Connect with us

വിദേശ പെൺകുട്ടിയുമായി വർഷങ്ങളായി പ്രണവിന് പ്രണയം? കല്യാണി ഒഴിഞ്ഞു! മിണ്ടാതെ മോഹൻലാലും സുചിത്രയും

Actor

വിദേശ പെൺകുട്ടിയുമായി വർഷങ്ങളായി പ്രണവിന് പ്രണയം? കല്യാണി ഒഴിഞ്ഞു! മിണ്ടാതെ മോഹൻലാലും സുചിത്രയും

വിദേശ പെൺകുട്ടിയുമായി വർഷങ്ങളായി പ്രണവിന് പ്രണയം? കല്യാണി ഒഴിഞ്ഞു! മിണ്ടാതെ മോഹൻലാലും സുചിത്രയും

പ്രണവ് മോഹൻലാൽ മലയാളികളുടെ മനസിൽ വളരെപെട്ടന്നാണ് സ്ഥാനം നേടിയത്. നിരവധി താരങ്ങൾ നടനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇന്നത്തെ കലാത്തുള്ള ന്യൂജെൻ ചെറുപ്പക്കാരിൽ നിന്നും വളരെ വ്യത്യസ്തനാണ് പ്രണവ് മോഹൻലാൽ. ഇപ്പോഴിതാ പ്രണവിനെ കുറിച്ച് പുറത്തുവരുന്ന വരുന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്ന വാർത്തയാണ്.

കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ബറോസിന്റെ പ്രിവ്യു ഷോ കാണാനായി മോഹൻലാൽ കുടുംബസമേതം എത്തിയിരുന്നു. താരകുടുംബത്തെ ഒരുമിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകർ. ഏറെ കാലത്തിനുശേഷമാണ് മോഹൻലാലിനൊപ്പം സുചിത്രയും മക്കളായ പ്രണവും വിസ്മയയും തിയേറ്ററിൽ എത്തിയത്.

ചെന്നൈയിൽ നടന്ന ബറോസിന്റെ പ്രിവ്യു ഷോ കാണാനെത്തിയതായിരുന്നു ഇവർ. യാത്രകളും മറ്റുമായി വിദേശത്താണ് പ്രണവ്. പഠനവും ജോലിയുമൊക്കെയായി വിസ്മയയും വിദേശത്താണ്. വല്ലപ്പോഴും മാത്രമേ സുചിത്രയും മോഹൻലാലും ഒരുമിച്ച് എത്താറുമുള്ളൂ.

അതേസമയം ഇത്തവണ ഇവരേക്കാൾ കൂടുതൽ മാധ്യമശ്രദ്ധ നേടിയത് ഇവർക്ക് ഒപ്പം വന്ന സുന്ദരിപ്പെണ്ണ് ആണ്. വീഡിയോ വൈറലായതോടെ പ്രണവിനുമൊപ്പമുള്ള ഈ പെൺകുട്ടി ആരാണെന്നാണ് എല്ലാവരും തിരക്കുന്നത്. ഇതിന് മുമ്പും പ്രണവിനൊപ്പം ഈ പെൺകുട്ടിയെ വീഡിയോകളിലും ഫോട്ടോകളിലും കണ്ടിട്ടുണ്ടെന്നാണ് ഒരു വിഭാഗം പറയുന്നത്.

താരപുത്രൻ വിദേശ യാത്രകൾ നടത്തുമ്പോൾ പ്രണവ് അറിയാതെ ആരാധകർ പകർത്തി പുറത്തുവിട്ട വീഡിയോകളിലാണ് ഈ വിദേശ വനിതയേയും പ്രണവിനൊപ്പം കണ്ടിട്ടുള്ളത്. വിദേശരാജ്യത്ത് എടിഎമ്മിൽ നിന്നും പണം എടുക്കുന്ന പ്രണവിനെയും സുഹൃത്തിനെയും ചിത്രങ്ങൾ അന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. മാത്രമല്ല ആദ്യമായിട്ടാണ് കുടുംബത്തിന് ഒപ്പം പ്രണവ് സുഹൃത്തിനെയും കൂട്ടി ഇന്ത്യയിൽ എത്തുന്നത്. എന്നാൽ കാമറ കണ്ടതോടെ അതിൽ നിന്നും മാറി നില്ക്കാൻ യുവതി ശ്രമിക്കുന്നതും ഇപ്പോഴത്തെ വീഡിയോയിൽ ഉണ്ട്. ഇതോടെ ഇരുവരും പ്രണയത്തിലാണോ എന്ന തരത്തിലാണ് വാർത്തകൾ വന്നത്. കൂടാതെ കല്യാണിയുമായി വിവാഹമുണ്ടാകുമെന്ന് പറഞ്ഞെങ്കിലും കല്യാണി തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്ന് വെളിപ്പെടുത്തിയിരുന്നു.

തിയേറ്ററിലേക്ക് വരുമ്പോഴും സിനിമ കണ്ട് തിരിച്ചിറങ്ങി പോകുമ്പോഴുമെല്ലാം പ്രണവിനൊപ്പം നടക്കുന്ന ഒരു വിദേശി വനിതയെയാണ് എല്ലാവരും ശ്രദ്ധിച്ചത്. ഈ വീഡിയോ വലിയ രീതിയിൽ ചർച്ചയായതോടെ പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ആദ്യമായാണ് താരകുടുംബത്തിനൊപ്പം ഇത്തരത്തിലൊരു യുവതി പ്രത്യക്ഷപ്പെടുന്നത്.

തിയേറ്ററിലേക്ക് നടന്ന് വരുമ്പോൾ മുന്നിൽ സുചിത്രയും പിന്നാലെ പ്രണവും വിസ്മയയും ഒപ്പം ഈ യുവതിയെയും കാണാം. തിരികെ കാറിൽ കയറി പോയപ്പോഴും പ്രണവ്, വിസ്മയയ്ക്കൊപ്പം ആ പെൺകുട്ടിയെ ഭദ്രമായി കാറിൽ കയറ്റി അയയ്ക്കുന്നതും കാണാം. പ്രണവിന്റെ ചിന്താഗതി വെച്ച് നോക്കുമ്പോൾ ഇടുങ്ങിയ മലയാളി പെൺകുട്ടികൾ അദ്ദേഹത്തിന് ചേരില്ലെന്നും അതിനാൽ വിദേശിയായ പെൺകുട്ടി പങ്കാളിയാകുന്നതാകും നല്ലതെന്നും അങ്ങനൊരു തീരുമാനം താരപുത്രൻ എടുത്തിട്ടുണ്ടെങ്കിൽ അത് നൂറ് ശതമാനം ശരിയായിരിക്കുമെന്നും ചിലർ പറയുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top