണെന്ന കാര്യമാണ്. സംവിധായകൻ ആലപ്പി അഷ്‌റഫ് പുറത്ത് വിട്ട വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. . ഇടയ്ക്ക് നടിയും താരപുത്രിയുമായ കല്യാണി പ്രിയദർശന്റെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നെങ്കിലും പ്രണവിന്റെ പ്രണയിനി അതല്ലെന്നാണ് അഷ്‌റഫ് വ്യക്തമാക്കുന്നത്.
കല്യാണിക്ക് അമ്മ ലിസിയെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുകൊണ്ടു വരണം എന്ന ആഗ്രഹമുണ്ട്. അതിനായി അവൾ ശ്രമിക്കുന്നുമുണ്ട്. നല്ല വേഷങ്ങൾ തേടിയെത്തിയത് അഭിനയത്തിലേക്ക് തിരിച്ചുവരുമെന്ന ലിസിയും ഉറപ്പ് നൽകിയിട്ടുണ്ട്. സ്വന്തം കാലിൽ നിൽക്കണം എന്നാഗ്രഹിച്ച കല്യാണി സ്വന്തം പണം കൊണ്ട് ഫ്ലാറ്റും കാറും ഒക്കെ വാങ്ങിക്കഴിഞ്ഞു.
ഇതിനിടയിൽ കല്യാണി പ്രിയദർശന്റെ വിവാഹം കഴിഞ്ഞു, പ്രിയനും ലിസിയും പങ്കെടുത്തില്ല എന്നൊക്കെയുള്ള വാർത്തകൾ ഒരുപാട് വന്നു. എന്നെ സോഷ്യൽ മീഡിയ പലവട്ടം കല്യാണം കഴിപ്പിച്ചുകഴിഞ്ഞു എന്നാണ് കല്യാണി ഇതിനെ കുറിച്ച് പറഞ്ഞത്. ഒരു വിഭാഗം ആൾക്കാർക്ക് അറിയേണ്ടത് കല്യാണിയെ മോഹൻലാലിന്റെ മകൻ പ്രണവ് വിവാഹം കഴിക്കുമോ എന്നാണ്.
അത് പലരും ആഗ്രഹിക്കുകയും പലരും വിശ്വസിക്കുകയും ചെയ്യുന്നുണ്ടാവും. ഞാനത് ലിസിയോട് തുറന്നു ചോദിച്ചു. അവർ നൽകിയ മറുപടി ഇതാണ്. അങ്ങനെ അവർക്കൊരു ആഗ്രഹമുണ്ടെങ്കിൽ രണ്ട് വീട്ടുകാർക്കും സന്തോഷമുള്ള കാര്യമല്ലേ. അവർ തമ്മിൽ അങ്ങനെയൊരു റിലേഷൻഷിപ്പ് ഇല്ല. ബ്രദർ-സിസ്‌റ്റർ ബന്ധം മാത്രമേ അവർ തമ്മിലുള്ളൂ. അപ്പു അവരുടെയൊക്കെ ഒരു ഹീറോയെ പോലെയാണ്.
അപ്പു മരം കേറും, മതിൽ ചാടും, കുട്ടികളുടെയൊക്കെ ഹീറോയാണ് അപ്പു. കൂടാതെ അപ്പുവിന് ഒരു പ്രണയമുണ്ട്. അത് ജർമനിയിലുള്ള ഒരു കുട്ടിയുമായിട്ടാണ്. കല്യാണിയ്ക്ക് ആരുമായും പ്രണയം ഉണ്ടായിട്ടില്ല. പ്രണവിനയേ കെട്ടൂ എന്ന് സോഷ്യൽ മീഡിയയിലൂടെ വിലപിക്കുന്ന നടിയോടാണ്, ഇനി കാത്തിരിക്കേണ്ട ഇനി പ്രതീക്ഷ വേണ്ട, എല്ലാം കൈവിട്ടുപോയി എന്നാണ് ആലപ്പി അഷ്റഫ് പറഞ്ഞിരുന്നത്.
