Connect with us

അടുത്ത യാത്ര എങ്ങോട്ട് ? പുതിയ ചിത്രങ്ങളുമായി പ്രണവ് മോഹൻലാൽ !

Movies

അടുത്ത യാത്ര എങ്ങോട്ട് ? പുതിയ ചിത്രങ്ങളുമായി പ്രണവ് മോഹൻലാൽ !

അടുത്ത യാത്ര എങ്ങോട്ട് ? പുതിയ ചിത്രങ്ങളുമായി പ്രണവ് മോഹൻലാൽ !

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് പ്രണവ് മോഹൻലാൽ. നടൻ മോഹൻലാലിന്റെ മകനെന്ന ​ലേബലിൽ വെള്ളിത്തിരയിൽ എത്തിയ താരത്തിന് ആദ്യ സിനിമ കൊണ്ട് തന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കാൻ സാധിച്ചു. യാത്രകളും സാഹസികതകളും ഏറെ ഇഷ്ടപ്പെടുന്ന പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ പ്രണവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുകയാണ്

സ്‌പെയിന്‍ യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളെന്നാണ് വ്യക്തമാകുന്നത്.അടുത്ത ചിത്രം എപ്പോഴാണ്, ആളെ കണ്ടുകിട്ടിയല്ലോ തുടങ്ങിയ കമന്റുകളുമായി ആരാധകര്‍ ചിത്രത്തിനു താഴെ എത്തിയിട്ടുണ്ട്.യാത്രകളും സാഹസങ്ങളും ഇഷ്ടപ്പെടുന്ന ‘റിയല്‍ ലൈഫ് ചാര്‍ളി’ എന്നാണ് പ്രണവ് മോഹന്‍ലാലിനെ ആരാധകക്കൂട്ടം വിശേഷിപ്പിക്കുന്നത്.

പ്രണവിന്റെ സാഹസിക വീഡിയോകള്‍ പലതും ആരെയും അമ്പരപ്പിക്കുന്നതാണ്.വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ഹൃദയമാണ് പ്രണവ് അവസാനമായി അഭിനയിച്ച ചിത്രം. ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ചിത്രം 50 കോടി രൂപയിലധികം കളക്ഷനും നേടിയിരുന്നു. പ്രണവിന് പുറമെ ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

More in Movies

Trending

Recent

To Top