പ്രണവ് മോഹന്‍ലാലിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി അനുശ്രീ. ‘ആദി’ എന്ന സിനിമയില്‍ പ്രണവ് മോഹന്‍ലാലിനൊപ്പം അനുശ്രീ ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ അനുഭവങ്ങളാണ് അനുശ്രീ പങ്കുവെച്ചത്.
ലാല്‍ സാറിന്റെ മകന് ഭയങ്കര സിംപിള്‍ ആണെന്ന് നേരത്തെ ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ ഒപ്പം അഭിനയിച്ചപ്പോഴാണ് ഇത്രയും സിംപിള്‍ ആണെന്ന് ഞാന്‍ മനസ്സിലാക്കിയത്. അപ്പു ചേട്ടനെ ഇമോഷണല്‍ സീനില്‍ ഗ്ലിസറിടാന്‍ പഠിപ്പിച്ചത് ഞാനാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇനിയും എത്ര വലിയ നടനാകും, എങ്കിലും ആദ്യം ഗ്ലിസറിടാന്‍ പഠിപ്പിച്ചത് അനുശ്രീയാണ് എന്ന് എല്ലാവരോടും പറയണമെന്ന്. നടി പറഞ്ഞു.
പുള്ളി സിനിമയില്‍ ചെയ്ത ഫൈറ്റ് ഒന്നും ഞാന്‍ കണ്ടിരുന്നില്ല. സിനിമ ഇറങ്ങി കഴിഞ്ഞാണ് അതൊക്കെ കാണുന്നത്. തിയേറ്ററില്‍ കണ്ടപ്പോഴാണ് വിസ്മയിച്ചു പോയത്. എന്നെക്കുറിച്ച് അപ്പു ചേട്ടന് കൂടുതല്‍ ഒന്നും അറിയില്ലായിരുന്നു. ഞാന്‍ സിനിമയില്‍ വന്നത് എങ്ങനെയാണ് എന്നൊക്കെ ചോദിച്ചു.
റിയാലിറ്റി ഷോയിലൂടെ വന്നതാണ് എന്ന് പറഞ്ഞപ്പോള്‍ ‘എന്താണ് ഈ റിയാലിറ്റി ഷോ’ എന്നായി അടുത്ത ചോദ്യം. ശരിക്കും ഞാന്‍ ഞെട്ടി. റിയാലിറ്റി ഷോ എന്താണെന്ന് ചോദിക്കുന്ന ആദ്യത്തെ നടനായിരിക്കും പ്രണവ് മോഹന്‍ലാല്‍. അങ്ങനെ അപ്പു ചേട്ടനുമായി അഭിനയിച്ചപ്പോഴുണ്ടായ കുറെയേറെ നല്ല മൂഹുര്ത്തങ്ങള് ഓര്‍മ്മയിലുണ്ട്”. അനുശ്രീ പറയുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...