ഇത്തരത്തിൽ പ്രണവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് അനേകം കഥകളാണ് വരുന്നത്. ഒന്നുകിൽ പ്രണവിനെ പോലെ തന്നെ വൈബ് ഉള്ള ആളായിരിക്കും. അല്ലാത്തപക്ഷം വിവാഹം കഴിച്ച് ഭാര്യയും മക്കളുമായി ജീവിക്കുന്നതിനോടൊന്നും അദ്ദേഹത്തിന് താൽപര്യമുണ്ടാവുമെന്ന് തോന്നുന്നില്ല. പിന്നെ കല്യാണിയും പ്രണവും നല്ല മാച്ചായിരുന്നു. അവർ വിവാഹം കഴിച്ചാലും നല്ലതായിരുന്നു. ഹൃദയം സിനിമയിൽ കണ്ടത് പോലൊരു ജീവിതം ഇവർക്കുണ്ടാവട്ടേ…
പ്രണവിന്റെ സ്വഭാവരീതി വെച്ച് ഒഫീഷ്യൽ കല്യാണം സാധ്യത കുറവാണെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. പ്രണവിൻ്റെ യാത്രകളിൽ എപ്പോഴും കൂടെയുള്ള ആ വിദേശ വനിതയാണോ ഇനി കാമുകി? താങ്കൾ വിഡിയോയിൽ പറഞ്ഞതിലൂടെ ചില കാര്യങ്ങളിൽ വ്യക്തത വരാൻ സാധിച്ചു.
എന്നാൽ ഒരു ജർമൻകാരിയെ വിവാഹം ചെയ്ത ജർമനിയിൽ താമസിച്ചാൽ അവിടെ പെട്ടു പോകുമെന്ന് പ്രണവ് ഓർത്താൽ നല്ലതായിരിക്കും. ജർമൻകാരിയെ വിവാഹം കഴിക്കേണ്ടി വന്ന് ജർമനിയിൽ സെറ്റിൽ ചെയ്യേണ്ടി വന്ന ഒരാളുടെ കഥ മാതൃഭൂമി ആഴ്ച പതിപ്പിൽ അടുത്തിടെ വായിച്ചത് ഓർത്തു പറഞ്ഞു പോയതാണെന്നാണ് ആരാധകർ ഓർമ്മിപ്പിക്കുന്നത്.
നേരത്തെ, മോഹൻലാലിന്റെ ആദ്യ സംവിധാന ചിത്രമായ ബാറോസ് എന്ന ചിത്രത്തിന്റെ പ്രിവ്യു ഷോ കാണാൻ മോഹൻലാലിനും കുടുംബത്തിനുമൊപ്പം ഒരു വിദേശ വനിതയും എത്തിയിരുന്നു. തിയേറ്ററിലേക്ക് വരുമ്പോഴും സിനിമ കണ്ട് തിരിച്ചിറങ്ങി പോകുമ്പോഴുമെല്ലാം പ്രണവിനൊപ്പം നടക്കുന്ന ഒരു വിദേശി വനിതയെയാണ് എല്ലാവരും ശ്രദ്ധിച്ചത്. ഈ വീഡിയോ വലിയ രീതിയിൽ ചർച്ചയായിരുന്നു.
ആദ്യമായാണ് താരകുടുംബത്തിനൊപ്പം ഇത്തരത്തിലൊരു യുവതി പ്രത്യക്ഷപ്പെടുന്നത്. തിയേറ്ററിലേക്ക് നടന്ന് വരുമ്പോൾ മുന്നിൽ സുചിത്രയും പിന്നാലെ പ്രണവും വിസ്മയയും ഒപ്പം ഈ യുവതിയെയും കാണാം. തിരികെ കാറിൽ കയറി പോയപ്പോഴും പ്രണവ്, വിസ്മയയ്ക്കൊപ്പം ആ പെൺകുട്ടിയെ ഭദ്രമായി കാറിൽ കയറ്റി അയയ്ക്കുന്നതും കാണാമായിരുന്നു.
ഇതിന് മുമ്പും പ്രണവിനൊപ്പം ഈ പെൺകുട്ടിയെ വീഡിയോകളിലും ഫോട്ടോകളിലും കണ്ടിട്ടുണ്ടെന്ന് ആരാധകരും പറഞ്ഞിരുന്നു. താരപുത്രൻ വിദേശ യാത്രകൾ നടത്തുമ്പോൾ പ്രണവ് അറിയാതെ ആരാധകർ പകർത്തി പുറത്തുവിട്ട വീഡിയോകളിലാണ് ഈ വിദേശ വനിതയേയും പ്രണവിനൊപ്പം കണ്ടിട്ടുള്ളത്. എന്തായാലും പ്രണവിനെയേ വിവാഹം കഴിക്കൂ എന്ന് പറഞ്ഞ് നടക്കുന്ന യുവനടിമാർക്കെല്ലാം ഇതൊരു ദുഃഖ വാർത്ത ആയിരിക്കുമെന്നാണ് കമന്റുകൾ.
നേരത്തെ നടി ഗായത്രി സുരേഷ് പ്രണവിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞത് വലിയ ട്രോളുകൾക്ക് കാരണമായിരുന്നു. അഭിമുഖങ്ങളിലൂടെുള്ള ചില തുറന്ന് പറച്ചിലുകളും സമൂഹമാധ്യമങ്ങളിൽ നടി നടത്തുന്ന പ്രസ്താവനകളും പലപ്പോഴും കൈവിട്ട് പോകാറുണ്ട്. പിന്നീട് അത് താരത്തിനെതിരെ ഒരു ട്രോൾ മഴയായി മാറാറുണ്ട്. അങ്ങനെ ട്രോളുകളിലൂടെ തന്നെ പ്രശസ്തി നേടിയ നടിയാണ് താൻ എന്ന് ഗായത്രി തന്നെ തുറന്ന് സമ്മതിച്ചിട്ടുമുണ്ട്.
ഇടയ്ക്കിടെ പ്രണവിനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞ് ഗായത്രി രംഗത്ത് വരാറുണ്ട്. അടുത്തിടെയും പ്രണവിനെ കുറിച്ച് ഗായത്രി പറഞ്ഞിരുന്നു. നടി ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചൺ എന്ന പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ഗായത്രി. വിശേഷങ്ങൾ ചോദിക്കുന്നതിനിടയിലാണ് പ്രണവിന്റെ കാര്യവും ചോദിക്കുന്നത്.
ലാലേട്ടന്റെ മരുമകളാകാൻ ഞാൻ റെഡിയാണെന്ന് ആനിയുടെ ചോദ്യത്തിന് മറുപടിയായി ഗായത്രി പറഞ്ഞു. ഈ വാക്കുകൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തു. എന്തുകൊണ്ട് പ്രണവിനോട് ക്രഷ് തോന്നി എന്ന ചോദ്യത്തിന് അതിനെ കുറിച്ച് സംസാരിക്കാൻ താൽപര്യമില്ലെന്നാണ് ഗായത്രി പറഞ്ഞത്. അതൊരു അടഞ്ഞ വിഷയമാണെന്നും ജീവിതത്തിൽ പക്വത കാണിക്കുകയാണ് ഇനി വേണ്ടതെന്നും താരം കൂട്ടിച്ചേർത്തു. എല്ലാവരും ഇവോൾവ് ചെയ്ത് കൊണ്ടിരിക്കുകയാണ് എന്നും അതിന്റേതായി പക്വത കാണിക്കണം എന്നാണ് തനിക്ക് തോന്നുന്നത് എന്നും ഗായത്രി പറഞ്ഞു.
ഇനി അതിനെ കുറിച്ച് സംസാരിക്കില്ലെന്ന് തനിക്ക് തന്നെ താൻ വാക്ക് കൊടുത്തിട്ടുണ്ട് എന്നും ഗായത്രി വ്യക്തമാക്കി. അതിനെ കുറിച്ച് എന്ത് അടിസ്ഥാനത്തിലാണ് ഞാൻ സംസാരിക്കേണ്ടത്. ഇനി ഞാൻ അതിനെ കുറിച്ച് സംസാരിക്കില്ല എന്ന് എനിക്ക് ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്. ഇനി ഞാൻ എന്നിൽ ബിസിയാണ്. മറ്റൊന്ന് കൊണ്ടും അത് ബ്ലോക്ക് ചെയ്യാൻ താൽപര്യപ്പെടുന്നില്ല എന്നാണ് ഗായത്രി പറഞ്ഞത്.
അതേസമയം, കഴിഞ്ഞ ദിവസം അമ്മ സുചിത്ര മോഹൻലാൽ പ്രണവിനെ കുറിച്ച് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താൻ തന്റെ രണ്ട് മക്കളോടും പറഞ്ഞിരിക്കുന്നത് എപ്പോഴാണ് വിവാഹം കഴിക്കാൻ തോന്നുന്നത് അപ്പോൾ മാത്രം പറഞ്ഞാൽ മതിയെന്നാണ്. വിവഹ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് അവരാണ്.
ഇത്രവയസായി, ഇപ്പോൾ കല്യാണം കഴിച്ചേ മതിയാകൂവെന്ന് തനിക്ക് നിർബന്ധിക്കാൻ കഴിയില്ല. അങ്ങനെ കല്യാണം കഴിപ്പിച്ച് എന്തെങ്കിലും വന്നാൽ എന്തുചെയ്യും. പിന്നെ അതിന്റെ ഉത്തരവാദിത്തം മുഴുവൻ തന്റെ തലയിലാകുമെന്ന് സുചിത്ര വ്യക്തമാക്കുന്നു. വിവാഹവുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്കാണ്. വിവാഹ ബന്ധത്തിൽ രണ്ട് പേർ തമ്മിലും അഡ്ജസ്റ്റുമെന്റുകളും കോംപ്രമൈസുകളും ആവശ്യമാണ്.
അങ്ങനെയാണെങ്കിൽ മാത്രമേ ആ വിവാഹ ബന്ധം മുന്നോട്ടു പോകൂ. പണ്ടുള്ളവരെല്ലാം ആ കോംപ്രമൈസുകൾ ചെയ്തിരുന്നു. എന്നാൽ, ഇപ്പോഴുള്ള കുട്ടികൾക്ക് അത് പറ്റില്ല. അത് അവരുടെ പ്രശ്നമല്ല. അവർ വളർന്ന സാഹചര്യങ്ങളും അവരുടെ മൈൻഡ് സെറ്റുമെല്ലാം വ്യത്യസ്തമാണെന്നും സുചിത്ര പറഞ്ഞു.
യാത്രയോട് മാത്രമല്ല അച്ഛനെപ്പോലെ തന്നെ മൾട്ടി ടാലന്റഡാണ് പ്രണവും. സംഗീതവും സാഹസീകതയും പ്രണവിന് ഏറെ ഇഷ്ടമാണ്. താരത്തിന്റെ സോഷ്യൽമീഡിയ പേജ് നിറയെ യാത്രകളിൽ താൻ കണ്ട കാഴ്ചകളുടെ ചിത്രങ്ങളാണ്. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ പ്രണവ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിർബന്ധപ്രകാരമാണ് നായകനായി രണ്ടാം വരവ് നടത്തിയത്.
അവയിൽ ചിലതൊക്കെ പരാജയപ്പെട്ടെങ്കിലും മരക്കാർ അറബിക്കടലിന്റെ സിംഹത്തിനുശേഷം പ്രണവ് ചെയ്ത സിനിമകളെല്ലാം വിജയമായിരുന്നു. പ്രണവിന്റെ അഭിനയം ഏറെ മെച്ചപ്പെട്ടുവെന്നും പ്രേക്ഷകർ കുറിക്കാറുണ്ട്. വർഷങ്ങൾക്കുശേഷമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത പ്രണവ് മോഹൻലാൽ സിനിമ. സമ്മിശ്ര പ്രതിരണം ലഭിച്ച സിനിമയിലെ പ്രണവിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.
യാത്രയെ പാഷനാക്കി വളരെ ലളിതമായ ജീവിതം നയിക്കുന്ന പ്രണവിനെ കുറിച്ചുള്ള വാർത്തകൾ എപ്പോഴും വൈറലാകാറുണ്ട്. അയാൾക്ക് അതാണ് ഇഷ്ടമെന്നും തനിക്ക് സാധിക്കാത്തത് ആൾ ചെയ്‌തോട്ടെയെന്നുമായിരുന്നു മകന്റെ ഈ ജീവിത രീതികളെ സംബന്ധിച്ച ചോദ്യത്തിന് മോഹൻലാൽ മുൻപ് നൽകിയ മറുപടി.
അതിനിടയിലാണ് 2018 ൽ പ്രേക്ഷകരെ ആവേശം കൊള്ളിച്ച് കൊണ്ട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’എന്ന സിനിമയിൽ നായകനായി പ്രണവ് വേഷമിട്ടത്. അന്ന് ചിത്രത്തിനായി പ്രണവ് വാങ്ങിച്ച പ്രതിഫലവും ചർച്ചയായിരുന്നു. വെറും ഒരു രൂപയാണ് താരരാജാവിന്റെ മകൻ പ്രതിഫലമായി വാങ്ങിയത്. പിന്നാലെ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’, മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം, ഹൃദയം’ എന്നീ സിനിമകളിലെല്ലാം പ്രണവ് നായകനായി തിളങ്ങി.
അതേസമയം, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിലാണ് പ്രണവ് അവസാനമായി അഭിനയിച്ചത്. ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, അജു വർഗീസ്, നിവിൻ പോളി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. മികച്ച പ്രതികരണം നേടിയ ചിത്രം 80 കോടിയോളമാണ് ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയത്.
ബാലതാരമായി അഭിനയിച്ച് തുടങ്ങിയ പ്രണവ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിർബന്ധപ്രകാരമാണ് നായകനായി രണ്ടാം വരവ് നടത്തിയത്. 2018 ൽ ആണ് പ്രേക്ഷകരെ ആവേശം കൊള്ളിച്ച് കൊണ്ട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’എന്ന സിനിമയിൽ നായകനായി പ്രണവ് വേഷമിട്ടത്.
